ലീഡ്സ്: ഇന്ത്യന്‍ മുന്‍ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയുടെ ബാറ്റിങ്ങിലെ മെല്ലെപ്പോക്കും കീപ്പിങ്ങിലെ ചെറിയ പിഴവുകളുമായിരുന്നു ഇത്രയും നാള് ക്രിക്കറ്റ് ലോകത്തെ ചര്‍ച്ചയെങ്കില്‍ ഇന്നത്തെ മത്സരത്തിലെ പ്രകടനത്തിലൂടെ വിമര്‍ശകര്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് ധോണി. വിക്കറ്റിനു പിന്നില്‍ മികച്ച പ്രകടനമായിരുന്നു താരം പുറത്തെടുത്തത്.
ജഡേജയെറിഞ്ഞ നാലം പന്ത് ക്രീസില്‍ നിന്നിറങ്ങി മെന്‍ഡിസ് കളിക്കാന്‍ ശ്രമിച്ചെങ്കിലും താരത്തിന് പിഴക്കുകയായിരുന്നു. പന്ത് മിസ്സായത് താരം മനസിലാക്കുമ്പോഴേക്കും മിന്നല്‍ സ്റ്റംപിങ്ങിലൂടെ താരം വിക്കറ്റ് നേടുകയും ചെയ്തിരുന്നു. ബൂമ്രയുടെ പന്തുകളില്‍ കരുണരത്നെ, പെരേര എന്നിവരെയും ഹര്‍ദ്ദിക്കിന്റെ പന്തില്‍ അവിഷ്ക ഫെര്ണാണ്ടോയെയുമാണ് ധോണി പിടികൂടിയത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.