ധോണി തന്നെയാണ് മികച്ച കീപ്പറും ഫിനിഷറുമെന്ന് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍

കീപ്പറെന്ന നിലയിലും ബാറ്റ്‌സ്മാന്‍ എന്ന നിലയിലും ധോണി ലോകകപ്പ് ടീമിലെ കരുത്തുറ്റ സാന്നിധ്യമായിരുന്നു

news18
Updated: July 31, 2019, 8:25 PM IST
ധോണി തന്നെയാണ് മികച്ച കീപ്പറും ഫിനിഷറുമെന്ന് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍
ധോണി
  • News18
  • Last Updated: July 31, 2019, 8:25 PM IST
  • Share this:
മുംബൈ: പരിമിത ഓവര്‍ ക്രിക്കറ്റില്‍ ധോണി തന്നെയാണ് മികച്ച കീപ്പറും ഫിനിഷറുമെന്ന് ഇന്ത്യയുടെ മുഖ്യ സെലക്ടര്‍ എംഎസ്‌കെ പ്രസാദ്. ധോണി ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കണമെന്ന വിമര്‍ശനങ്ങള്‍ ഉയരവെയാണ് താരത്തെ പിന്തുണച്ച് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ രംഗത്തെത്തിയത്. ധോണി തന്നെയാണ് രാജ്യത്തെ ഏറ്റവും മികച്ച കീപ്പറും ഫിനിഷറുമെന്ന് പ്രസാദ് പറഞ്ഞു.

'ലോകകപ്പ് സെമിയില്‍ നമ്മള്‍ വിജയിച്ചിരുന്നെങ്കില്‍ ധോണിയുടെയും ജഡേജയുടെയും പ്രകടനം എക്കാലത്തെയും മികച്ചതായി രേഖപ്പെടുത്തിയേനെ. പ്രത്യേകിച്ച് മുന്‍നിര തകര്‍ന്ന മത്സരത്തില്‍.' എംഎസ്‌കെ പ്രസാദ് പിടിഐയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.

Also Read: കേരളാ ബ്ലാസ്റ്റേഴ്‌സിലേക്ക് മറ്റൊരു മലയാളി താരവും; മലപ്പുറത്തെ യുവതാരവുമായി കൊമ്പന്മാര്‍ കരാര്‍ ഒപ്പിട്ടു

ലോകകപ്പില്‍ ധോണിയുടെ സാന്നിധ്യം ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്ക് ഏറെ സഹായകരമായിരുന്നെന്നും സെലക്ടര്‍ കൂട്ടിച്ചേര്‍ത്തു. 'കീപ്പറെന്ന നിലയിലും ബാറ്റ്‌സ്മാന്‍ എന്ന നിലയിലും ധോണി ലോകകപ്പ് ടീമിലെ കരുത്തുറ്റ സാന്നിധ്യമായിരുന്നു. ഓണ്‍ ഫീല്‍ഡ് തീരുമാനങ്ങള്‍ എടുക്കുമ്പോഴും ധോണിയുടെ പരിചയസമ്പത്ത് കോഹ്‌ലിക്ക് ഏറെ ഗുണകരമായി.' എംഎസ്‌കെ പറഞ്ഞു.

ഇക്കാര്യങ്ങളെല്ലാം പരിഗണിക്കുമ്പോള്‍ ധോണി തന്നെയാണ് രാജ്യത്തെ ഏറ്റവും മികച്ച കീപ്പറും ഫിനിഷറുമെന്ന് പറഞ്ഞ എംഎസ്‌കെ പ്രസാദ് മറ്റ് യുവതാരങ്ങളെല്ലാം വളര്‍ന്നുവരുന്നവരാണെന്നും കൂട്ടിച്ചേര്‍ത്തു.

First published: July 31, 2019, 8:25 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading