• HOME
  • »
  • NEWS
  • »
  • sports
  • »
  • തന്റെ വിരമിക്കലിനു പിന്നില്‍ ധോണിയോ?; വെളിപ്പെടുത്തലുമായി ലക്ഷ്മണ്‍

തന്റെ വിരമിക്കലിനു പിന്നില്‍ ധോണിയോ?; വെളിപ്പെടുത്തലുമായി ലക്ഷ്മണ്‍

  • Share this:
    ഹൈദരാബാദ്: ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാന്മാരില്‍ ഒരാളാണ് വിവിഎസ് ലക്ഷ്മണ്‍. കളത്തിനകത്തും പുറത്തും വിവാദങ്ങളില്‍ നിന്നകന്ന് നിന്നിരുന്ന താരമായ വിവിഎസിന്റെ വിരമിക്കല്‍ എന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റിനെ വിവാദങ്ങളിലേക്ക് നയിച്ചിരുന്നു. അന്നത്തെ ഇന്ത്യന്‍ നായകന്‍ ധോണിയുമായുള്ള പ്രശ്‌നങ്ങളാണ് ലക്ഷണമിന്റെ വിരമിക്കലിന് പിന്നില്ലെന്നായിരുന്നു പുറത്ത് വന്നിരുന്ന റിപ്പോര്‍ട്ടുകള്‍..

    വിരമിക്കല്‍ പ്രഖ്യാപിച്ച വാര്‍ത്താ സമ്മേളനത്തില്‍ ലക്ഷമണ്‍ നടത്തിയ പരാമര്‍ശങ്ങളായിരുന്നു ധോണിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയത്. സീനിയര്‍ താരങ്ങളുടെ പുറത്ത് പോകലിനു പിന്നിലെല്ലാം ധോണിയാണെന്ന തരത്തിലേക്ക് മുന്‍ ഇന്ത്യന്‍ നായകനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള പ്രധാന കാരണവും ലക്ഷ്മണിന്റെ കരിയര്‍ അവസാനിച്ച രീതിയായിരുന്നു.

    'ഗോളടിക്കാന്‍ മാത്രമല്ല ക്യാച്ചെടുക്കാനുമുണ്ട് അസിസ്റ്റ്'; ഇംഗ്ലീഷ് താരങ്ങളുടെ വിസ്മയിപ്പിക്കുന്ന പ്രകടനം

    എന്നാല്‍ ആറ് വര്‍ഷങ്ങള്‍ക്കിപ്പുറം തന്റെ കരിയര്‍ അവസാനിച്ചതിനു പിന്നിലെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് വിവിഎസ് ലക്ഷ്മണ്‍. തന്റെ ആത്മകഥയായ '281 ഉം അതിനപ്പുറവും' എന്ന പുസ്തകത്തിലൂടെയാണ് താരം വിവരങ്ങള്‍ വ്യക്തമാക്കുന്നത്. വിരമിക്കലുമായി ധോണിക്ക് യാതൊരു ബന്ധവുമില്ലെന്നും മാധ്യമങ്ങള്‍ തെറ്റിദ്ധാകരണ ഉണ്ടാക്കുകയായിരുന്നെന്നുമാണ് വിവിഎസ് പറയുന്നത്.

    'വിരമിക്കുന്നതിനെ കുറിച്ച് മാധ്യമങ്ങളെ അറിയിച്ചതിനു പിന്നാലെ നിങ്ങള്‍ ടീമിനെ അറിയിച്ചോ, ധോണിയോട് ഇക്കാര്യം പറഞ്ഞോ, ധോണിയുടെ മറുപടി എന്തായിരുന്നു തുടങ്ങിയ ചോദ്യങ്ങള്‍ വരാന്‍ തുടങ്ങി. ഇതിനു മറുപടിയായി തമാശ രൂപേണ പറഞ്ഞ ഒരു കാര്യമാണ് ഇത്രയും തെറ്റിദ്ധാരണകള്‍ക്ക് കാരണമായത്. ധോണിയെ സമീപിക്കുന്നത് എത്ര പ്രയാസമുള്ള കാര്യമാണെന്ന് എല്ലാവര്‍ക്കും അറിയില്ലേ എന്നായിരുന്നു ഞാന്‍ തമാശയായി പറഞ്ഞത്. എന്നാല്‍ ഇത് എന്റെ ക്രിക്കറ്റ് കരിയറിലെ ആദ്യത്തെയും അവസാനത്തെയും വിവാദത്തിന് തിരികൊളുത്തുമെന്ന് അറിഞ്ഞിരുന്നില്ല,' ലക്ഷ്മണ്‍ പറയുന്നു.

    കാണാതെ പോകരുത് ഈ ക്യാച്ചുകള്‍; ഇന്ത്യ- ഓസീസ് മത്സരത്തില്‍ പറക്കും ക്യാച്ചുമായി താരങ്ങള്‍

    ഞാന്‍ അറിയാതെ മാധ്യമങ്ങള്‍ക്ക് ഒരു ഇരയെ നല്‍കുകയായിരുന്നു. ബാക്കിയെല്ലാം അവര്‍ ഊഹിച്ചെടുത്തു. ഞാന്‍ വിരമിച്ചത് ധോനിയുമായുള്ള പ്രശ്നങ്ങളുടെ പേരിലാണെന്നും ഞങ്ങള്‍ക്കിടയില്‍ അഭിപ്രായഭിന്നതയുണ്ടായിരുന്നുവെന്നും അവര്‍ എഴുതുകയായിരുന്നെന്നും മുന്‍ താരം പറയുന്നു.

    First published: