ചെന്നൈ: ലോകത്തെ ഏറ്റവും മികച്ച ഫിനിഷര്‍ താന്‍ തന്നെയാണെന്ന് തെളിയിക്കുന്ന പ്രകടനമായിരുന്നു ഇന്നലെ ഐപിഎല്ലില്‍ ചെന്നൈ നായകന് എംഎസ് ധോണി കാഴ്ചവെച്ചത്. 48 പന്തില്‍ 84 റണ്‍സുമായി അവസാന നിമിഷം വരെ പൊരുതിയ ധോണിക്ക് ഒരു റണ്‍സിന്റെ തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നെങ്കിലും ഏവരെയും അത്ഭുതപ്പെടുത്തുന്ന പ്രകടനമായിരുന്നു അദ്ദേഹം കാഴ്ചവെച്ചത്.
28 റണ്‍സിന് നാല് വിക്കറ്റ് എന്ന നിലയില്‍ തകര്‍ന്ന ടീമിനെ ഒറ്റയ്ക്ക് തോളിലേറ്റിയ താരം അവസാന ഓവറില്‍ ജയിക്കാന്‍ 26 റണ്‍സ് എന്ന നിലയിലേക്ക് എത്തിക്കുകയായിരുന്നു. ഉമേഷ് യാദവ് എറിഞ്ഞ ഓവറിന്റെ ആദ്യ അഞ്ച് പന്തില്‍ നിന്ന് 24 റണ്‍സ് സ്വന്തമാക്കുകയും ചെയ്തു.
Also Read: വാര്‍ണറും ബെയര്‍സ്റ്റോയും ബാറ്റെടുത്തു; കൊല്‍ക്കത്ത തകര്‍ന്നടിഞ്ഞു
മൂന്ന് സിക്സും ഒരു ഫോറും ഉള്‍പ്പെടെയായിരുന്നു ധോണി അവസാന ഓവറില്‍ തകര്‍ത്തടിച്ചത്. അതില്‍ രണ്ടാം പന്തില്‍ പറത്തിയ സിക്സ് പോയതാകട്ടെ സ്റ്റേഡിയത്തിന് പുറത്തേക്കും. നടപ്പു സീസണിലെ ഏറ്റവും വലിയ സിക്സ് എന്ന ഖ്യാതിയാണ് ധോണി ചിന്നസ്വാമി സ്റ്റേഡിയത്തിന്റെ പുറത്തേക്ക് പറത്തിയ പന്തിലൂടെ നേടിയത്. 11 മീറ്ററായിരുന്നു ധോണി പന്ത് പറത്തിയത്.
പടുകൂറ്റന്‍ സിക്സ് കണ്ട ബാംഗ്ലൂര്‍ താരം ഡഗ്ഔട്ടില്‍ നിന്ന് അത്ഭുതപ്പെട്ടപ്പോള്‍ കാണികള്‍ തലയില്‍ കൈവെച്ചാണ് സിക്സ് കണ്ടത്. എന്നാല്‍ മത്സരത്തില്‍ ഒരു റണ്‍സിന് ചെന്നൈ തോല്‍ക്കുകയും ചെയ്തു. അവസാന പന്തില്‍ ജയിക്കാന്‍ രണ്ട് റണ്‍സ് വേണ്ടിയിരിക്കെ ധോണി പന്ത് മിസ്സാക്കുകയായിരുന്നു. ഒരു റണ്‍സ് ഓടി എടുക്കാനുള്ള ശ്രമത്തിനിടെ വിജയ് ഠാക്കൂര്‍ റണ്‍ഔട്ടാവുകയും ചെയ്തതോടെ ബാംഗ്ലൂര്‍ മത്സരം സ്വന്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.