• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ജീവന് ഭീഷണിയുണ്ടെന്ന് ധോണിയുടെ ഭാര്യ, തോക്ക് ലൈസൻസിന് അപേക്ഷിച്ചു

news18india
Updated: June 20, 2018, 5:26 PM IST
ജീവന് ഭീഷണിയുണ്ടെന്ന് ധോണിയുടെ ഭാര്യ, തോക്ക് ലൈസൻസിന് അപേക്ഷിച്ചു
news18india
Updated: June 20, 2018, 5:26 PM IST
റാഞ്ചി: ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിയുടെ ഭാര്യ സാക്ഷി ധോണി തോക്ക് ലൈസൻസിന് അപേക്ഷ സമർപ്പിച്ചു. ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ചാണ് സാക്ഷി തോക്ക് ലൈസൻസിന് അപേക്ഷിച്ചത്. റാഞ്ചി മജിസ്ട്രേറ്റിന് മുമ്പാകെയാണ് സാക്ഷി ധോണി അപേക്ഷ സമർപ്പിച്ചത്. അപേക്ഷ അനുവദിക്കപ്പെട്ടാൽ പിസ്റ്റളോ റിവോൾവറോ കൈവശം വെയ്ക്കാൻ കഴിയും.

കൂടുതൽ സമയവും താൻ വീട്ടിൽ തന്നെയാണ് ചിലവഴിക്കുന്നത്. ചിലപ്പോൾ വ്യക്തിപരമായ കാര്യങ്ങൾക്കായി പുറത്തു പോകേണ്ടി വരാറുണ്ട്. പലപ്പോഴും തനിക്ക് അരക്ഷിതമായി തോന്നാറുണ്ടെന്നും എന്തെങ്കിലും അപകടം സംഭവിച്ചാൽ അതിനെ പ്രതിരോധിക്കാനാണ് തോക്ക് ലൈസൻസ് അനുവദിക്കണമെന്ന് അപേക്ഷിക്കുന്നതെന്നും അപേക്ഷയിൽ സാക്ഷി വ്യക്തമാക്കുന്നു. ചെന്നൈ സൂപ്പർ കിംഗ്സ് ക്യാപ്റ്റനായ ധോണിക്ക് നേരത്തെ തന്നെ തോക്ക് ലൈസൻസ് ലഭിച്ചിട്ടുണ്ട്. 2010ലാണ് ധോണി തോക്ക് ലൈസൻസ് സ്വന്തമാക്കിയത്.

ജാർഖണ്ഡിലെ ധോണിയുടെ വീടിന് പ്രത്യേക പൊലീസ് സുരക്ഷിതത്വം വർഷം മുഴുവനും നൽകുന്നുണ്ട്. 2017ൽ ഐ സി സി ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യ പാകിസ്ഥാനോട് തോറ്റപ്പോൾ ധോണിയുടെ വീടിനു നേരെ ആരാധകരുടെ ആക്രമണം ഉണ്ടായിരുന്നു. നിലവിൽ ജാർഖണ്ഡ് സർക്കാരിന്‍റെ വൈ കാറ്റഗറി സുരക്ഷ ധോണിക്കുണ്ട്.
First published: June 20, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍