ചെന്നൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് എന്ന പേരുകേള്‍ക്കുമ്പോള്‍ തന്നെ എംഎസ് ധോണിയെന്ന താരമാണ് എല്ലാവരുടെയും മനസിലെത്തുക. ധോണിയില്ലാത്ത ചെന്നൈയെ ടീമിന്റെ 'കട്ട ഫാന്‍സിനും' അത്ര താല്‍പ്പര്യം കാണില്ല. ഈ സീസണില്‍ ധോണിയില്ലാതെ ടീം രണ്ട് മത്സരങ്ങള്‍ക്കിറങ്ങിയപ്പോള്‍ താരത്തിന്റെ അഭാവം മത്സരത്തെ എത്രത്തോളം ബാധിക്കുമെന്ന് കണ്ടതുമാണ്.
ധോണി ഐപിഎല്‍ മതിയാക്കിയാല്‍ പിന്നെയാരാകും ചെന്നൈയെ നയിക്കുക എന്നറിയാന്‍ എല്ലാവര്ക്കും ആകാംക്ഷയുണ്ട്. നിലവില്‍ ധോണിയുടെ അഭാവത്തില്‍ നായക വേഷത്തില്‍ ഇറങ്ങുന്ന റെയ്ന തന്നെയാകും അടുത്ത നായകനെന്നാണ് ഒരു വിഭാഗം കരുതുന്നത്. ധോണിയെ തലയെന്നും റെയ്നയെ ചിന്നത്തല എന്നുമാണ് ആരാധകര്‍ വിശേഷിപ്പിക്കുന്നതും. ധോണിയല്ലെങ്കില് മറ്റാരെന്ന ചോദ്യത്തോട് പ്രതികരിച്ചിരിക്കുകയാണ് സുരേഷ് റെയ്ന.
Also Read: ഡീ കോക്ക് തീ പടര്‍ത്തി; മുംബൈയ്ക്കെതിരെ ഹൈദരാബാദിന് 163 റണ്‍സ് വിജയലക്ഷ്യംധോണിയുടെ അഭാവം നികത്തുക അത്ര എളുപ്പമല്ലെന്നാണ് റെയ്ന പറയുന്നത്. ധോണിയ്ക്ക് ശേഷം ടീമിന്റെ നായക സ്ഥാനം താന്‍ ഏറ്റെടുക്കുമെന്നും റെയ്ന പറയുന്നു. 'ധോണി കളി മതിയാക്കിയാല്‍ ആ വിടവ് നികത്തുക എളുപ്പമല്ല. ധോണി ആഗ്രഹിക്കുന്നിടത്തോളം ചെന്നൈയില്‍ തുടരും. അതിനുശേഷം ചെന്നൈയുടെ നായകസ്ഥാനം താന്‍ ഏറ്റെടുക്കും' റെയ്ന പറഞ്ഞു.
ധോണിയെന്ന നായകനെ നഷ്ടമാകുന്നത് ടീമിനെ അധികം ബാധിച്ചേക്കില്ലെന്ന് അഭിപ്രായപ്പെട്ട റെയ്ന എന്നാല്‍ അതുപോലൊരു ബാറ്റ്സ്മാനെ പകരം കിട്ടില്ലെന്നും പറയുന്നു. 'ധോണി ക്രീസിലെത്തുമ്പോള്‍ തന്നെ എതിരാളികളിലുണ്ടാക്കുന്ന സമ്മര്‍ദ്ദം തന്നെയാണ് അതിന്റെ തെളിവ്. അദ്ദേഹം ടീമിലില്ലാത്ത മത്സരങ്ങള്‍ നോക്കിയാല്‍ ഇത് വ്യക്തമാവും. ഹൈദരാബാദിനും മുബൈക്കുമെതിരെ ഇതാണ് സംഭവിച്ചത്.' റെയ്ന പറഞ്ഞു.
ധോണിയ്ക്ക് ശേഷം ആരെന്ന ചോദ്യത്തിന് ആഗ്രഹിക്കുന്നിടത്തോളം കാലം ക്യാപ്റ്റന്റെ സ്ഥാനത്ത് ധോണി ടീമിനൊപ്പം ഉണ്ടാകുമെന്നാണ് പ്രതികരിച്ചത്. 'ബാറ്റ്സ്മാനെന്ന നിലയിലും മെന്റര്‍ എന്ന നിലയിലും ചെന്നൈക്കായി ധോണി ഒരുപാട് കാര്യങ്ങള്‍ ചെയ്തു. വരുവര്ഷങ്ങളിലും അദ്ദേഹം അത് തുടരുമെന്നുതന്നെയാണ് കരുതുന്നത്.' റെയ്ന കൂട്ടിച്ചേര്‍ത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.