കൊറോണയെ നേരിടാൻ 'ദൈവത്തിന്റെ കൈ' തന്നെ ഉയരട്ടെ: ഡീഗോ മറഡോണ

"ഈ മഹാമാരിയെ ഇല്ലാതാക്കാൻ ദൈവത്തിന്റെ കൈ ഉയരട്ടേയെന്ന്  ഞാൻ ആഗ്രഹിക്കുകയാണ്. "

News18 Malayalam | news18-malayalam
Updated: April 29, 2020, 11:39 AM IST
കൊറോണയെ നേരിടാൻ 'ദൈവത്തിന്റെ കൈ' തന്നെ ഉയരട്ടെ: ഡീഗോ മറഡോണ
Diego Maradona
  • Share this:
ബ്യൂണിസ് ഐറിസ്: കോവിഡ് മഹാമാരിയെ നേരിടാൻ ദൈവത്തിന്റെ കൈ തന്നെ ഉയരട്ടെയെന്ന് ഫുട്ബോൾ ദൈവം ഡീഗോ മറഡോണ. അർജന്റീനയിൽ ഇതുവരെ 4,127 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിനകം 214 പേർ രോഗം ബാധിച്ച് മരിക്കുകയും ചെയ്തു.

1986 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെയാണ് മറഡോണയുടെ വിഖ്യാതമായ 'ദൈവത്തിന്റെ കൈ'യ്യിലൂടെ ഗോൾ പിറന്നത്. ഈ പ്രയോഗമാണ് മറഡോണ വീണ്ടും ആവർത്തിച്ചിരിക്കുന്നത്.

"ഈ മഹാമാരിയെ ഇല്ലാതാക്കാൻ ദൈവത്തിന്റെ കൈ ഉയരട്ടേയെന്ന്  ഞാൻ ആഗ്രഹിക്കുകയാണ്. എങ്കിൽ ജനങ്ങൾക്ക് ആരോഗ്യവും സന്തോഷവുമുള്ള സാധാണ ജീവിതത്തിലേക്ക് മടങ്ങാമായിരുന്നു. " - മറഡോണയുടെ വാക്കുകൾ.
BEST PERFORMING STORIES:സാധാരണക്കാരനിൽ നിന്നും ശതകോടീശ്വരനായ ജോയ് അറയ്ക്കൽ; ഓർമയാകുന്നത് കേരളത്തിലെ ഏറ്റവും വലിയ വീടിന്റെ ഉടമ [NEWS]കോവിഡ്: വിയറ്റ്നാം യുദ്ധത്തിൽ ഉണ്ടായതിനേക്കാൾ മരണങ്ങൾ അമേരിക്കയിൽ [NEWS]'പ്രഭാകരാ വിളി എല്‍.ടി.ടി.ഇയെ അധിക്ഷേപിക്കുന്നതായി വ്യാഖ്യാനിക്കുന്നത് വിഡ്ഡിത്തം': ശ്രീനിവാസൻ [NEWS]

86 ലെ ലോകകപ്പിൽ നിർണായകമായ ക്വാർട്ടർ മത്സരത്തിലായിരുന്നു മറഡോണയുടെ ദൈവത്തിന്റെ കൈകൊണ്ടുള്ള ഗോൾ പിറന്നത്. ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി അർജന്റീന സെമിയിലെത്തുകയും ചെയ്തു.

ഗോൾരഹിത സമനിലയിൽ അവസാനിച്ച ആദ്യ പകുതിക്ക് ശേഷം 51 ാം മിനുട്ടിലായിരുന്നു ഏറെ വിവാദങ്ങൾ സൃഷ്ടിച്ച ആ ഗോൾ പിറന്നത്. കൈ കൊണ്ടുള്ള ഗോളിന് പിന്നാലെ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച ഗോളും മറോഡണ ലോകത്തിന് സമ്മാനിച്ചു.
First published: April 29, 2020, 11:39 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading