• HOME
  • »
  • NEWS
  • »
  • sports
  • »
  • ഒടുവില്‍ ലങ്കയ്ക്ക് പടത്തലവനെത്തി; രണ്ടുവര്‍ഷത്തിനിടെ പരീക്ഷിക്കുന്നത് അഞ്ചാം നായകനെ

ഒടുവില്‍ ലങ്കയ്ക്ക് പടത്തലവനെത്തി; രണ്ടുവര്‍ഷത്തിനിടെ പരീക്ഷിക്കുന്നത് അഞ്ചാം നായകനെ

17 ഏകദിന മത്സരങ്ങള്‍ മാത്രമാണ് കരുണരത്‌നെ ഇതുവരെ കളിച്ചിട്ടുള്ളത്

dimuth karunaratne

dimuth karunaratne

  • Last Updated :
  • Share this:
    കൊളംബോ: ലോകകപ്പ് മുന്നില്‍ കണ്ട് പല നായകന്മാരെ മാറ്റി മാറ്റി പരീക്ഷിച്ച ശ്രീലങ്ക ലോകകപ്പിനുള്ള തങ്ങളുടെ നായകനെ പ്രഖ്യാപിച്ചു. ടീം പ്രഖ്യാപിക്കുന്നതിനു മുന്നേയാണ് നായകനെ ടീം പ്രഖ്യാപിച്ചത്. ദിമുത് കരുണരത്‌നെയാണ് ശ്രീലങ്കയെ ഇംഗ്ലണ്ട് ലോകകപ്പില്‍ നയിക്കുക. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ ലങ്കയെ നയിക്കുന്ന അഞ്ചാമത്തെ നായകനാണ് കരുണരത്‌നെ.

    ഏറ്റവും ഒടുവില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന പരമ്പരയില്‍ ശ്രീലങ്കയെ നയിച്ചത് ലസിത് മലിംഗയായിരുന്നു. എന്നാല്‍ പരമ്പരയില്‍ 5- 0 ത്തിന്റെ പരാജയമാണ് ടീം ഏറ്റുവാങ്ങിയത്. ടി20 പരമ്പരയിലെ രണ്ടു മത്സരങ്ങളിലും ടീം അടിയറവ് പറഞ്ഞിരുന്നു.

    Also Read: IPL 2019: ധോണിയില്ലാത്ത ചെന്നൈയെ വാര്‍ണറും സംഘവും ചുരുട്ടിക്കെട്ടിയതിങ്ങനെ

    വെറും 17 ഏകദിന മത്സരങ്ങള്‍ മാത്രമാണ് കരുണരത്‌നെ ഇതുവരെ കളിച്ചിട്ടുള്ളത്. അവസാന ഏകദിനത്തിനിറങ്ങിയത് കഴിഞ്ഞ ലോകകപ്പിലുമായിരുന്നു. ഈ താരത്തെയാണ് ലങ്ക ഏകദിന നായകനായി നിയമിച്ചത്. ടെസ്റ്റില്‍ മികച്ച ഫോം പിന്തുടരുന്ന താരത്തിന്റെ മികവിലായിരുന്നുടീം ടെസ്റ്റ് പരമ്പര വിജയിച്ചത്.

    ഐസിസിയുടെ ഈ വര്‍ഷത്തെ ടെസ്റ്റ് ടീമിലും കരുണരത്‌നെ ഇടംപിടിച്ചിരുന്നു. മലിംഗക്ക് മുന്‍പേ എയ്ഞ്ചലോ മാത്യൂസ്, ദിനേശ് ചണ്ഡിമല്‍, തിസര പെരേര എന്നിവരായിരുന്നു ലങ്കയെ നയിച്ചത്.

    First published: