നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • 'ടി20 യില്‍ ഇന്ത്യന്‍ ടീമിന് ഇപ്പോള്‍ ഒരു ഫിനിഷറുടെ അഭാവമുണ്ട്; ലോകകപ്പില്‍ ആ ജോലി എനിക്ക് കഴിയും': ദിനേഷ് കാര്‍ത്തിക്ക്

  'ടി20 യില്‍ ഇന്ത്യന്‍ ടീമിന് ഇപ്പോള്‍ ഒരു ഫിനിഷറുടെ അഭാവമുണ്ട്; ലോകകപ്പില്‍ ആ ജോലി എനിക്ക് കഴിയും': ദിനേഷ് കാര്‍ത്തിക്ക്

  ഐ പി എല്ലില്‍ നിലവില്‍ കെ കെ ആര്‍ താരമായ കാര്‍ത്തിക്ക് ഇത്തവണത്തെ സീസണ്‍ യു എ ഈയില്‍ പുനരാരംഭിക്കുമ്പോള്‍ ടീം ക്യാപ്റ്റനായി എത്തുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്

  Dinesh Karthik

  Dinesh Karthik

  • Share this:
   ദിനേഷ് കാര്‍ത്തിക്കിനെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ആദ്യം ഓര്‍മ വരുന്നത് 2018ലെ ശ്രീലങ്കയില്‍ നടന്ന ഹീറോ നിദാഹാസ് ട്രോഫിയിലെ ഫൈനല്‍ മത്സരത്തിലെ പ്രകടനമാണ്. ബാംഗ്ലാദേശിനെതിരെ നടന്ന മത്സരത്തില്‍ റൂബല്‍ ഹുസൈന്റെ 19ആം ഓവറില്‍ രണ്ട് വീതം സിക്‌സറുകളും ബൗണ്ടറികളും സഹിതം 22 റണ്‍സ് നേടിക്കൊണ്ട് മത്സരം കൈപ്പിടിയിലൊതുക്കിയത് കാര്‍ത്തിക്കായിരുന്നു. അവസാന പന്തില്‍ സിക്‌സര്‍ നേടിക്കൊണ്ടാണ് കാര്‍ത്തിക്ക് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. എട്ട് പന്തില്‍ നിന്നും 29 റണ്‍സെടുത്ത് താരം പുറത്താകാതെ നിന്നു.

   ഇപ്പോള്‍ ഈ വര്‍ഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പ് മുന്‍ നിര്‍ത്തി ഇന്ത്യന്‍ ടീമിന് അവരുടെ മധ്യ നിരയില്‍ ഒരു ഫിനിഷറെ ആവശ്യമുണ്ടെന്നും ആ ജോലി ചെയ്യാന്‍ തനിക്ക് കഴിയുമെന്നും അഭിപ്രായപ്പെട്ടുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് സീനിയര്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ദിനേഷ് കാര്‍ത്തിക്ക്. കഴിഞ്ഞ ദിവസം ടൈംസ് ഓഫ് ഇന്ത്യയോട് സംസാരിക്കവെയായിരുന്നു കാര്‍ത്തിക്ക് ഇക്കാര്യം വെളിപ്പെടുത്തിയത്. നിലവില്‍ കരുത്തുള്ള ബാറ്റിംഗ് മധ്യനിര ടീമിനുണ്ടെങ്കിലും പരിചയസമ്പന്നനായ ഫിനിഷറുടെ അഭാവം ടീം നേരിടുന്നുണ്ട്. ഇത് മുന്നില്‍കണ്ടുകൊണ്ടാണ് കാര്‍ത്തിക്ക് തന്റെ ആഗ്രഹം ആത്മവിശ്വാസത്തോടെ പ്രകടിപ്പിച്ചത്.

   'ഫിനിഷറാകാന്‍ കഴിയുന്ന മധ്യനിര ബാറ്റ്‌സ്മാനെ ഇന്ത്യക്ക് ആവശ്യമുണ്ട്.എനിക്ക് ആ ജോലി ചെയ്യാനാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു'- കാര്‍ത്തിക്ക് പറഞ്ഞു. ഇന്ത്യക്ക് വേണ്ടി ഇതുവരെ 32 ടി20 മത്സരങ്ങള്‍ കളിച്ചിട്ടുള്ള താരം 33.25 ബാറ്റിംഗ് ശരാശരിയില്‍ 399 റണ്‍സാണ് നേടിയിട്ടുള്ളത്. എന്നാല്‍ 2019 ലെ ഏകദിന ലോകകപ്പിന് ശേഷം ടീമില്‍ നിന്ന് പുറത്തായ താരത്തിന് പിന്നീട് ഇതു വരെ ടീമിലേക്ക് തിരിച്ചെത്താനായിട്ടില്ല.

   Also Read-ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ചെല്‍സിയില്‍ നിന്നും ഒരു ആരാധകന്‍; വാഷിങ്ടണ്‍ സുന്ദറിന്റെയും ഗില്ലിന്റെയും പ്രകടനങ്ങളെ പ്രശംസിച്ച് ചെല്‍സി താരം മേസണ്‍ മൗണ്ട്

   ഐ പി എല്ലില്‍ നിലവില്‍ കെ കെ ആര്‍ താരമായ കാര്‍ത്തിക്ക് ഇത്തവണത്തെ സീസണ്‍ യു എ ഈയില്‍ പുനരാരംഭിക്കുമ്പോള്‍ ടീം ക്യാപ്റ്റനായി എത്തുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. രണ്ടാം പാദ മത്സരങ്ങള്‍ നടക്കുമ്പോള്‍ അന്താരാഷ്ട്ര മത്സരങ്ങളുള്ളതിനാല്‍ ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ബംഗ്ലാദേശ് താരങ്ങള്‍ പങ്കെടുക്കില്ലെന്ന് ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. നിലവിലെ കെ കെ ആര്‍ നായകന്‍ ഓയിന്‍ മോര്‍ഗന്‍ ഇംഗ്ലണ്ട് താരമാണ്. 2020ല്‍ യു എ ഈയില്‍ നടന്ന സീസണില്‍ പാതി വഴിയില്‍ കാര്‍ത്തിക്കിനെ നായകസ്ഥാനത്ത് നിന്ന് മാറ്റിയാണ് മോര്‍ഗനെ സ്ഥാനം ഏല്‍പ്പിച്ചത്.

   ടീമിനെ നയിക്കേണ്ട സാഹചര്യം ഉണ്ടായാല്‍ അതിന് സമ്മതമാണെന്ന് കാര്‍ത്തിക് പറഞ്ഞിട്ടുണ്ട്. 'പാറ്റ് കമ്മിന്‍സ് വരാനാകില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഓയിന്‍ മോര്‍ഗന്റെ കാര്യം വ്യക്തമല്ല. ഇനിയും മൂന്ന് മാസങ്ങളുള്ളതിനാല്‍ കാര്യങ്ങള്‍ മാറി മറിഞ്ഞേക്കാം. എന്നാല്‍ എന്നോട് ടീമിനെ നയിക്കാന്‍ ആവിശ്യപ്പെട്ടാല്‍ അതിന് തയ്യാറാണ്'- കാര്‍ത്തിക് വ്യക്തമാക്കി.
   Published by:Jayesh Krishnan
   First published:
   )}