ബിര്‍മിങ്ഹാം: ഏകദിന ക്രിക്കറ്റില്‍ അരങ്ങേറിയിട്ട് പതിനഞ്ച് വര്‍ഷം കഴിയുമ്പോഴാണ് വിക്കറ്റ് കീപ്പര്‍ ബാറ്റസ്മാന് ദിനേശ് കാര്‍ത്തിക്കിന് ആദ്യ ലോകകപ്പ് മത്സരം കളിക്കാന്‍ അവസരം കിട്ടിയിരിക്കുന്നത്. കേദാര്‍ ജാദവ് നിറംമങ്ങിയതോടെയാണ് താരത്തിനുപകരം കാര്‍ത്തിക്കിനെ ടീമിലുള്‍പ്പെടുത്താന്‍ ഇന്ത്യന്‍ ടീം തയ്യാറാകുന്നത്. നേരത്തെ 2007 ല്‍ ലോകകപ്പ് സ്ക്വാഡിലുണ്ടായിരുന്നെങ്കിലും താരത്തിനു ഒരു മത്സരത്തില്‍പോലും അവസരം ലഭിച്ചിരുന്നില്ല.
2007 ല്‍ ലോകകപ്പ് ടീമില്‍ ഇടംപിടിച്ചെങ്കിലും 2011 ലെയും 2015 ലെയും ലോകകപ്പ് ടീമില്‍ താരത്തെ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇന്നത്തെ മത്സരത്തില്‍ കാര്‍ത്തിക്കും ഇടംപിടിച്ചതോടെ ഇന്ത്യന്‍ ടീമില്‍ നാല് വിക്കറ്റ്കീപ്പര്‍ ബാറ്റ്സ്മാന്മാരാണുള്ളത്. പാര്‍ട് ടൈം കീപ്പറായ കെഎല്‍ രാഹുല്‍ ഉള്‍പ്പെടെയാണിത്.
അതേസയം ഇന്നത്തെ മത്സരത്തില്‍ രോഹിത്തിന്റെ സെഞ്ച്വറിയുടെയും (104) രാഹുലിന്റെ അര്‍ധ സെഞ്ച്വറിയുടെയും (77) ഋഷഭ് പന്തിന്റെയും (48) പ്രകടനത്തിന്റെ പിന്‍ബലത്തില്‍ 45 ഓവര്‍ പിന്നിടുമ്പോള്‍ 288 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.