നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • ധീരമായ ഷോട്ടുകള്‍ കൊണ്ട് എതിരാളികളെ വിറപ്പിക്കാന്‍ അവന് കഴിയുന്നു, റിഷഭ് പന്തിനെ വാനോളം പ്രശംസിച്ച് ദിനേഷ് കാര്‍ത്തിക്ക്

  ധീരമായ ഷോട്ടുകള്‍ കൊണ്ട് എതിരാളികളെ വിറപ്പിക്കാന്‍ അവന് കഴിയുന്നു, റിഷഭ് പന്തിനെ വാനോളം പ്രശംസിച്ച് ദിനേഷ് കാര്‍ത്തിക്ക്

  യുവതാരം റിഷഭ് പന്തിന് ഇന്ത്യക്കായി 100 ടെസ്റ്റ് മത്സരങ്ങള്‍ കളിക്കാന്‍ കഴിയുമെന്നും ഈ ഇരുപത്തിമൂന്നുകാരന്‍ എതിര്‍ ടീമുകളുടെ പേടിസ്വപ്നമായി മാറിക്കൊണ്ടിരിക്കുകയാണെന്നും കാര്‍ത്തിക് പറഞ്ഞു.

   Rishabh Pant

  Rishabh Pant

  • Share this:
   ഇന്ത്യന്‍ സീനിയര്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ദിനേഷ് കാര്‍ത്തിക്കിനെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ആദ്യം ഓര്‍മ വരുന്നത് 2018ലെ ശ്രീലങ്കയില്‍ നടന്ന ഹീറോ നിദാഹാസ് ട്രോഫിയിലെ ഫൈനല്‍ മത്സരത്തിലെ പ്രകടനമാണ്. ബാംഗ്ലാദേശിനെതിരെ നടന്ന മത്സരത്തില്‍ റൂബല്‍ ഹുസൈന്റെ 19ആം ഓവറില്‍ രണ്ട് വീതം സിക്‌സറുകളും ബൗണ്ടറികളും സഹിതം 22 റണ്‍സ് നേടിക്കൊണ്ട് മത്സരം കൈപ്പിടിയിലൊതുക്കിയത് കാര്‍ത്തിക്കിന്റെ ബാറ്റിങ്ങ് മികവ് ഒന്നുകൊണ്ടു മാത്രമായിരുന്നു. ഇപ്പോള്‍ നിലവിലെ ഇന്ത്യന്‍ ടീമിലെ മൂന്ന് ഫോര്‍മാറ്റിലെയും വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായ യുവതാരം റിഷഭ് പന്തിനെ വാനോളം പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് ദിനേഷ് കാര്‍ത്തിക്ക്.

   യുവതാരം റിഷഭ് പന്തിന് ഇന്ത്യക്കായി 100 ടെസ്റ്റ് മത്സരങ്ങള്‍ കളിക്കാന്‍ കഴിയുമെന്നും ഈ ഇരുപത്തിമൂന്നുകാരന്‍ എതിര്‍ ടീമുകളുടെ പേടിസ്വപ്നമായി മാറിക്കൊണ്ടിരിക്കുകയാണെന്നും കാര്‍ത്തിക് പറഞ്ഞു. 'ചുരുങ്ങിയ കാലത്തിനുള്ളില്‍ അവിസ്മരണീയമായ കുറച്ച് പ്രകടനങ്ങള്‍ റിഷഭ് പന്ത് പുറത്തെടുക്കുന്നത്. അതിസമ്മര്‍ദമുള്ള മത്സരങ്ങളില്‍ കളിച്ചു. അദേഹം എപ്പോഴും വെല്ലുവിളികള്‍ക്ക് തയ്യാറായ ഒരാളാണെന്ന് ഞാന്‍ കരുതുന്നു. ഐ പി എല്‍ ഫൈനലില്‍ അര്‍ധ സെഞ്ചുറി നേടി. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഒരു സീസണില്‍ ഡല്‍ഹി ക്യാപിറ്റില്‍സിനെ ഒറ്റയ്ക്ക് ഒരു മത്സരത്തില്‍ അവന്‍ ജയിപ്പിച്ചത് ഓര്‍ക്കുന്നു. അതൊരു എലിമിനേറ്റര്‍ മത്സരമാണെന്ന് തോന്നുന്നു. ഇത്തരം നിര്‍ണായക മത്സരങ്ങളില്‍ എപ്പോഴും അവന് റണ്‍സ് കണ്ടെത്താന്‍ കഴിയുന്നു'- കാര്‍ത്തിക്ക് പറഞ്ഞു.

   പന്തിന് സമ്മര്‍ദം കൈകാര്യം ചെയ്യാനുള്ള കഴിവാണ് ഇതരത്തിലുള്ള പ്രകടനങ്ങള്‍ വ്യക്തമാക്കുന്നത്. ഓസ്‌ട്രേലിയക്കും ഇംഗ്ലണ്ടിനും എതിരായ പരമ്പരകളില്‍ ഇന്ത്യക്കായി ഗംഭീര ഇന്നിങ്‌സുകള്‍ കളിച്ചു. റിഷഭ് പന്ത് ഇന്ത്യന്‍ ക്രിക്കറ്റിന്റെ അഭിഭാജ്യഘടകമാകും എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. ഇന്ത്യക്കായി 100 ടെസ്റ്റുകളും ഏറെ വൈറ്റ് ബോള്‍ മത്സരങ്ങളും കളിക്കാന്‍ പോകുന്ന താരങ്ങളില്‍ ഒരാളായിരിക്കും അദേഹം. കുറഞ്ഞ സാങ്കേതിക മികവ് കൊണ്ടും ഏറെ റണ്‍സ് കണ്ടെത്താനും ധീരമായ ഷോട്ടുകള്‍ കൊണ്ട് എതിരാളികളുടെ മനസില്‍ ഭീതി ജനിപ്പിക്കാനും അവന് കഴിയുന്നു. അവനൊരു സ്‌പെഷ്യല്‍ താരമാണ്. ഇന്ത്യന്‍ ക്രിക്കറ്റിനെ ഉയരങ്ങളിലെത്തിക്കാന്‍ നിരന്തര സംഭാവനകള്‍ നല്‍കാന്‍ പോകുന്ന താരം'- കാര്‍ത്തിക്ക് പറഞ്ഞു നിര്‍ത്തി.

   കരിയറിന്റെ തുടക്കത്തില്‍ ഒട്ടേറെ വിമര്‍ശനങ്ങള്‍ക്ക് വിധേയനായിട്ടുള്ള വ്യക്തിയാണ് ഇരുപത്തിമൂന്നുകാരന്‍ റിഷഭ് പന്ത്. എന്നാല്‍ ഇത്തവണത്തെ ബോര്‍ഡര്‍ - ഗവാസ്‌കര്‍ ട്രോഫി മുതല്‍ താരത്തിന്റെ സമയം തെളിഞ്ഞിരിക്കുകയാണ്. ഓസ്‌ട്രേലിയന്‍ മണ്ണില്‍ തകര്‍പ്പന്‍ പ്രകടനങ്ങളാണ് ഈ ഇരുപത്തിമൂന്നുകാരന്‍ പുറത്തെടുത്തത്. നീണ്ട 32 വര്‍ഷത്തിന് ശേഷം ഓസ്‌ട്രേലിയന്‍ ടീമിനെ ഗാബ്ബയില്‍ തോല്‍വിയറിഞ്ഞപ്പോള്‍ കളിയില്‍ നിര്‍ണായകമായത് റിഷഭ് പന്തിന്റെ തകര്‍പ്പന്‍ പ്രകടനമായിരുന്നു. ടെസ്റ്റ് ക്രിക്കറ്റില്‍ ഇതു വരെ കളിച്ച 20 മത്സരങ്ങളില്‍ 1358 റണ്‍സ് സ്‌കോര്‍ ചെയ്തിട്ടുള്ള ഈ ഇരുപത്തിമൂന്നുകാരന്‍ ടെസ്റ്റ് റാങ്കിങ്ങില്‍ ആറാം സ്ഥാനത്തുണ്ട്. റിഷഭ് ഈ നേട്ടം കരസ്ഥാമാക്കുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പറാണ്.
   Published by:Sarath Mohanan
   First published:
   )}