HOME » NEWS » Sports » DINESH KARTHIK ON HIS INCLUSION IN WORLD CUP

'നാലാം നമ്പര്‍ ഇങ്ങ് തന്നേക്ക്' ചുമതലയേല്‍പിച്ചവരെ നിരാശപ്പെടുത്തില്ലെന്ന് കാര്‍ത്തിക്

നാലാം നമ്പറിലാണ് ഞാന്‍ കളിക്കുന്നത്. വേണമെങ്കില്‍ ഇന്നിങ്സ് ഫിനിഷ് ചെയ്യാനുമാവും

news18
Updated: April 17, 2019, 3:24 PM IST
'നാലാം നമ്പര്‍ ഇങ്ങ് തന്നേക്ക്' ചുമതലയേല്‍പിച്ചവരെ നിരാശപ്പെടുത്തില്ലെന്ന് കാര്‍ത്തിക്
karthik
  • News18
  • Last Updated: April 17, 2019, 3:24 PM IST
  • Share this:
മുംബൈ: ഇംഗ്ലണ്ട് ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചതിനു പിന്നാലെ ടീം സെലക്ഷനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിയാളുകളാണ് രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യന്‍ ടീമില്‍ ഒഴിഞ്ഞുകിടക്കുന്ന നാലാം നമ്പറിനായായിരുന്നു താരങ്ങളുടെയെല്ലാം പോരാട്ടം. വിജയ് ശങ്കറും ദിനേശ് കാര്‍ത്തികും കെഎല്‍ രാഹുലും ടീമില്‍ ഉള്‍പ്പെട്ടപ്പോള്‍ അവസാന 15 ല്‍ എത്തുമെന്ന് കരുതിയിരുന്ന ഋഷഭ് പന്തും അമ്പാട്ടി റായിഡുവുമാണ് പുറത്താക്കപ്പെട്ടത്.

കാര്‍ത്തിക്കിനെ രണ്ടാം വിക്കറ്റ് കീപ്പറായിട്ടാണ് ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ബാറ്റ്‌സ്മാനായി കളിക്കാനാണ് തനിക്ക് താല്‍പ്പര്യമെന്നും നാലാ നമ്പറിലാണ് കളിക്കുന്നതെന്നും താരം തുറന്ന് പറഞ്ഞിരിക്കുകയാണ്. 'ഒരു ബാറ്റ്സ്മാനായി കളിക്കാനാണ് എനിക്ക് താത്പര്യം. നാലാം നമ്പറിലാണ് ഞാന്‍ കളിക്കുന്നത്. വേണമെങ്കില്‍ ഇന്നിങ്സ് ഫിനിഷ് ചെയ്യാനുമാവും. അവസരം ലഭിക്കുകയാണെങ്കില്‍ എന്നെ വിശ്വസിച്ച് ചുമതലയേല്‍പിച്ചവരെ നിരാശപ്പെടുത്തില്ല എന്നുറപ്പ്.' കാര്‍ത്തിക് പറയുന്നു.

Also Read: പന്തിനെയല്ല റായുഡുവിനെക്കുറിച്ചോര്‍ത്താണ് ദുഖം; ലോകകപ്പ് ടീം പ്രഖ്യാപനത്തിലെ അതൃപ്തി വ്യക്തമാക്കി ഗംഭീര്‍

ഇന്ത്യന്‍ ടീമില്‍ മികച്ച ഫിനിഷറായും കഴിവ് തെളിയിച്ചിട്ടുള്ള താരമാണ് ദിനേശ് കാര്‍ത്തിക്. ടീമിലുള്‍പ്പെട്ട കാര്യം ഭാര്യ ഭാര്യ ദീപിക പള്ളിക്കല്‍ വന്നു പറയുമ്പോള്‍ അനുഭവിച്ച സന്തോഷം പറഞ്ഞറിയിക്കാനാവില്ലെന്നും താരം ഒരു അഭിമുഖത്തില്‍ പറഞ്ഞു.

ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യയ്ക്ക വലിയ സമ്മര്‍ദമുണ്ടെന്നും എന്നാല്‍ ഈ സമ്മര്‍ദം അനുഭവിക്കുന്നതില്‍ സന്തോഷമേയുള്ളൂവെന്നും കാര്‍ത്തിക് കൂട്ടിച്ചേര്‍ത്തു. ഇതിനെ അനുകൂലമായി ഉപയോഗിക്കുകയാണ് വേണ്ടതെന്നും താരം പറഞ്ഞു.

First published: April 17, 2019, 3:24 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories