• News
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

പന്തിനെ തള്ളി കാര്‍ത്തിക്കിനെ ടീമിലെടുക്കാനുള്ള കാരണമെന്ത്; വിരാട് കോഹ്‌ലി പറയുന്നു

നല്ല അനുഭവ സമ്പത്തുണ്ട്. ധോണിയില്ലാതെ വന്നാല്‍ വിക്കറ്റ് കീപ്പറാകാനും സാധിക്കും


Updated: May 16, 2019, 2:30 PM IST
പന്തിനെ തള്ളി കാര്‍ത്തിക്കിനെ ടീമിലെടുക്കാനുള്ള കാരണമെന്ത്; വിരാട് കോഹ്‌ലി പറയുന്നു
panth karthik

Updated: May 16, 2019, 2:30 PM IST
ന്യൂഡല്‍ഹി: ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കുമ്പോള്‍ എല്ലാവരും പ്രതീക്ഷിച്ചിരുന്നത് രണ്ടാം വിക്കറ്റ് കീപ്പറായി യുവതാരം ഋഷഭ് പന്ത് ടീമിലെത്തുമെന്നായിരുന്നു. എന്നാല്‍ സെലക്ടര്‍മാര്‍ പരിഗണിച്ചത് സീനിയര്‍ താരം ദിനേശ് കാര്‍ത്തിക്കിനെയും. മുന്‍ നായകന്‍ എംഎസ് ധോണി ഒന്നാം വിക്കറ്റ് കീപ്പറും കാര്‍ത്തിക്ക് രണ്ടാം വിക്കറ്റ് കീപ്പറുമായപ്പോള്‍ പന്തിന് ടീമില്‍ അവസരം ലഭിച്ചതുമില്ല. ഐപിഎല്ലില്‍ പന്ത് മികച്ച പ്രകടനം പുറത്തെടുത്തതോടെ താരത്തിനായ് വീണ്ടും ആരാധകര്‍ രംഗത്തെത്തിയരിക്കുകയാണ്.

പന്തിനെ തഴഞ്ഞ് കാര്‍ത്തിക്കിനെ ടീമിലെടുക്കാനുള്ള കാരണമെന്താണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. അനുഭവ സമ്പത്തും സ്ഥിരതയുമാണ് പന്തിന് പകരം കാര്‍ത്തിക്കിനെ തിരഞ്ഞെടുക്കാന്‍ കാരണമായതെന്നാണ് വിരാട് പറയുന്നത്.

Also Read: 'സച്ചിനും രോഹിതും ഓപ്പണേഴ്‌സ്' മുംബൈയുടെ ഓള്‍ടൈം ഇലവനെ പ്രഖ്യാപിച്ച് ബൂംറ

'സമ്മര്‍ദ്ദഘട്ടങ്ങളില്‍ നന്നായി കളിക്കാന്‍ ദിനേശിന് സാധിക്കും. അതുകൊണ്ട് എല്ലാവരും കാര്‍ത്തിക്കിനെ തിരഞ്ഞെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. നല്ല അനുഭവ സമ്പത്തുണ്ട്. ധോണിയില്ലാതെ വന്നാല്‍ വിക്കറ്റ് കീപ്പറാകാനും സാധിക്കും. ഫിനിഷര്‍ എന്ന നിലയിലും മികച്ച പ്രകടനമാണ്. അതുകൊണ്ട് ഇത്ര വലിയൊരു ടൂര്‍ണമെന്റാകുമ്പോള്‍ കാര്‍ത്തിക്ക് മതിയെന്ന് തീരുമാനിക്കുകയായിരുന്നു'. വിരാട് പറഞ്ഞു.

മികച്ച താരങ്ങളെയാണ് ഒഴിവാക്കേണ്ടി വന്നതെന്നാണ് പരിശീലകന്‍ രവി ശാസ്ത്രിയും പറയുന്നത്. 'മികച്ച താരങ്ങളെയാണ് ഒഴിവാക്കേണ്ടി വന്നത്. കഴിവുറ്റ താരങ്ങളില്‍ നിന്നും 15 പേരെ മാത്രം തിരഞ്ഞെടുക്കുക എളുപ്പമുള്ള ജോലിയല്ല. അവരോട് പറയുന്നത്, ഇപ്പോള്‍ കളിക്കുന്നത് പോലെ തന്നെ കളിക്കുക. തയ്യാറായിരിക്കുക എന്നാണ്' ശാസ്ത്രി പറഞ്ഞു. മെയ് 30 മുതലാണ് ഇംഗ്ലണ്ട് ലോകകപ്പ് ആരംഭിക്കുന്നത്. ടീമുകള്‍ക്ക് മെയ് 23 വരെ ടീമില്‍ മാറ്റം വരുത്താനുള്ള അവസരമുണ്ട്. ജൂണ്‍ അഞ്ചിനാണ് ഇന്ത്യയുടെ ആദ്യ മത്സരം.

First published: May 16, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...