• HOME
 • »
 • NEWS
 • »
 • sports
 • »
 • ബോക്സിങ് ടൂർണമെന്റുമായി സംവിധായകൻ സന്ധ്യ മോഹനും കിക്ക്ബോക്സിങ് ചാമ്പ്യൻ മിഥുൻ ജിത്തും

ബോക്സിങ് ടൂർണമെന്റുമായി സംവിധായകൻ സന്ധ്യ മോഹനും കിക്ക്ബോക്സിങ് ചാമ്പ്യൻ മിഥുൻ ജിത്തും

അറുപത് രാജ്യങ്ങളിൽ നിന്നുള്ള താരങ്ങൾ ഈ ടൂർണമെന്റിൽ പങ്കെടുക്കും

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

 • Share this:
  ബെയര്‍ നക്കിള്‍ കോമ്പാറ്റിന്റെ നേതൃത്വത്തില്‍ ബോക്‌സിങ് പോരാട്ടം ഒരുങ്ങുന്നു. രണ്ടുതവണ ലോക കിക്ക്ബോക്സിങ് ഫെഡറേഷൻ ചാമ്പ്യനും രണ്ട് ഗിന്നസ് ലോക റെക്കോർഡ് ഉടമയുമായ മിഥുൻ ജിത്ത്, സംവിധായകൻ സന്ധ്യാമോഹൻ എന്നിവരുടെ നേതൃത്വത്തില്‍  ബോക്സിങ് ടൂർണമെന്റ് വരുന്നു. ബെയർ നക്കിൾ കോമ്പാറ്റ് എന്ന പേരിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ദുബായിയാകും ബെയർ നക്കിൾ കോമ്പാറ്റിന്റെ വേദി.

  അറുപത് രാജ്യങ്ങളിൽ നിന്നുള്ള താരങ്ങൾ ഈ ടൂർണമെന്റിൽ പങ്കെടുക്കും. ലോകത്തെ മികച്ച ഫെഡറേഷനുകളായ ഡബ്ല്യു.കെ.എഫ്, ഡബ്ല്യു.എം.സി, ഡബ്ല്യു.ബി.സി, ഐ.കെ.എഫ്, തുടങ്ങി നിരവധി കൗൺസിലുകളിൽ പോരാടിയ താരങ്ങളാകും പരിപാടിയുടെ ഭാഗമാകുക.

  ഗ്രാൻഡ്സ്ലാം ഇവന്റ്സും ലില്ലീസ് എന്റർപ്രൈസസും ചേർന്നാണ് ഈ പരിപാടി ആതിഥേയത്വം വഹിക്കുന്നത്. യു.എ.ഇയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പോരാട്ട വേദിയായിരിക്കും ഇത്. മാത്രമല്ല ലോക മുയ്തായ് ഫെഡറേഷനും ബെയർ നക്കിൾ കോമ്പാറ്റുമായി സഹകരിക്കുന്നുണ്ട്.
  ഈ ലോക  ബോക്സിംഗിന് നേതൃത്വം കൊടുക്കുന്നത് മിഥുന്‍ ജിത്, സന്ധ്യാ മോഹന്‍  എന്നിവര്‍ മലയാളികളാണ്  എന്ന പ്രത്യേകത കൂടി ഈ മത്സരത്തിനുണ്ട്.

  ഇലഞ്ഞിപ്പൂക്കൾ, ഒന്നാം മാനം പൂമാനം, സൗഭാഗ്യം, പള്ളിവാതുക്കൽ  തൊമ്മിച്ചൻ, ഹിറ്റ്ലർ ബ്രതെഴ്സ്, അമ്മ അമ്മായിയമ്മ, മൈ ഡിയർ കരടി, കിലുക്കം കിലുകിലുക്കം, മിസ്റ്റർ മരുമകൻ തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് സന്ധ്യ മോഹൻ.

  Also read: ധോണിക്ക് മുന്നേ ഹെലികോപ്റ്റര്‍ ഷോട്ട്?

  ആധുനിക ക്രിക്കറ്റില്‍ ബാറ്റ്സ്മാന്മാര്‍ തങ്ങളുടേതായ നൂതനഷോട്ടുകള്‍ കൊണ്ടുവന്നിട്ടുണ്ട്. 'ദില്‍സ്‌കൂപ്പ്', 'സ്വിച്ച് ഹിറ്റ്', എന്നിവ ക്രിക്കറ്റിലെ ഇത്തരം പുതിയ ഷോട്ടുകള്‍ക്ക് ഉദാഹരണങ്ങളാണ്. ഇത്തരത്തില്‍ പ്രചാരത്തിലുള്ള മറ്റൊരു ഷോട്ടാണ് 'ഹെലികോപ്റ്റര്‍ ഷോട്ട്'. ഈ പേര് കേള്‍ക്കുമ്പോള്‍ നമ്മുടെ മനസിലേക്ക് ആദ്യം കടന്നുവരുന്നത് മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണിയുടേതാകും എന്നതില്‍ ആര്‍ക്കും രണ്ടാഭിപ്രായം കാണില്ല. ഹെലികോപ്റ്റര്‍ ഷോട്ടിന്റെ രാജാവെന്നാണ് ധോണി അറിയപ്പെടുന്നത്. ഹെലികോപ്റ്റര്‍ ഷോട്ട് ഏറ്റവും കൂടുതല്‍ തവണ വിജയകരമായി കളിച്ചിട്ടുള്ളതും ഈ ഷോട്ട് ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ പ്രശസ്തി നേടുന്നതിനും കാരണമായതും ധോണി തന്നെയാണ്.

  തന്റെ ബാല്യകാല സുഹൃത്തായ സന്തോഷ് ലാലില്‍ നിന്നാണ് ധോണി ഈ ഷോട്ട് കളിക്കാന്‍ പഠിച്ചതെന്ന് പിന്നീട് അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്. ചെറുപ്പത്തില്‍ നാട്ടിലെ ടെന്നീസ് ബോള്‍ ക്രിക്കറ്റിലൂടെയാണ് ധോണി ഈ ഷോട്ട് ആദ്യം പരിശീലിക്കുന്നതും. മറ്റു പല താരങ്ങളും ഹെലികോപ്റ്റര്‍ ഷോട്ട് കളിച്ചിട്ടുണ്ടെങ്കിലും ഇത്രയും കൃത്യതയോട് കൂടി ബോള്‍ അതിര്‍ത്തി കടത്താന്‍ ധോണിയെപ്പോലെ ആര്‍ക്കും കഴിഞ്ഞിരുന്നില്ല. ധോണിയെ കൂടാതെ, മുഹമ്മദ് അസറുദിന്‍, സച്ചിന്‍ തെണ്ടുല്‍ക്കര്‍, വിരാട് കോഹ്ലി, അഫ്ഗാനിസ്ഥാന്‍ താരം മുഹമ്മദ് ഷെഹ്സാദ്, ഓസ്‌ട്രേലിയന്‍ താരം ബെന്‍ കട്ടിങ് എന്നിവരും ഈ ഷോട്ട് കളിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ മുന്‍ ഇന്ത്യന്‍ നായകന്‍ കൂടിയായിരുന്ന മുഹമ്മദ് അസറുദിന്‍ ഈ ഷോട്ട് കളിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.
  Published by:user_57
  First published: