ബ്ലാസ്റ്റേഴ്സിന്‍റെ കളി കണ്ട് ഭിന്നശേഷിക്കാരായ കുട്ടികൾ; കുഞ്ഞുമുഖങ്ങളിൽ സ്വപ്ന സാഫല്യത്തിന്‍റെ സന്തോഷം

കേരള ബ്ലാസ്റ്റേഴ്സ് - എഫ്.സി ഗോവ മത്സരം കാണാൻ ഭിന്നശേഷിക്കാരായ 35 കുട്ടികളും അവരുടെ രക്ഷിതാക്കളും സന്നദ്ധ പ്രവർത്തകരുമാണ് എത്തിയത്

News18 Malayalam | news18
Updated: December 2, 2019, 9:52 AM IST
ബ്ലാസ്റ്റേഴ്സിന്‍റെ കളി കണ്ട് ഭിന്നശേഷിക്കാരായ കുട്ടികൾ; കുഞ്ഞുമുഖങ്ങളിൽ സ്വപ്ന സാഫല്യത്തിന്‍റെ സന്തോഷം
ഗ്യാലറിയിരുന്ന് ബ്ലാസ്റ്റേസിന്‍റെ കളി നേരിൽ കണ്ടു
  • News18
  • Last Updated: December 2, 2019, 9:52 AM IST IST
  • Share this:
കൊച്ചി: ഫുട്ബോൾ മത്സരം വീട്ടിലെ ടെലിവിഷനിൽ മാത്രം കണ്ടിട്ടുള്ളവരാണ് ഈ കുരുന്നുകൾ. കാൽപ്പന്ത് കളിയുടെ ആരവത്തിനൊപ്പം ആർപ്പു വിളിക്കാൻ അവർ അങ്ങനെ സ്റ്റേഡിയത്തിലെത്തി. ഗ്യാലറിയിരുന്ന് ബ്ലാസ്റ്റേസിന്‍റെ കളി നേരിൽ കണ്ടു. ഒരു സ്വപ്നം സഫലമായതിന്‍റെ സന്തോഷമായിരുന്നു കുഞ്ഞു മുഖങ്ങളിൽ.

കേരള ബ്ലാസ്റ്റേഴ്സ് - എഫ്.സി ഗോവ മത്സരം കാണാൻ ഭിന്നശേഷിക്കാരായ 35 കുട്ടികളും അവരുടെ രക്ഷിതാക്കളും സന്നദ്ധ പ്രവർത്തകരുമാണ് എത്തിയത്. കോഴിക്കോട് നിന്ന് കുട്ടികൾ വന്നത്. വൈകുന്നേരം ആറരയോടെ കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലെത്തി.

തമിഴ് നാട്ടിലും പുതുച്ചേരിയിലും കനത്ത മഴ, സ്കൂളുകൾക്കും കോളേജുകൾക്കും അവധി; പ്രളയ മുന്നറിയിപ്പ്

കെ.കരുണാകരൻ ചാരിറ്റിബിൾ ട്രസ്റ്റിന്‍റെ നേതൃത്വത്തിലായിരുന്നു കുട്ടികൾക്ക് കളികാണാൻ അവസരമൊരുക്കിയത്. പൊതു പ്രവർത്തകനായ നൗഷാദ് തെക്കയിൽ യാത്രയ്ക്ക് മുൻകൈ എടുത്തത്. കളി കാണുന്നതിനായി കുട്ടികൾക്കായി സൗജന്യ പാസ് ബ്ലാസ്റ്റേഴ്സ് നൽകിയിരുന്നു.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: December 2, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading