• HOME
  • »
  • NEWS
  • »
  • sports
  • »
  • 'കായിക മത്സരങ്ങളെ ആ രീതിയില്‍ കാണണം' ഇന്ത്യയുടെ നീക്കം നിരാശപ്പെടുത്തുന്നെന്ന് പാക് നായകന്‍

'കായിക മത്സരങ്ങളെ ആ രീതിയില്‍ കാണണം' ഇന്ത്യയുടെ നീക്കം നിരാശപ്പെടുത്തുന്നെന്ന് പാക് നായകന്‍

രാഷ്ട്രീയത്തിന്റെ പേരില്‍ ക്രിക്കറ്റിനെ ലക്ഷ്യമിടരുതെന്നാണ് എനിക്ക് പറയാനുള്ളത്

SARFRAS- KOHLI

SARFRAS- KOHLI

  • News18
  • Last Updated :
  • Share this:
    ലാഹോര്‍: ഇംഗ്ലണ്ട് ലോകകപ്പില്‍ ഇന്ത്യ പാകിസ്താനെതിരായ മത്സരം ഉപേക്ഷിക്കണമെന്ന വാദങ്ങള്‍ ഉയര്‍ത്തുന്നത് നിരാശപ്പെടുത്തുന്നെന്ന് പാക് ക്രിക്കറ്റ് ടീം നായകന്‍ സര്‍ഫ്രാസ് അഹമ്മദ്. പുല്‍വാമ ഭീകരാക്രമണത്തിനു പിന്നാലെ ക്രിക്കറ്റിനെ ലക്ഷ്യമിടുന്നത് നിരാശപ്പെടുത്തുന്ന കാര്യമാണെന്നും സര്‍ഫ്രാസ് പറഞ്ഞു.

    ഇന്ത്യ മത്സരം ബഹിഷ്‌കരിക്കണമെന്ന് രാജ്യത്ത് വാദങ്ങള്‍ ശക്തമായിരിക്കുകയാണ്. വിഷയത്തില്‍ തീരുമാനം എടുക്കാന്‍ സര്‍ക്കാരിനെ സമീപിക്കുമെന്ന് ബിസിസിഐയും വ്യക്തമാക്കിയിരുന്നു. ഇതേ സമയം തന്നെയാണ് കായിക മത്സരങ്ങളെ രാഷ്ട്രീയവുമായി കൂട്ടിച്ചേര്‍ക്കരുതെന്ന ആവശ്യവുമായി സര്‍ഫ്രാസ് അഹമ്മദ് രംഗത്തെത്തിയത്.

    Also Read: വെറുതേ രണ്ട് പോയിന്റ് നല്‍കേണ്ട; വീണ്ടും പാകിസ്താനെ തോല്‍പ്പിക്കാനുള്ള സമയമാണെന്ന് സച്ചിന്‍

    'ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരം നേരത്തെ നിശ്ചയിച്ചത് പോലെ നടക്കണം. ലക്ഷക്കണക്കിനു ജനങ്ങളാണ് മത്സരം കാണാന്‍ കാത്തിരിക്കുന്നത്. രാഷ്ട്രീയത്തിന്റെ പേരില്‍ ക്രിക്കറ്റിനെ ലക്ഷ്യമിടരുതെന്നാണ് എനിക്ക് പറയാനുള്ളത്.' സര്‍ഫ്രാസ് ക്രിക്കറ്റ് പാകിസ്താന്‍.കോമിനോട് പറഞ്ഞു.

    കായിക ഇനങ്ങളെ കായിക ഇനമായി തന്നെ കാണണമെന്നും സര്‍ഫ്രാസ് കൂട്ടിച്ചേര്‍ത്തു. നേരത്തെ മത്സരം ഉപേക്ഷിച്ച് പാകിസ്താന് രണ്ട് പോയിന്റ് നല്‍കുന്നതിനോട് വ്യക്തിപരമായി തനിക്ക് യോജിപ്പില്ലെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറും പറഞ്ഞിരുന്നു.

     

    First published: