മുംബൈ: ലോകകപ്പിനു പിന്നാലെ വിന്‍ഡീസ് പര്യടനത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ എല്ലാവരും കരുതിയിരുന്നത് യുവതാരം ശുഭ്മാന്‍ ഗില്‍ ടീമില്‍ എത്തുമെന്നാണ്. എന്നാല്‍ മൂന്ന് ഫോര്‍മാറ്റുകളിലേക്കുമുള്ള ടീം പ്രഖ്യാപനം കഴിഞ്ഞപ്പോള്‍ ഗില്ലിനെ പ്രതീക്ഷിച്ചിരുന്നവര്‍ക്ക് നിരാശയായിരുന്നു ഫലം. ഇന്ത്യന്‍ ടീമിലേക്ക് വിളിവരുമെന്ന് താനും കരുതിയിരുന്നതായി ഗില്‍ പറഞ്ഞു.
'ഞായറാഴ്ച സീനിയര്‍ ടീമിനെ പ്രഖ്യാപിക്കുന്നത് പ്രതീക്ഷയോടെയാണ് ഞാന്‍ കാത്തിരുന്നത്. ഏതെങ്കിലും ഒരു ഫോര്‍മാറ്റില്‍ ഉള്‍പ്പെടുമെന്ന് കരുതിയിരുന്നു. ടീമിലെടുക്കാത്തതില്‍ നിരാശയുണ്ടെങ്കിലും അതിനേക്കുറിച്ചാലോചിച്ച് സമയം കളയുന്നില്ല. തുടര്‍ച്ചയായി കഴിവിന്റെ പരമാവധി മികച്ച പ്രകടനം പുറത്തെടുത്ത് സെലക്ടര്‍മാരെ ആകര്‍ഷിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്' ഗില്‍ ക്രിക്കറ്റ് നെക്സ്റ്റിനോട് പറഞ്ഞു.
വിന്‍ഡീസിനെതിരായ പരമ്പര തനിക്ക് ഏറെ ഗുണം ചെയ്തിരുന്നെന്ന് പറഞ്ഞ ഗില്‍ 4- 1 ന് പരമ്പര സ്വന്തമാക്കാന്‍ കഴിഞ്ഞത് മികച്ച അനുഭവമാണെന്നും കൂട്ടിച്ചേര്‍ത്തു. 'അര്‍ധ സെഞ്ച്വറികള്‍ നേടിയ ആ ഇന്നിങ്സുകള്‍ സെഞ്ച്വറിയാക്കി മാറ്റാന്‍ കഴിയുമായിരുന്നെന്ന് ഇപ്പോള്‍ തോന്നുന്നുണ്ട്. അനുഭവങ്ങളില്‍ നിന്ന് പഠിക്കുകയാണ്' പത്തൊമ്പതുകാരനായ താരം പറഞ്ഞു.
കഴിഞ്ഞ സീസണില്‍ രഞ്ജി ട്രോഫിയിലും മികച്ച പ്രകടനമായിരുന്നു ശുഭ്മാന്‍ ഗില്‍ പുറത്തെടുത്തത്. അഞ്ചു മത്സരങ്ങളില്‍ നിന്ന് 700 റണ്‍സായിരുന്നു താരം അടിച്ചെടുത്ത്. കരിയറിലെ മികച്ച സ്കോറായ 268 റണ്‍സും താരം ഇതിനിടെ കണ്ടെത്തി. ഒമ്പതു ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്ന് 77.78 ശരാശരിയില്‍ 1,089 റണ്‍സും താരത്തിന്റെ അക്കൗണ്ടിലുള്ളത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.