നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • ഹെൽമറ്റിൽ പുതിയ പരീക്ഷണവുമായി ഷാഹിദ് അഫ്രീദി; ചർച്ചയാക്കി ക്രിക്കറ്റ് ലോകം

  ഹെൽമറ്റിൽ പുതിയ പരീക്ഷണവുമായി ഷാഹിദ് അഫ്രീദി; ചർച്ചയാക്കി ക്രിക്കറ്റ് ലോകം

  കാഴ്ചയിൽ തന്നെ അപകടകരമാണെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള ഹെൽമറ്റാണ് അഫ്രീദി ധരിച്ചിരുന്നത്.

  afridi

  afridi

  • Share this:
   കറാച്ചി: കരിയറിൽ പുതുമ കൊണ്ടുവരാൻ ശ്രമിക്കുന്ന താരമാണ് ഷാഹിദ് അഫ്രീദി. ഇപ്പോഴിതാ ഹെൽമറ്റിൽ പോലും പുതുമ കൊണ്ടുവന്നിരിക്കുകയാണ് അഫ്രീദി. കഴിഞ്ഞ ദിവസം പുനഃരാരംഭിച്ച പാകിസ്ഥാന്‍ സൂപ്പർ ലീഗിലെ (പിഎസ്എൽ) പ്ലേഓഫ് പോരാട്ടത്തിനിടെ അഫ്രീദി ഉപയോഗിച്ചിരുന്ന ഹെൽമറ്റാണ് ക്രിക്കറ്റ് ലോകത്ത് ചർച്ചയായിരിക്കുന്നത്.

   മുൾട്ടാൻ സുൽത്താൻസ് താരമാണ് അഫ്രീദി. മത്സരത്തിൽ ഏഴാമനായാണ് അഫ്രീദി ബാറ്റിംഗിനെത്തിയത്. കറാച്ചി നാഷനൽ സ്റ്റേഡിയത്തിലായിരുന്നു മത്സരം. 12 പന്തിൽ 12 റൺസെടുത്ത് അഫ്രീദി പുറത്തായിരുന്നു. ഇതിനിടെയാണ് അസ്വാഭാവിക ഹെൽമറ്റ് ശ്രദ്ധയിൽപ്പെട്ടത്.

   കാഴ്ചയിൽ തന്നെ അപകടകരമാണെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള ഹെൽമറ്റാണ് അഫ്രീദി ധരിച്ചിരുന്നത്. പന്തിൽ നിന്ന് മുഖം സംരക്ഷിക്കുന്നതിന് ഉപയോഗിക്കുന്ന മുൻഭാഗത്തെ ഗ്രുല്ലുകളിൽ ഏറ്റവും മുകളിലുളളത് എടുത്ത് മാറ്റിയ നിലയിലായിരുന്നു. ഇതിലൂടെ പന്തിന് എളുപ്പത്തിൽ മുഖത്ത് വന്നിടിക്കാൻ കഴിയും.   മത്സരത്തിൽ ഭാഗ്യവശാൽ അഫ്രീദിക്ക് അപകടങ്ങളൊന്നും സംഭവിച്ചില്ല. എന്നാൽ ഹെൽമറ്റിന്റെ അപകട സാധ്യത ചൂണ്ടിക്കാട്ടി പലരും രംഗത്തെത്തിയിട്ടുണ്ട്. ഓസ്ട്രേലിയൻ താരം ഫിൽ ഹ്യൂഗ്സ് പന്തുകൊണ്ട് മരണത്തിനു കീഴടങ്ങിയതിനുശേഷം ഹെൽമറ്റുകളുടെ കാര്യത്തിൽ ഐസിസി കടുത്ത ജാഗ്രത പുലർത്തുന്നുണ്ട്.
   Published by:Gowthamy GG
   First published:
   )}