• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

നദാലിനെ വീഴ്ത്തി ജോക്കോവിച്ച് ഫൈനലിൽ


Updated: July 14, 2018, 9:11 PM IST
നദാലിനെ വീഴ്ത്തി ജോക്കോവിച്ച് ഫൈനലിൽ

Updated: July 14, 2018, 9:11 PM IST
ലണ്ടൻ: സ്പാനിഷ് താരം റാഫേൽ നദാലിനെ പരാജയപ്പെടുത്തി നൊവാക് ജോക്കോവിച്ച് വിംബിൾഡൺ ഫൈനലിൽ. സ്കോർ 6-4, 3-6, 7-6, 3-6, 10-8. അഞ്ചു മണിക്കൂറും പതിനഞ്ച് മിനിറ്റും നീണ്ട പോരാട്ടത്തിനൊടുവിലാണ് ജോക്കോവിച്ച് നദാലിനെ തോൽപിച്ചത്. രണ്ടുവർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മുൻ ഒന്നാം നമ്പറായ ജോക്കോവിച്ച് ഒരു ഗ്രാൻസ്ലാം ടൂർണമെന്‍റിന്‍റെ ഫൈനലിൽ കടക്കുന്നത്.

കഴിഞ്ഞ ദിവസം നടന്ന മൽസരം വെളിച്ചക്കുറവ് മൂലം ഇന്നത്തേക്ക് മാറ്റുകയായിരുന്നു. നിർണായകമായ നാലാം സെറ്റിൽ 6-3ന് നദാൽ തിരിച്ചുവന്നതോടെ മൽസരം ആവേശഭരിതമായി. അഞ്ചാം സെറ്റിൽ വാശിയേറിയ പോരാട്ടമാണ് ഇരു താരങ്ങളും കാഴ്ചവെച്ചത്. എന്നാൽ മൽസരം നീണ്ടതോടെ നദാൽ തളരുന്നതാണ് കണ്ടത്. ഇത് മുതലെടുത്താണ് ജോക്കോവിച്ച് നദാലിനെ ബ്രേക്ക് ചെയ്ത് മൽസം സ്വന്തമാക്കിയത്.

ഫൈനലിൽ ദക്ഷിണാഫ്രിക്കയുടെ കെവിൻ ആൻഡേഴ്സനാണ് ജോക്കോവിച്ചിന്‍റെ എതിരാളി.
First published: July 14, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍