• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

തിരിച്ചുവരവിൽ വിംബിൾഡൺ കിരീടവുമായി ജോക്കോവിച്ച്


Updated: July 15, 2018, 11:50 PM IST
തിരിച്ചുവരവിൽ വിംബിൾഡൺ കിരീടവുമായി ജോക്കോവിച്ച്

Updated: July 15, 2018, 11:50 PM IST
ലണ്ടൻ: ഫുട്ബോൾ ലോകത്ത് രണ്ടാംകിരീടവുമായി ഫ്രാൻസ് ചരിത്രമെഴുതിയ രാവിൽ വിംബിൾഡണിലെ സെന്‍റർകോർട്ടിൽ കിരീടനേട്ടവുമായി നൊവാക് ജോക്കോവിച്ച്. നാലാം വിംബിൾഡൺ കിരീടമെന്ന നേട്ടമാണ് സെർബിയൻ താരം കൈവരിച്ചത്. കരിയറിലെ 13-ാം ഗ്രാൻസ്ലാം കിരീടമാണ് അദ്ദേഹം സ്വന്തമാക്കിയത്. ഫൈനലിൽ ദക്ഷിണാഫ്രിക്കൻ താരം കെവിൻ ആൻഡേഴ്സനെയാണ് ജോക്കോവിച്ച് വീഴ്ത്തിയത്. സ്കോർ- 6–2, 6–2,7–6. പരിക്കിനെ തുടർന്ന് ഏറെക്കാലം വിട്ടുനിന്ന ജോക്കോവിച്ച് രണ്ടുവർഷത്തെ ഇടവേളയ്ക്കൊടുവിലാണ് ഒരു ഗ്രാൻസ്ലാം കിരീടം നേടിയത്.

സെമിയിൽ റാഫേൽ നദാലിനെതിരെ ശക്തമായ പോരാട്ടം അതിജീവിച്ച് എത്തിയ ജോക്കോവിച്ച് കലാശപ്പോരാട്ടം ഏറെക്കുറെ അനായാസമായിരുന്നു. പരിക്ക് വകവെക്കാതെ കളിച്ച ആൻഡേഴ്സണെതിരെ ആദ്യ രണ്ടു സെറ്റും പരിചയസമ്പന്നനായ ജോക്കോവിച്ച് അനായാസം നേടി. മൂന്നാം സെറ്റിൽ മാത്രമാണ് സെർബിയൻ താരത്തിന് വെല്ലുവിളി നേരിടേണ്ടിവന്നത്. ക്വാർട്ടറിൽ റോജർ ഫെഡറർക്കെതിരെ പുറത്തെടുത്ത മികവ് ആവർത്തിക്കാൻ ദക്ഷിണാഫ്രിക്കൻ താരത്തിന് സാധിച്ചതുമില്ല.
First published: July 15, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍