നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • ആരുമായും സമ്പര്‍ക്കം പാടില്ല; ഇംഗ്ലണ്ടിലേക്ക് പോകാനൊരുങ്ങുന്ന ഇന്ത്യന്‍ താരങ്ങളോട് നിലപാട് കടുപ്പിച്ച് ബി സി സി ഐ

  ആരുമായും സമ്പര്‍ക്കം പാടില്ല; ഇംഗ്ലണ്ടിലേക്ക് പോകാനൊരുങ്ങുന്ന ഇന്ത്യന്‍ താരങ്ങളോട് നിലപാട് കടുപ്പിച്ച് ബി സി സി ഐ

  ഇംഗ്ലണ്ടിലേയ്ക്ക് വിമാനം കയറാനൊരുങ്ങുന്ന ഇന്ത്യന്‍ ടീമിന് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ബി സി സി ഐ

  indian-cricket-team

  indian-cricket-team

  • Share this:
   ലോക ടെസ്റ്റ് ചാമ്പ്യന്‍മാരെ തീരുമാനിക്കുന്ന പോരാട്ടത്തിനായി കാത്തിരിക്കുകയാണ് ക്രിക്കറ്റ് ആരാധകര്‍. ന്യൂസിലന്‍ഡും ഇന്ത്യയും തമ്മില്‍ നടക്കുന്ന മത്സരങ്ങള്‍ ഇംഗ്ലണ്ടിലെ സതാംപ്ടണില്‍ ജൂണ്‍ 18 നാണ് ആരംഭിക്കുന്നത്. വിരാട് കോഹ്ലി നയിക്കുന്ന ഇന്ത്യന്‍ പടയും കെയ്ന്‍ വില്യംസണ്‍ നയിക്കുന്ന ന്യൂസിലന്‍ഡ് നിരയും നേര്‍ക്കുനേര്‍ വരുമ്പോള്‍ മത്സരഫലം തീര്‍ച്ചയായും പ്രവാചനാതീതമാണ്. ഇപ്പോള്‍ ഇംഗ്ലണ്ടിലേയ്ക്ക് വിമാനം കയറാനൊരുങ്ങുന്ന ഇന്ത്യന്‍ ടീമിന് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ബി സി സി ഐ.

   ഇംഗ്ലണ്ടിലേക്ക് യാത്രയാകുന്ന ഇന്ത്യന്‍ സംഘത്തില്‍ ഏതെല്ലാം താരങ്ങള്‍ മുംബൈയില്‍ നടക്കുന്ന കോവിഡ് ടെസ്റ്റില്‍ നെഗറ്റീവാകുന്നുവോ അവരെ മാത്രമേ ഇംഗ്ലണ്ടിലേക്ക് യാത്ര ചെയ്യുവാന്‍ അനുവദിക്കുകയുള്ളുവെന്ന് ബി സി സി ഐ അറിയിച്ചു. ഏതെങ്കിലും താരം പോസിറ്റീവ് ആയാല്‍ അതിനുശേഷം അവര്‍ നെഗറ്റീവായാലും സ്‌ക്വാഡില്‍ ചേരുവാന്‍ സമ്മതിക്കില്ലെന്നാണ് ബി സി സി ഐ തീരുമാനം.

   Also Read-മറ്റു രാജ്യങ്ങളിലെ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കരുത്; കായിക താരങ്ങളോട് കിരണ്‍ റിജ്ജു

   പിന്നീടുള്ള പരിശോധനയില്‍ നെഗറ്റീവ് ആയാലും പ്രത്യേക ചാര്‍ട്ടേര്‍ഡ് ഫ്‌ലൈറ്റില്‍ അവരെ ഇംഗ്ലണ്ടിലേക്ക് എത്തിക്കുകയില്ലെന്നാണ് ബി സി സി ഐ പറയുന്നത്. ഇത് സൂചിപ്പിക്കുന്നത് ഏതെങ്കിലും താരം മുംബൈയിലെ ടെസ്റ്റില്‍ പരാജയപ്പെട്ടാല്‍ അവരുടെ ഇംഗ്ലണ്ട് യാത്ര അവസാനിച്ചതായി കരുതണമെന്നാണ്. താരങ്ങള്‍ മുംബൈയില്‍ എത്തുന്നത് വരെ ഐസൊലേഷന്‍ കൃത്യമായി പിന്തുടരണമെന്ന് ഇന്ത്യന്‍ ടീം ഫിസിയോ യോഗേഷ് പര്‍മാര്‍ അറിയിച്ചിട്ടുണ്ട്.

   ഇംഗ്ലണ്ടിലേക്ക് പോകാനൊരുങ്ങുന്ന കളിക്കാരും, കുടുംബാംഗങ്ങളും,സപ്പോര്‍ട്ട് സ്റ്റാഫുകളും ഹോട്ടലില്‍ ചെക്ക് ഇന്‍ ചെയ്യുന്നതിന് മുന്നേ തന്നെ ആര്‍ ടി പി സി ആര്‍ ടെസ്റ്റിന് വിധേയരാകേണ്ടി വരും. ജൂണ്‍ 2നാണ് ഇന്ത്യന്‍ സംഘം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനും അതിനുശേഷമുള്ള ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുമായി ഇംഗ്ലണ്ടിലേക്ക് പോകുന്നത്. ഈ വര്‍ഷത്തെ ഐ പി എല്‍ പാതി വഴിയില്‍ ഉപേക്ഷിച്ചിട്ടും വിവിധ ഫ്രാഞ്ചൈസികളിലെ താരങ്ങള്‍ക്ക് കോവിഡ് പോസിറ്റീവ് ആയതിനാലാണ് ബി സി സി ഐ കൂടുതല്‍ മുന്‍കരുതലുകള്‍ എടുക്കുന്നത്.

   Also Read- IPL 2021 | ഐ പി എല്ലിന്റെ ബാക്കിയുള്ള മത്സരങ്ങള്‍ക്ക് ഇംഗ്ലണ്ട് താരങ്ങളെ വിട്ടുനല്‍കില്ലെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ്

   ഇംഗ്ലണ്ടില്‍ എത്തുന്ന താരങ്ങള്‍ക്ക് പതിനാല് ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീനുണ്ട്. ഇതിന് മുമ്പ് തന്നെ താരങ്ങളെല്ലാം കോവിഡ് മുക്തരാണെന്ന് ഉറപ്പാക്കാനാണ് ബി സി സി ഐയുടെ ഈ തീരുമാനം. താരങ്ങള്‍ സ്വന്തം നാട്ടില്‍ വാക്സിന്‍ സ്വീകരിക്കുമ്പോള്‍ കോവിഷീല്‍ഡാണെന്ന് ഉറപ്പാക്കണമെന്ന് ബി സി സി ഐ താരങ്ങളോട് നിര്‍ദേശിച്ചിരിന്നു. ഇപ്പോള്‍ ആദ്യ ഡോസെടുക്കുന്ന താരങ്ങള്‍ രണ്ടാമത്തെ ഡോസ് ഇംഗ്ലണ്ടില്‍ നിന്നാവും സ്വീകരിക്കേണ്ടി വരിക. കോവിഷീല്‍ഡ് ഇംഗ്ലണ്ടിലും ലഭ്യമായതിനാലാണ് ബി സി സി ഐ ഇത്തരത്തിലൊരു നിര്‍ദേശം നല്‍കിയത്.
   Published by:Jayesh Krishnan
   First published:
   )}