• HOME
 • »
 • NEWS
 • »
 • sports
 • »
 • Kapil Dev |'സമ്മര്‍ദം താങ്ങാനാകാതെ ബ്രാഡ്മാന്റെ മകന്‍ പേര് മാറ്റിയത് ഓര്‍മയില്ലേ? അര്‍ജുന്‍ ഒന്നും തെളിയിക്കേണ്ടതില്ല': കപില്‍ ദേവ്

Kapil Dev |'സമ്മര്‍ദം താങ്ങാനാകാതെ ബ്രാഡ്മാന്റെ മകന്‍ പേര് മാറ്റിയത് ഓര്‍മയില്ലേ? അര്‍ജുന്‍ ഒന്നും തെളിയിക്കേണ്ടതില്ല': കപില്‍ ദേവ്

'മഹാനായ താരമാണ് സച്ചിന്‍ എന്നതിനാല്‍ മകന്റെ മേലും അങ്ങനെയൊരു പ്രതീക്ഷ വന്ന് ചേരുകയാണ്'

 • Share this:
  അര്‍ജുന്‍ തെണ്ടുല്‍ക്കറെ സച്ചിനുമായി താരതമ്യപ്പെടുത്തരുതെന്ന് അഭിപ്രായപ്പെട്ട് ഇന്ത്യന്‍ ഇതിഹാസ താരം കപില്‍ ദേവ്. സമ്മര്‍ദം താങ്ങാന്‍ കഴിയാതെ ഡോണ്‍ ബ്രാഡ്മാന്റെ മകന്‍ പേര് മാറ്റിയ സംഭവം ചൂണ്ടിക്കാണിച്ചാണ് കപില്‍ ദേവിന്റെ വാക്കുകള്‍.

  'എന്തുകൊണ്ടാണ് എല്ലാവരും അര്‍ജുനെ കുറിച്ച് സംസാരിക്കുന്നത്? കാരണം അവന്‍ സച്ചിന്റെ മകനാണ്. അവന്‍ അവന്റേതായ രീതിയില്‍ കളിക്കട്ടെ. സച്ചിനുമായി താരതമ്യം ചെയ്യേണ്ടതില്ല. തെണ്ടുല്‍ക്കര്‍ എന്ന് പേരിനൊപ്പം ഉള്ളത് ചിലപ്പോള്‍ ദോഷമാവും. ഡോണ്‍ ബ്രാഡ്മാന്റെ മകന്‍ സമ്മര്‍ദം താങ്ങാനാവാതെ പേര് മാറ്റിയത് നമ്മള്‍ കണ്ടതാണ്. ബ്രാഡ്മാനെ പോലെ അവനുമാവും എന്ന് എല്ലാവരും പ്രതീക്ഷിച്ചു.'- കപില്‍ ദേവ് പറയുന്നു.

  'അര്‍ജുന്‍ ചെറിയ കുട്ടിയാണ്. അവന്റെ മേല്‍ സമ്മര്‍ദം നല്‍കരുത്. സച്ചിന്‍ അവന്റെ പിതാവാണ് എന്ന് കരുതി അര്‍ജുന്റെ കാര്യത്തില്‍ അഭിപ്രായം പറയാന്‍ നമുക്കാവില്ല. അര്‍ജുന്‍ ഒന്നും തെളിയിക്കേണ്ടതില്ല. സച്ചിന്റെ 50 ശതമാനമെങ്കിലും ആയാല്‍ പോലും അതിനേക്കാള്‍ വലുത് വേണ്ടിവരില്ല. മഹാനായ താരമാണ് സച്ചിന്‍ എന്നതിനാല്‍ മകന്റെ മേലും അങ്ങനെയൊരു പ്രതീക്ഷ വന്ന് ചേരുകയാണ്'- കപില്‍ ദേവ് വിശദമാക്കി.

  കഴിഞ്ഞ ദിവസം, മുംബൈ ഇന്ത്യന്‍സ് ബൗളിങ് കോച്ച് ഷെയ്ന്‍ ബോണ്ടും എന്തുകൊണ്ട് അര്‍ജുനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയില്ല എന്ന് വിശദീകരിച്ചിരുന്നു. ബാറ്റിങ്ങിലും ഫീല്‍ഡിങ്ങിലും അര്‍ജുന്‍ ഇനിയും മെച്ചപ്പെടാനുണ്ട് എന്നാണ് ബോണ്ട് അഭിപ്രായപ്പെട്ടത്. എല്ലാവര്‍ക്കും കളിക്കാന്‍ അവസരം ലഭിക്കാന്‍ അവകാശമുണ്ട്. എന്നാല്‍ പ്ലേയിങ് ഇലവനിലെ സ്ഥാനം നമ്മള്‍ നേടിയെടുക്കേണ്ടതാണ് എന്നും ബോണ്ട് ചൂണ്ടിക്കാണിച്ചു.

  Umran Malik | '150 കിലോമീറ്റർ വേഗത്തിൽ എറിയാൻ കഴിയുമെന്നത് കൊണ്ട് മാത്രം കാര്യമില്ല'; ഉമ്രാന്‍ മാലിക്കിന് മുന്നറിയിപ്പുമായി ഷഹീന്‍ അഫ്രീദി

  ഐപിഎല്‍ പതിനഞ്ചാം സീസണില്‍ (IPL 2022) തന്റെ അതിവേഗ പന്തുകളിലൂടെ ആരാധകരെ അമ്പരപ്പിച്ച സൺറൈസേഴ്‌സ് ഹൈദരാബാദിന്‍റെ താരമാണ് ഉമ്രാൻ മാലിക്ക്. തുടരെ 150 കിലോമീറ്ററിന് മുകളിൽ വേഗ൦ കണ്ടെത്തിയ താരം വേഗത്തിന്റെ കാര്യത്തിൽ ന്യൂസിലൻഡിന്റെ ലോക്കി ഫെർഗൂസനുമായിട്ടായിരുന്നു മത്സരിച്ചിരുന്നത്. ടൂർണമെന്റിലെ വേഗമേറിയ പന്ത് ആരുടേതാകും എന്നതിൽ ഇവർ തമ്മിലായിരുന്നു പ്രധാന മത്സരം. സീസണിൽ ഹൈദരാബാദിന് വേണ്ടി മിന്നും പ്രകടനമായിരുന്നു ഉമ്രാൻ നടത്തിയത്. അതിവേഗ പന്തുകൾ കൊണ്ട് ബാറ്റർമാരെ ബുദ്ധിമുട്ടിച്ച താരം 19 വിക്കറ്റുകളും വീഴ്ത്തിയിരുന്നു.. ഐപിഎല്ലിലെ ഈ മിന്നും പ്രകടനത്തിന് പിന്നാലെ താരത്തിന് ഇന്ത്യൻ ടീമിലേക്കുള്ള വിളിയുമെത്തിയിരുന്നു. ഐപിഎല്ലിലെ പ്രകടനം കൊണ്ട് രാജ്യാന്തര ശ്രദ്ധ നേടിയ താരത്തിന് മുന്നറിയിപ്പുമായി വന്നിരിക്കുകയാണ് പാകിസ്ഥാൻ പേസറായ ഷഹീന്‍ അഫ്രീദി (Shaheen Shah Afridi) രാജ്യാന്തര വേദിയില്‍ വേഗത കൊണ്ട് മാത്രം തിളങ്ങാൻ കഴിയില്ലെന്നാണ് പാക് പേസർ പറയുന്നത്.

  ലൈനും ലെങ്‌തും സ്വിങ്ങുമില്ലെങ്കിൽ വേഗത കൊണ്ട് മാത്രം കാര്യമില്ലെന്നാണ് ഷഹീന്‍ അഫ്രീദി പറഞ്ഞത്. വെസ്റ്റ് ഇൻഡീസിനെതിരായ മൂന്ന് മത്സര ഏകദിന പരമ്പരയ്ക്ക് മുന്നോടിയായുള്ള വാർത്താസമ്മേളനത്തിൽ ഐപിഎല്ലിൽ ലോക്കി ഫെർഗൂസനും ഉമ്രാൻ മാലിക്കും അതിവേഗത്തിൽ പന്തെറിയുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഷഹീൻ അഫ്രീദി.

  കഴിഞ്ഞ വർഷം ഡിസംബറിൽ നടക്കേണ്ടിയിരുന്ന പരമ്പര വിൻഡീസ് ക്യാമ്പിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതോടെ മാറ്റിവെക്കുകയായിരുന്നു. പരമ്പര വീണ്ടും നടത്താനിരിക്കെ ഓസ്‌ട്രേലിയയ്‌ക്കെതിരെ തകർപ്പൻ പ്രകടനം നടത്തിയ അഫ്രീദിയുടെ ബൗളിങ്ങിൽ തന്നെയാണ് പാകിസ്ഥാൻ പ്രതീക്ഷയർപ്പിക്കുന്നത്. വിൻഡീസ് പാകിസ്ഥാനിൽ പര്യടനത്തിന് എത്തുന്ന സമയത്ത് രാജ്യത്തെ കാലാവസ്ഥ മോശമാകുമെങ്കിലും പ്രതികൂലകാലാവസ്ഥയിലും തകർപ്പൻ പ്രകടനം കാഴ്ചവെക്കാനാകുമെന്നാണ് പ്രതീക്ഷ എന്നാണ് അഫ്രീദി പറയുന്നത്.

  നിക്കോളാസ് പൂരാൻ നയിക്കുന്ന വിൻഡീസ് ടീമിനെ കരുത്തരെന്ന് വിലയിരുത്തിയ അഫ്രീദി അവർക്കെതിരെ പരമ്പര സ്വന്തമാക്കാനാണ് ആഗ്രഹിക്കുന്നതെന്നും ലോകകപ്പ് യോഗ്യതാ പോരാട്ടത്തിന് ഈ പരമ്പര നിർണായകമാകുമെന്നതിനാൽ ഒരു മത്സരം പോലും തോൽക്കാൻ തങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും അഫ്രീദി വ്യക്തമാക്കി.
  പരമ്പരയിലെ ആദ്യ ജൂൺ എട്ടിന് ആരംഭിക്കും. എല്ലാ മത്സരങ്ങളും മുൾട്ടാനിലാകും നടക്കുക.

  Published by:Sarath Mohanan
  First published: