HOME » NEWS » Sports » DO NOT VIOLATE KOVID PROTOCOL IN OTHER COUNTRIES SAID BY KIRAN RIJU TO ATHLETES

മറ്റു രാജ്യങ്ങളിലെ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കരുത്; കായിക താരങ്ങളോട് കിരണ്‍ റിജ്ജു

മാലിദ്വീപില്‍ എഎഫ്‌സി കപ്പ് മത്സരത്തിനെത്തിയ ബെംഗളൂരു എഫ്‌സി താരങ്ങള്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഈ പ്രസ്താവന

News18 Malayalam | news18-malayalam
Updated: May 11, 2021, 5:45 PM IST
മറ്റു രാജ്യങ്ങളിലെ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കരുത്; കായിക താരങ്ങളോട് കിരണ്‍ റിജ്ജു
കിരണ്‍ റിജ്ജു
  • Share this:
ന്യൂഡല്‍ഹി: മത്സരിത്തിനോ പരിശീലനത്തിനോ യാത്ര ചെയ്യുന്നതിനിടെ മറ്റു രാജ്യങ്ങളിലെ കോവിഡ് 19 പ്രോട്ടോക്കോള്‍ ലംഘിക്കരുതെന്ന് കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജ്ജു ഇന്ത്യന്‍ കായിക താരങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ക്രെയോഷ്യയിലേക്കുള്ള ഒളിമ്പിക്‌സ് യാത്രക്കാര്‍ക്ക് ആശംസ നേരുന്നിതിനിടെയാണ് കേന്ദ്രമന്ത്രി ഇക്കാര്യം സൂപിപ്പിച്ചത്.

'മറ്റ് രാജ്യങ്ങളിലെ കോവിഡ് 19 പ്രോട്ടോക്കോള്‍ ഒരിക്കലും ലംഘിക്കരുത്. പരിശീലനത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുക, ശ്രദ്ധിക്കുക, സുരക്ഷിതമായിരിക്കുക. കായിക താരങ്ങള്‍ക്ക് ആവശ്യമായ എല്ലാ പിന്തുണയും നല്‍കും. എല്ലാവിധ ആശംസകളും'റിജ്ജു ട്വീറ്റ് ചെയ്തു.

Also Read- IPL 2021 | ഐ പി എല്ലിന്റെ ബാക്കിയുള്ള മത്സരങ്ങള്‍ക്ക് ഇംഗ്ലണ്ട് താരങ്ങളെ വിട്ടുനല്‍കില്ലെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ്

മാലിദ്വീപില്‍ എഎഫ്‌സി കപ്പ് മത്സരത്തിനെത്തിയ ബെംഗളൂരു എഫ്‌സി താരങ്ങള്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഈ പ്രസ്താവന. എഎഫ്‌സി കപ്പ് പ്ലേ ഓഫ് കളിക്കാനെത്തിയ ബെംഗളൂരു എഫ്‌സി ക്ലബിനോട് രാജ്യം വിടണമെന്ന ആഹ്വാനവുമായി മാലിദ്വീപ് കായികമന്ത്രി അഹ്‌മദ് മഹ്ലൂഫ്.

ടീമിലെ താരങ്ങളും സ്റ്റാഫുകളും കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്നാണ് മാലിദ്വീപ് അധികൃതര്‍ കര്‍ശന നിലപാടെടുത്തത്. ക്ലബിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച ഒരുതരത്തിലും സ്വീകാര്യമല്ല എന്നാണ് കായിക മന്ത്രി പറഞ്ഞത്. താരങ്ങളില്‍ നിന്നും വന്ന വീഴ്ച ബെംഗളൂരു എഫ്‌സി ഉടമയായ പാര്‍ത്ത് ജിന്‍ഡാലും സ്ഥിരീകരിച്ചിട്ടുണ്ട്.

മത്സരങ്ങള്‍ ഒരൊറ്റ വേദിയില്‍ നടത്തണമെന്ന എഎഫ്‌സിയുടെ തീരുമാനത്തിന്റെ ഭാഗമായി പ്ലേ ഓഫും ഗ്രൂപ്പ് ഡിയിലെ എല്ലാ മത്സരങ്ങളും മാലിദ്വീപിലാണ് സംഘടിപ്പിക്കുന്നത്. മത്സരത്തിനായി എത്തുന്ന താരങ്ങള്‍, ക്ലബുകളുടെ സ്റ്റാഫുകള്‍ എന്നിവര്‍ ഹോട്ടലില്‍ തന്നെ തങ്ങണമെന്നും മത്സരത്തിനും പരിശീലനത്തിനും അല്ലാതെ പുറത്തിറങ്ങരുതെന്നും കര്‍ശന നിര്‍ദ്ദേശമുണ്ടായിരുന്നു. ഇതാണ് ബെംഗളൂരു എഫ്‌സി താരങ്ങള്‍ ലംഘിച്ചത്.

Also Read-ഇന്ത്യയുടെ ശ്രീലങ്കൻ പര്യടനത്തിന്റെ തിയതികൾ പ്രഖ്യാപിച്ചു; ടീമിനെ പരിശീലിപ്പിക്കാൻ ദ്രാവിഡ്‌ എത്തിയേക്കും

രാജ്യത്തെ ഒരു പ്രാദേശിക ചാനല്‍ ബെംഗളൂരു താരങ്ങള്‍ മാലിദ്വീപിലെ തെരുവുകളിലൂടെ നടക്കുന്നത് പുറത്തു വിട്ടതിനെ തുടര്‍ന്ന് സംഭവം വിവാദമായപ്പോഴാണ് പാര്‍ത്ത് ജിന്‍ഡാല്‍ ക്ഷമാപണവുമായി രംഗത്തെത്തിയത്. വിദേശതാരങ്ങളും സപ്പോര്‍ട്ട് സ്റ്റാഫുമടക്കം മൂന്നു പേര്‍ പ്രോട്ടോക്കോള്‍ ലംഘിച്ചുവെന്നാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്. കുറിപ്പില്‍ ഇതൊരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നും താരങ്ങള്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നും വ്യക്തമാക്കി.

എന്നാല്‍ കര്‍ശനമായ കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന രാജ്യത്ത് ഇതുപോലെയൊരു വീഴ്ച വരുത്തിയത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയ മാലിദ്വീപ് കായികമന്ത്രി അഹ്‌മദ് മഹ്ലൂഫ്, ടീം രാജ്യം വിടണമെന്ന് ആവശ്യപ്പെടുകയും അതിനു വേണ്ട നടപടികള്‍ കൈക്കൊള്ളാന്‍ മാലിദ്വീപ് ഫുട്ബോള്‍ അസോസിയേഷനോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങള്‍ മാറ്റിവെക്കാനും അവര്‍ ആവശ്യപ്പെട്ടു.
Published by: Jayesh Krishnan
First published: May 11, 2021, 5:45 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories