HOME » NEWS » Sports » DO YOU REMEMBER BREAKING YOUR ARM HERE HOLDER SLEDGING AGAINST DHANANJAYA INT SAR

'ഇവിടെ വച്ച് നിന്‍റെ കൈയ്യൊടിഞ്ഞത് ഓർമ്മയുണ്ടോ?' ധനജ്ഞയ്ക്കെതിരെ ഹോൾഡറിന്റെ സ്ലെഡ്ജിങ്

ബൗളര്‍മാര്‍ക്ക് കാര്യമായി ഒന്നും ചെയ്യാനാവാതെ വന്നതോടെ സ്ലെഡ്ജിങ്ങിലൂടെ ശ്രീലങ്കന്‍ താരങ്ങളെ മാനസികമായി സമ്മര്‍ദ്ദത്തിലാക്കാന്‍ ജേസൺ ഹോള്‍ഡര്‍ ശ്രമിക്കുകയായിരുന്നു.

News18 Malayalam | news18-malayalam
Updated: April 2, 2021, 2:07 PM IST
'ഇവിടെ വച്ച് നിന്‍റെ കൈയ്യൊടിഞ്ഞത് ഓർമ്മയുണ്ടോ?' ധനജ്ഞയ്ക്കെതിരെ ഹോൾഡറിന്റെ സ്ലെഡ്ജിങ്
Holder sledging
  • Share this:
ആന്‍റിഗ്വ ടെസ്റ്റിന്‍റെ അവസാന ദിവസം ശ്രീലങ്കൻ ടീം വിജയത്തിനായി നേടേണ്ടത് 348 റണ്‍സ്. വിക്കറ്റ് നഷ്ടമില്ലാതെ രണ്ടാം ഇന്നിംഗ്സില്‍ ശ്രീലങ്ക 29 റണ്‍സാണ് നാലാം ദിവസം കളി അവസാനിക്കുമ്പോള്‍ ശ്രീലങ്ക നേടിയിട്ടുള്ളത്. 17 റണ്‍സുമായി ലഹിരു തിരിമണ്ണെയും 11 റണ്‍സ് നേടി ദിമുത് കരുണാരത്നേയുമാണ് ശ്രീലങ്കയ്ക്കായി ക്രീസിലുള്ളത്.

368 റണ്‍സ് ലീഡുമായി വെസ്റ്റ് ഇന്‍ഡീസ് തങ്ങളുടെ രണ്ടാം ഇന്നിംഗ്സ് 280/4 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ക്രെയിഗ് ബ്രാത്‍വൈറ്റ്(85), കൈല്‍ മയേഴ്സ്(55), ജേസണ്‍ ഹോള്‍ഡര്‍(71*) എന്നിവരുടെ ബാറ്റിംഗ് പ്രകടനം ആണ് ആതിഥേയര്‍ക്ക് മികച്ച സ്കോര്‍ നേടിക്കൊടുത്തത്.

വെസ്റ്റ് ഇന്‍ഡീസിന്റെ ആദ്യ ഇന്നിംഗ്സ് സ്കോറായ 354 പിന്തുടര്‍ന്ന് ഇറങ്ങിയ ശ്രീലങ്കയ്ക്ക് 258 റണ്‍സ് മാത്രമാണ് നേടാനായത്. ലഭിച്ച മികച്ച തുടക്കം വലിയ സ്കോറായി മാറ്റാനാവാത്തതാണ് ശ്രീലങ്കയ്ക്ക് തിരിച്ചടിയായത്. തിരിമണ്ണെയും (55) നിസങ്കയും (51) മാത്രമാണ് അര്‍ദ്ധ സെഞ്ചുറി നേടിയത്. ധനഞ്ജയ 39 റണ്‍സും, ചാണ്ടിമാല്‍ 44 റണ്‍സുമായാണ് പുറത്തായത്.

You May Also Like- 'ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച ടെസ്റ്റ്‌ ടീം കോഹ്ലിയുടേത്': സുനിൽ ഗവാസ്‌കർ

നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ ചാണ്ടിമാലും ധനഞ്ജയയും ചേര്‍ന്ന് 75 റണ്‍സാണ് ചേര്‍ത്തത്. ഇരുവരുടെയും പാര്‍ട്ണര്‍ഷിപ്പ് ഒരു ഘട്ടത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെ ക്ഷമ നഷ്ട്ടപ്പെടുത്തിയിരുന്നു. ചാണ്ടിമൽ 101 പന്തുകളും, ധനജ്ഞയ 140 പന്തുകളും നേരിട്ടാണ് പുറത്തായത്. ബൗളര്‍മാര്‍ക്ക് കാര്യമായി ഒന്നും ചെയ്യാനാവാതെ വന്നതോടെ സ്ലെഡ്ജിങ്ങിലൂടെ ശ്രീലങ്കന്‍ താരങ്ങളെ മാനസികമായി സമ്മര്‍ദ്ദത്തിലാക്കാന്‍ ജേസൺ ഹോള്‍ഡര്‍ ശ്രമിക്കുകയായിരുന്നു.


ഒരു വശത്ത് നിലയുറപ്പിച്ചിരുന്ന ധനഞ്ജയയെ കഴിഞ്ഞ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ കൈ ഒടിഞ്ഞത് ഓര്‍മ്മിപ്പിച്ച്‌ പ്രകോപിപ്പിക്കുകയായിരുന്നു. 'അവസാനമായി ഇവിടെ വന്നപ്പോള്‍ നിന്‍റെ കൈ ഒടിഞ്ഞിരുന്നു, എന്ന് പറഞ്ഞ് കൊണ്ടായിരുന്നു ഹോള്‍ഡറിന്‍റെ സ്ലെഡ്ജിങ്. വെസ്റ്റ് ഇൻഡീസ് ബൗളറായ ഷാനനോട്‌ എന്തിനാണ് സ്റ്റമ്പിലേക്ക് എറിയുന്നത് അവർ ബാക് ഫൂട്ടിലാണ് കളിക്കുന്നതെന്നും ഹോൾഡർ പറഞ്ഞു. 'ധനജ്ഞയാ, ഹാപ്പി ഹുക്കർ ബോയ്' എന്നും ഹോൾഡർ താരത്തെ വിശേഷിപ്പിച്ചു. എന്നാല്‍ ഹോള്‍ഡറിന്‍റെ പ്രകോപനങ്ങളെ ചെറു ചിരിയോടെയാണ് ധനഞ്ജയ മറുപടി നല്‍കിയത്. അതിനു ശേഷം നൂറിനടുത്ത് പന്തുകൾ ധനജ്ഞയ നേരിട്ടു. ക്രിക്കറ്റ് വെസ്റ്റ് ഇൻഡീസിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഈ വീഡിയോ പുറത്ത് വിട്ടത്.

News summary: The official Twitter handle of Cricket West Indies (CWI) shared Holder’s video motivating the boys and passing some comments on the Lankan batters.
Published by: Anuraj GR
First published: April 2, 2021, 2:07 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories