ദോഹ: ഫിഫ ഖത്തർ ലോകകപ്പ് ഫൈനൽ ഞായറാഴ്ച അർജന്റീയും ഫ്രാൻസും തമ്മിൽ നടക്കാനിരിക്കെ വിജയികളെ പ്രഖ്യാപിച്ച് വളർത്തുമൃഗങ്ങളും ജീവികളും. മുൻ ലോകകപ്പുകളിലെന്ന പോലെ ഇക്കുറിയും നിരവധി പേരാണ് തങ്ങളുടെ വളർത്തു ജീവികളെ കൊണ്ട് വിജയികളെ പ്രവചിപ്പിച്ചിരിക്കുന്നത്. നായ, പൂച്ച, പരുന്ത്, മത്സ്യം, ആമ തുടങ്ങിയവയൊക്കെ വിജയികളെ പ്രഖ്യാപിക്കുന്ന വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ പ്രവഹിക്കുകയാണ്. മിക്ക ജീവികളും അർജന്റീനയെയാണ് വിജയികളായി പ്രവചിച്ചിരിക്കുന്നത്. ടിക്ടോക്, ട്വിറ്റർ, ഫേസ്ബുക്ക്, യൂട്യൂബ് തുടങ്ങിയവയിലൊക്കെ ഇത്തരം പ്രവചന വീഡിയോകൾ കാണാം.
മുൻപ് ദക്ഷിണാഫ്രിക്കയിൽ നടന്ന ലോകകപ്പിൽ പോൾ നീരാളി നടത്തിയ പ്രവചനങ്ങൾ ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. അക്വാറിയത്തിൽ വെച്ച രണ്ടു ഫിഷ്ബൗളുകളിലും ഫൈനലിൽ കളിക്കുന്ന സ്പെയിനിന്റെയും നെതർലൻഡ്സിന്റെയും കൊടി സ്ഥാപിച്ചു. തുടർന്ന് നീരാളി സ്പെയിനിന്റെ കൊടിയുള്ള ബൗൾ തിരഞ്ഞെടുക്കുകയായിരുന്നു. ഇതേ ടീം തന്നെയാണ് ഫൈനൽ വിജയിച്ച് കിരീടം കൊണ്ടുപോയതും. അതിനുശേഷം പ്രവചനവുമായി പൂച്ചകളും ജിറാഫുകളും നായകളും ഒക്കെ രംഗത്തെത്തിയെങ്കിലും വിജയം കണ്ടില്ല.
Also Read- ഫിഫ ലോകകപ്പ് ഫൈനലിന് മുൻപ് ട്രെൻഡിങ്ങായി SBI പാസ്ബുക്ക്; കാരണം അറിയാം
Desde perros y gatos hasta águilas han dado sus predicciones para la Gran Final#LaJugadaCelebra @LaJugadaTUDN en @MiCanal5 pic.twitter.com/caeqWyvVGu
— TUDN MEX (@TUDNMEX) December 16, 2022
ലോകകപ്പ് കലാശപോരാട്ടത്തിൽ അർജന്റീനയും ഫ്രാൻസും നാളെയാണ് ഏറ്റമുട്ടുക. ഞായറാഴ്ച ഇന്ത്യൻ സമയം എട്ടരക്ക് ലുസൈൽ സ്റ്റേഡിയത്തിൽ മത്സരത്തിനിറങ്ങുമ്പോൾ മൂന്നാം കിരീടമാണ് രണ്ട് ടീമുകളുടെയും ലക്ഷ്യം. മെസിയുടെ അർജന്റീനയും എംബാപ്പെയുടെ ഫ്രാൻസും നേർക്കുനേർ വരുമ്പോൾ ലോകകിരീടത്തിലേക്ക് ഒരു ജയം മാത്രമാണ് ദൂരം. 2018 ൽ നേടിയ കിരീടം നിലനിർത്താൻ ഉറച്ചാണ് ഫ്രാൻസ് ഇറങ്ങുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.