ഇതിഹാസങ്ങളെ പരാമർശിക്കുന്നതിന് മുമ്പ് അവരെ കുറിച്ച് സ്വൽപ്പം പഠിക്കൂ; ട്രംപിനോട് കെവിൻ പീറ്റേഴ്സൺ

സ്വാമി വിവേകാനന്ദന്റെ പേര് ട്രംപ് പരാമർശിച്ചത് എന്താണെന്ന് ഇതുവരെ ആർക്കും വ്യക്തമായിട്ടില്ല.

News18 Malayalam | news18-malayalam
Updated: February 25, 2020, 12:08 PM IST
ഇതിഹാസങ്ങളെ പരാമർശിക്കുന്നതിന് മുമ്പ് അവരെ കുറിച്ച് സ്വൽപ്പം പഠിക്കൂ; ട്രംപിനോട് കെവിൻ പീറ്റേഴ്സൺ
ട്രംപിനെ ട്രോളി കെവിൻ പീറ്റേഴ്സൺ
  • Share this:
അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ ഇന്ത്യാ സന്ദർശനത്തിൽ ഏറ്റവും ശ്രദ്ധേയമായത് കഴിഞ്ഞ ദിവസം അദ്ദേഹം നടത്തിയ പ്രസംഗമാണ്. പ്രസംഗത്തിൽ ബോളിവുഡ് ചിത്രം ദിൽവാലെ ദുൽഹനിയാ ലേ ജായേംഗേ മുതൽ സ്വാമി വിവേകാനന്ദൻ വരെ പരാമർശിക്കപ്പെട്ടിരുന്നു.

ഇത് തന്നെയാണ് ട്രോളായും വാർത്തകളായും ഈ ദിവസങ്ങളിൽ ചർച്ചയായതും. ഇന്ത്യയിലെ ഇതിഹാസങ്ങളെ പരാമർശിച്ച ട്രംപിന് പക്ഷേ ഉച്ചാരണത്തിൽ പാളിപ്പോയി. സ്വാമി വിവേകാനന്ദന്റെ പേര് ട്രംപ് പരാമർശിച്ചത് എന്താണെന്ന് ഇതുവരെ ആർക്കും വ്യക്തമായിട്ടില്ല.
ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറേയും വിരാട് കോലിയേയുമെല്ലാം ട്രംപ് പരാമർശിച്ചെങ്കിലും കേൾക്കുന്ന ഇന്ത്യക്കാർ മൂക്കത്ത് വിരൽവെച്ചു പോകും. ഇന്ത്യക്കാർ മാത്രമല്ല, സച്ചിനെ അറിയുന്ന ആരും പറഞ്ഞു പോകും. ഇതാണ് മുൻ ഇംഗ്ലണ്ട് താരം കെവിൻ പീറ്റേഴ്സണിനേയും ചൊടിപ്പിച്ചത്.സച്ചിനെ 'സൂച്ചിൻ ടെണ്ടുൽക്കർ', കോലിയെ 'വൂരാട് കോലി' എന്നുമാണ് ട്രംപ് വിശേഷിപ്പിച്ചത്. ഇതിന് പീറ്റേഴ്സന്റെ മറുപടിയാണ് രസകരം, "ഇതിഹാസങ്ങളെ കുറിച്ച് പറയുന്നതിന് മുമ്പ് അൽപ്പം പഠിക്കാന‍് സുഹൃത്തിനോട് പറയൂ" ട്വിറ്ററിൽ പ്രമുഖ ടെലിവിഷൻ അവതാരകനായ പിയേഴ്സ് മോർഗനെ മെൻഷൻ ചെയ്ത് പീറ്റേഴ്സൺ ട്വീറ്റ് ചെയ്തു.സച്ചിന്റെ പേര് തെറ്റിച്ച ട്രംപിനെ ട്രോളി ഐസിസിയും ട്വീറ്റ് ചെയ്തിരുന്നു.അഹമ്മദാബാദിന് മറ്റെന്തോ ആണ് ട്രംപ് പറഞ്ഞതെന്നാണ് മറ്റൊരു ട്രോൾ.
Published by: Naseeba TC
First published: February 25, 2020, 12:05 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading