HOME » NEWS » Sports » DRAVID SAYS THAT IF ANYONE COMES WITH HIM FOR A TOUR THEY WILL NOT LEAVE WITHOUT PLAYING A GAME

ബെഞ്ചിലിരുന്നും റോഡില്‍ കളിച്ച് നടന്നും ആര്‍ക്കും ക്രിക്കറ്റ് താരമാവാന്‍ സാധിക്കില്ല: രാഹുല്‍ ദ്രാവിഡ്

ബെഞ്ചിലിരുന്നും റോഡില്‍ കളിച്ചും ക്രിക്കറ്റ് താരമാവാന്‍ സാധിക്കില്ല. ഇതിലൂടെ കളിയെ ഇഷ്ടപ്പെടുന്ന ഒരാള്‍ മാത്രമാവുകയേ ഉള്ളു നിങ്ങള്‍. കളിയെ ഇഷ്ടപ്പെടുന്ന ഒരുപാട് പേര്‍ നമുക്ക് ചുറ്റുമുണ്ട്. അവര്‍ക്ക് ഭേദപ്പെട്ടൊരു വിക്കറ്റ് കളിക്കാന്‍ ലഭിക്കണം.

News18 Malayalam | news18-malayalam
Updated: June 11, 2021, 3:14 PM IST
ബെഞ്ചിലിരുന്നും റോഡില്‍ കളിച്ച് നടന്നും ആര്‍ക്കും ക്രിക്കറ്റ് താരമാവാന്‍ സാധിക്കില്ല: രാഹുല്‍ ദ്രാവിഡ്
രാഹുൽ ദ്രാവിഡ്‌
  • Share this:


പ്രഗത്ഭരായ ഒരു കൂട്ടം ക്രിക്കറ്റ് താരങ്ങളാല്‍ സമ്പന്നമാണ് നിലവിലെ ഇന്ത്യന്‍ ടീം. ഇപ്പോഴിതാ ഇന്ത്യയുടെ രണ്ട് ടീമുകള്‍ ഒരേ സമയം രണ്ട് രാജ്യങ്ങളില്‍ പര്യടനം നടത്താന്‍ ഒരുങ്ങുകയാണ്. നിലവില്‍ ഇന്ത്യയുടെ സീനിയര്‍ ടീം പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെ ഭാഗമായി ഇംഗ്ലണ്ടിലാണ്. ജൂണ്‍ 18ന് ന്യൂസിലന്‍ഡിനെതിരെയാണ് ഇന്ത്യ ഫൈനല്‍ കളിക്കുന്നത്. അതിനുശേഷം ഓഗസ്റ്റ് മാസത്തില്‍ ഇന്ത്യക്ക് ഇംഗ്ലണ്ടിനെതിരെ അഞ്ച് മത്സരങ്ങള്‍ അടങ്ങിയ ടെസ്റ്റ് പരമ്പരയും കളിക്കേണ്ടതുണ്ട്. അതിനാല്‍ ഇന്ത്യയുടെ സീനിയര്‍ താരങ്ങളെല്ലാം ഇനിയുള്ള മൂന്ന് മാസക്കാലം ഇംഗ്ലണ്ടില്‍ ആയിരിക്കും.

ഇതിനിടയില്‍ ഇന്ത്യയുടെ രണ്ടാം നിര ടീമിനെ ബി സി സി ഐ ശ്രീലങ്കയില്‍ പര്യടനത്തിനൊരുങ്ങുകയാണ്. സമീപകാലങ്ങളിലെ ആഭ്യന്തര ക്രിക്കറ്റിലും ഐ പി എല്ലിലും മികച്ച പ്രകടനങ്ങള്‍ കാഴ്ച വെച്ച യുവതാരങ്ങള്‍ക്കെല്ലാം ടീമില്‍ അവസരം ലഭിച്ചിട്ടുണ്ട്. മലയാളി താരങ്ങളായ സഞ്ജു വി സാംസണും ദേവ്ദത്ത് പടിക്കലും ടീമില്‍ ഇടം നേടിയിട്ടുണ്ട്. ദേവ്ദത്ത് പടിക്കലിന് ആദ്യമായാണ് ഇന്ത്യന്‍ ജേഴ്സിയില്‍ കളിക്കാന്‍ വിളിയെത്തിയിരിക്കുന്നത്. പടിക്കലിനൊപ്പം ഐ പി എല്ലിലെ രാജസ്ഥാന്‍ റോയല്‍സിന്റെ പേസര്‍ ചേതന്‍ സക്കറിയ, കെ ഗൗതം, നിതീഷ് റാണ എന്നിവര്‍ പുതുമുഖങ്ങളായി ലങ്കയിലേക്ക് പറക്കുന്നുണ്ട്.

ശ്രീലങ്കയില്‍ പര്യടനത്തിന് തയ്യാറെടുക്കുന്ന ഇന്ത്യന്‍ ടീമിനെ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ഇതിഹാസ താരവുമായ രാഹുല്‍ ദ്രാവിഡാണ് പരിശീലിപ്പിക്കുക. നിലവില്‍ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ ഡയറക്ടറായി പ്രവര്‍ത്തിക്കുകയാണ് ദ്രാവിഡ്. ഇപ്പോഴിതാ തനിക്കൊപ്പം ഇന്ത്യ എക്ക് വേണ്ടി കളിക്കാന്‍ വന്നാല്‍ ഒരു മത്സരം പോലും കളിക്കാതെ നിങ്ങള്‍ക്ക് മടങ്ങേണ്ടി വരില്ലെന്ന് താരങ്ങളോട് പറയാറുണ്ടെന്ന് ഇന്ത്യന്‍ മുന്‍ നായകന്‍ രാഹുല്‍ ദ്രാവിഡ് വെളിപ്പെടുത്തിയിരിക്കുകയാണ്. '700-800 റണ്‍സ് സ്‌കോര്‍ ചെയ്താണ് നിങ്ങള്‍ ഇന്ത്യ എ ടീമിലേക്ക് എത്തുന്നത്. എന്നിട്ട് അവിടെ കളിക്കാനാവാതെ ഡൊമസ്റ്റിക് ക്രിക്കറ്റിലേക്ക് മടങ്ങി തൊട്ടടുത്ത സീസണിലും സെലക്ടര്‍മാരുടെ കണ്ണിലെത്തണം എങ്കില്‍ വീണ്ടും 700-800 റണ്‍സ് സ്‌കോര്‍ ചെയ്യണം. അതിനോട് യോജിപ്പില്ലെന്ന് ദ്രാവിഡ് വ്യക്തമാക്കി. ചെറുപ്പത്തില്‍ എനിക്ക് അങ്ങനെ അനുഭവം ഉണ്ടായിട്ടുണ്ട്. എ ടീമിനൊപ്പം ടൂറിന് പോയിട്ട് കളിക്കാന്‍ അവസരം ലഭിക്കാത്ത അവസ്ഥ മോശമാണ്'- ദ്രാവിഡ് മനസ്സ് തുറന്നു.

'700-800 റണ്‍സ് സ്‌കോര്‍ ചെയ്ത് ടീമിലേക്ക് എത്തുന്ന നിങ്ങള്‍ക്ക് നിങ്ങളുടെ മികവ് കാണിക്കാനുള്ള അവസരം ലഭിക്കണം. ബെഞ്ചിലിരുന്നും റോഡില്‍ കളിച്ചും ക്രിക്കറ്റ് താരമാവാന്‍ സാധിക്കില്ല. ഇതിലൂടെ കളിയെ ഇഷ്ടപ്പെടുന്ന ഒരാള്‍ മാത്രമാവുകയേ ഉള്ളു നിങ്ങള്‍. കളിയെ ഇഷ്ടപ്പെടുന്ന ഒരുപാട് പേര്‍ നമുക്ക് ചുറ്റുമുണ്ട്. അവര്‍ക്ക് ഭേദപ്പെട്ടൊരു വിക്കറ്റ് കളിക്കാന്‍ ലഭിക്കണം. ഭേദപ്പെട്ട കോച്ചിങ് ലഭിക്കണം'- ദ്രാവിഡ് കൂട്ടിച്ചേര്‍ത്തു.
Published by: Sarath Mohanan
First published: June 11, 2021, 3:14 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories