നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • തങ്ങള്‍ക്ക് സ്‌റ്റെയിനിനെ നഷ്ടപ്പെടുത്തിയത് ഐപിഎല്‍; ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനെതിരെ ഡു പ്ലെസിസ്

  തങ്ങള്‍ക്ക് സ്‌റ്റെയിനിനെ നഷ്ടപ്പെടുത്തിയത് ഐപിഎല്‍; ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനെതിരെ ഡു പ്ലെസിസ്

  ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് താരമായിരുന്ന സ്‌റ്റെയിനിന്റെ തോളിനാണ് പരുക്കേറ്റത്

  steyn-dale

  steyn-dale

  • News18
  • Last Updated :
  • Share this:
   സതാംപ്ടണ്‍: ലോകകപ്പില്‍ തങ്ങള്‍ക്ക് സ്റ്റെയിനിനെ നഷ്ടപ്പെടുത്തിയത് ഐപിഎല്ലെന്ന് ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡു പ്ലെസിസ്. ഐപിഎല്‍ പന്ത്രണ്ടാം സീസണിനിടെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് താരമായിരുന്ന സ്‌റ്റെയിനിന്റെ തോളിനാണ് പരുക്കേറ്റത്.

   പരുക്കേറ്റ താരത്തിന് ലോകകപ്പിലെ തങ്ങളുടെ മൂന്നാം മത്സരത്തിലും കളിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതോടെയാണ് ഐപിഎല്ലിനെ പഴിച്ച് ഡു പ്ലെസി രംഗത്തെത്തിയത്. 'നിര്‍ഭാഗ്യവശാല്‍ സ്റ്റെയ്നിന് പരുക്കേറ്റു. ലോകകപ്പും താരത്തിന് നഷ്ടമായി. അദ്ദേഹം ഐപിഎല്ലില്‍ മത്സരങ്ങള്‍ക്ക് തയ്യാറായതാണ് പരുക്കേല്‍ക്കാന്‍ കാരണമെന്ന് ഞാന്‍ വിശ്വസിക്കുന്നു.' പ്രോട്ടീസ് നായകന്‍ പറഞ്ഞു.

   Also Read: പ്രോട്ടീസ് പട തകരുന്നു, അഞ്ച് വിക്കറ്റുകള്‍ വീണു; ഇത്തവണ കുല്‍ദീപ്

   സ്റ്റെയിന്‍ ഐപിഎല്ലില്‍ കളിച്ചിരുന്നില്ലെങ്കില്‍ ഒരുപക്ഷേ ലോകകപ്പ് കളിക്കുമായിരുന്നെന്നും ഡു പ്ലെസി പറഞ്ഞു. സീസണില്‍ രണ്ട് ഐപിഎല്‍ മത്സരങ്ങള്‍ മാത്രമാണ് സ്റ്റെയ്ന്‍ കളിച്ചത്. പരുക്കേറ്റ താരം ഇതോടെ ദക്ഷിണാഫ്രിക്കയിലേക്ക് മടങ്ങുകയും ചെയ്തിരുന്നു.

   First published: