'എന്ത് സുന്ദരമായ ക്യാച്ചാണത്' ബൗണ്ടറി ലൈനരികില്‍ പറക്കും ക്യാച്ചുമായി ഡു പ്ലെസിസ്
'എന്ത് സുന്ദരമായ ക്യാച്ചാണത്' ബൗണ്ടറി ലൈനരികില്‍ പറക്കും ക്യാച്ചുമായി ഡു പ്ലെസിസ്
മുഴുനീള ഡൈവിങ്ങിലൂടെയാണ് താരം ക്യാച്ചെടുത്തത്
du plesi
Last Updated :
Share this:
ഓവല്‍: പന്ത്രണ്ടാം ലോകകപ്പിലെ ഉദ്ഘാടന മത്സരത്തില്‍ ത്രസിപ്പിക്കുന്ന ക്യാച്ചുമായി ആരാധകരുടെ മനം കവര്‍ന്ന് പോര്‍ട്ടീസ് നായകന് ഫാഫ് ഡു പ്ലെസി. ഇംഗ്ലണ്ട് ഇന്നിങ്സിന്റെ 44 ാം ഓവറിലാണ് ബൗണ്ടറി ലൈനരികില്‍ നിന്ന് ഡു പ്ലെസി സൂപ്പര്‍ ക്യാച്ചെടുത്തത്.
എന്‍ങ്കിടി എറിഞ്ഞ് ഓവറിലെ അഞ്ചാം പന്ത് മോയിന്‍ അലി സിക്സറിനായി ഉയര്‍ത്തിയടിക്കുകയായിരുന്നു. എന്നാല്‍ ബൗണ്ടറി ലൈനരികിലേക്ക് താഴ്ന്നിറങ്ങിയ പന്ത് മനോഹരനായി ഡൂപ്ലെസി കൈയ്യിലൊതുക്കുകയായിരുന്നു. ലൈനരികിലൂടെ ഓടിയെത്തിയ ശേഷം മുഴുനീള ഡൈവിങ്ങിലൂടെയാണ് താരം ക്യാച്ചെടുത്തത്.
മത്സരത്തില്‍ ആദ്യം ബാറ്റുചെയ്ത ദക്ഷിണാഫ്രിക്ക 8 വിക്കറ്റ് നഷ്ടത്തില്‍ 311 റണ്‍സാണെടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 180 ന് 7 എന്ന നിലയിലാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.