നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • India vs Pakistan |ഇന്ത്യ- പാകിസ്ഥാന്‍ ക്രിക്കറ്റ് പരമ്പരയ്ക്ക് വേദിയാകാന്‍ തയ്യാറാണ്: ദുബായ് ക്രിക്കറ്റ് കൗണ്‍സില്‍

    India vs Pakistan |ഇന്ത്യ- പാകിസ്ഥാന്‍ ക്രിക്കറ്റ് പരമ്പരയ്ക്ക് വേദിയാകാന്‍ തയ്യാറാണ്: ദുബായ് ക്രിക്കറ്റ് കൗണ്‍സില്‍

    ഇന്ത്യ- പാകിസ്ഥാന്‍ ഉഭയകക്ഷി ക്രിക്കറ്റ് പരമ്പരകള്‍ക്ക് വേദിയാകാന്‍ തയ്യാറാണെന്ന് അറിയിച്ച് ദുബായ് ക്രിക്കറ്റ് കൗണ്‍സില്‍ ചെയര്‍മാന്‍ അബ്ദുള്‍ റഹ്മാന്‍ ഫലക്‌നാസ്.

    T20 World Cup: India vs Pakistan (Reuters)

    T20 World Cup: India vs Pakistan (Reuters)

    • Share this:
      ഇന്ത്യ- പാകിസ്ഥാന്‍(India vs Pakistan) ഉഭയകക്ഷി ക്രിക്കറ്റ് പരമ്പരകള്‍ക്ക്(Bilateral series) വേദിയാകാന്‍(host) തയ്യാറാണെന്ന് അറിയിച്ച് ദുബായ് ക്രിക്കറ്റ് കൗണ്‍സില്‍(Dubai Cricket Council) ചെയര്‍മാന്‍ അബ്ദുള്‍ റഹ്മാന്‍ ഫലക്‌നാസ്. 2006ലാണ് ഇന്ത്യ അവസാനമായി പാകിസ്ഥാനില്‍ ഒരു ടെസ്റ്റ് പരമ്പര കളിക്കുന്നത്. മൂന്ന് ടെസ്റ്റുകളടങ്ങിയ പരമ്പര അന്ന് 1-0ന് പാകിസ്ഥാന്‍ നേടുകയായിരുന്നു. അതിനു ശേഷം മൂന്ന് തവണ ഇരു രാജ്യങ്ങളും തമ്മില്‍ പരമ്പരകള്‍ കളിച്ചുവെങ്കിലും രണ്ട് തവണ ഇന്ത്യയിലും ഒരിക്കല്‍ യു എ ഇയിലും വച്ചായിരുന്നു മത്സരങ്ങള്‍.

      ഇപ്പോഴിതാ ഇന്ത്യ- പാകിസ്ഥാന്‍ മത്സരങ്ങള്‍ക്ക് വേദിയാകാന്‍ തയ്യാറാണെന്ന് ദുബായ് ക്രിക്കറ്റ് കൗണ്‍സില്‍ അറിയിച്ചിരിക്കുകയാണ്. 'വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യ- പാകിസ്ഥാന്‍ മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിച്ചിരുന്നപ്പോള്‍ അത് ഒരു യുദ്ധം പോലെയായിരുന്നു. പക്ഷേ അത് നല്ല യുദ്ധമായിരുന്നു. അതൊരു കായികയുദ്ധമായിരുന്നു. അതിമനോഹരവുമായിരുന്നു. അതിനാല്‍, ഇതാണ് ഞങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നത്. വര്‍ഷത്തിലൊരിക്കലോ വര്‍ഷത്തില്‍ രണ്ടോ തവണ പാകിസ്ഥാനെതിരെ ഇവിടെ വന്ന് കളിക്കാന്‍ ഇന്ത്യ തയ്യാറാവുകയാണെങ്കില്‍, അത് അതിശയകരമായിരിക്കും.'- ദുബായ് ക്രിക്കറ്റ് കൗണ്‍സില്‍ ചെയര്‍മാന്‍ ഫലക്‌നാസ് പറഞ്ഞതായി ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

      ചിരവൈരികളായ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ പ്രശ്നങ്ങള്‍ കാരണം ഇരുവരും ഐസിസി ടൂര്‍ണമെന്റുകളില്‍ മാത്രമാണ് നേര്‍ക്കുനേര്‍ വരാറുള്ളത്. ഇരു ടീമുകളുടെയും പോരാട്ടങ്ങള്‍ ഇതുവരെയും ആരാധകര്‍ക്ക് ആവേശ മുഹൂര്‍ത്തങ്ങളാണ് സമ്മാനിച്ചിട്ടുള്ളത് എന്നതിനാല്‍ ഇരുവരും തമ്മില്‍ നേര്‍ക്കുനേര്‍ വരുന്ന മത്സരങ്ങള്‍ക്കായി ആരാധകര്‍ ആവേശത്തോടെയാണ് കാത്തിരിക്കാറുള്ളത്. ഇത്തവണത്തെ ടി20 ലോകകപ്പ് മത്സരത്തിനും ഈ ആവേശത്തിന് തെല്ലും കുറവുണ്ടായിരുന്നില്ല.

      സൂപ്പര്‍ 12ലെ ആദ്യ മത്സരത്തില്‍ പാകിസ്ഥാനെതിരെ 10 വിക്കറ്റിന്റെ തോല്‍വിയാണ് ഇന്ത്യ വഴങ്ങിയത്. ഇന്ത്യയെ തോല്‍പ്പിച്ച പാകിസ്ഥാന്‍ ലോകകപ്പ് വേദിയില്‍ ഇന്ത്യക്കെതിരെ അവരുടെ ആദ്യ ജയം കൂടിയാണ് കുറിച്ചത്.

      BCCI |ഹലാല്‍ വിവാദം ക്രിക്കറ്റിലേക്കും; ഇന്ത്യന്‍ ടീമിന് ഹലാല്‍ ഭക്ഷണം മാത്രമേ നല്‍കാവൂയെന്ന് ബിസിസിഐ

      ഇന്ത്യ- ന്യൂസിലന്‍ഡ് ടെസ്റ്റ് പരമ്പരയ്ക്ക് തയ്യാറെടുക്കുന്ന ഇന്ത്യന്‍ ടീമിന്റെ ഭക്ഷണ മെനു പുറത്ത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഡയറ്റ് പ്ലാനില്‍ 'ഹലാല്‍ മാംസം' ബിസിസിഐ നിര്‍ബന്ധമാക്കി. താരങ്ങള്‍ക്ക് പോഷകാഹാരം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി പുറത്തിറക്കിയ പുതിയ ഡയറ്റ് പ്ലാനിലാണ് ഹലാല്‍ മാംസം നിര്‍ബന്ധമാക്കിയിരിക്കുന്നത്. കൂടാതെ ഹലാല്‍ ആയാല്‍പ്പോലും താരങ്ങള്‍ക്ക് പോര്‍ക്കും ബീഫും കഴിക്കുന്നതിനു വിലക്ക് ഏര്‍പ്പെടുത്തിയിട്ടുമുണ്ട്.

      ഇന്ത്യയുടെ വരാന്‍ പോകുന്ന വിദേശ പര്യടനത്തിനും ഐസിസി ടൂര്‍ണമെന്റുകള്‍ക്കും മുന്നോടിയായാണ് പുതയ ഡയറ്റ് പ്ലാന്‍ പ്രഖ്യാപിച്ചത്. പരമാവധി ഡയറ്റില്‍ മാംസം ഒഴിവാക്കാനും മാംസം നിര്‍ബന്ധമായി വേണ്ടവര്‍ ഹലാല്‍ മാംസം മാത്രമേ ഉപയോഗിക്കാവൂയെന്നുമാണ് നിര്‍ദേശം.

      യുഎഇയില്‍ നടന്ന ടി20 ലോകകപ്പിലെ ഇന്ത്യയുടെ ദയനീയ പ്രകടനത്തിന് പിന്നാലെയാണ് ബിസിസിഐ താരങ്ങളുടെ ഡയറ്റ് പ്ലാനില്‍ മാറ്റം വരുത്താന്‍ തീരുമാനമെടുത്തിരിക്കുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഫിറ്റ്‌നസിന് വളരെയധികം പ്രാധാന്യം കൊടുക്കുന്ന ടീമുകളില്‍ ഒന്നാണ് ഇന്ത്യ. വിരാട് കോഹ്ലി ക്യാപ്റ്റനായ ശേഷം കളിക്കാരുടെ ഭക്ഷണകാര്യങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. കളിക്കാരുടെ കായിക ക്ഷമത അളക്കുന്ന യോ- യോ ടെസ്റ്റ് കൂടി പ്രാബല്യത്തില്‍ വന്നതോടെ ഭക്ഷണകാര്യങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ വരുത്താന്‍ കളിക്കാര്‍ നിര്‍ബന്ധിതരായി.

      എന്നാല്‍ ഈ പുതിയ തീരുമാനം സംബന്ധിച്ച് വാര്‍ത്തകള്‍ വന്നതോടെ ബിസിസിഐയ്ക്കെതിരേ രൂക്ഷവിമര്‍ശനമുയരുകയാണ്. ന്യൂസിലന്‍ഡിനെതിരെ കാണ്‍പൂരില്‍ നടക്കുന്ന ആദ്യ ടെസ്റ്റില്‍ അജിന്‍ക്യ രഹാനെയുടെ നായകത്വത്തിന്‍ കീഴിലായിരിക്കും ഇന്ത്യന്‍ ടീം ഇറങ്ങുക. ചേതേശ്വര്‍ പുജാരയാണ് വൈസ് ക്യാപ്റ്റന്‍. മുംബയില്‍ നടക്കുന്ന രണ്ടാം ടെസ്റ്റില്‍ മാത്രമേ സ്ഥിരം ടെസ്റ്റ് ക്യാപ്ടനായ വിരാട് കോഹ്ലി ടീമിനൊപ്പം ചേരുകയുള്ളു.
      Published by:Sarath Mohanan
      First published:
      )}