മുംബൈ: ക്രിക്കറ്റ് കളത്തിനകത്തായലും പുറത്തായാലും ആരാധകരെ രസിപ്പിക്കുന്ന താരമാണ് വിന്‍ഡീസിന്റെ ഡ്വെയ്ന്‍ ബ്രാവോ. വിക്കറ്റെടുത്താലും ടീം സ്കോര്‍ ചെയ്യുമ്പോഴും കളത്തില്‍ ചുവട് വെക്കാറുള്ള താരം ഐപിഎല്ലിലൂടെ ഇന്ത്യന്‍ ആരാധകര്‍ക്കും പ്രിയങ്കരനാണ്. പാട്ടുകളിലൂടെയും നൃത്തച്ചുവടുകളിലൂടെയും ആരാധകര്ക്കിടയിലേക്കെത്താറുള്ള ബ്രാവോ 'ഏഷ്യ' എന്ന പുതിയ ഗാനവുമായാണ് ഒടുവില്‍ സോഷ്യല്‍മീഡിയയില്‍ എത്തിയിരിക്കുന്നത്.
ഏഷ്യന്‍ രാജ്യങ്ങളെയും ഓരോ രാജ്യത്തെയും പ്രധാന താരങ്ങളുടെയും പേരുകളുമായാണ് ബ്രാവോയുട പുതിയ പാട്ട്. ശ്രീലങ്കയില്‍ നിന്നാണ് ബ്രാവോയുടെ പാട്ട് ആരഭിക്കുന്നത് കുമാര്‍ സങ്കക്കാരയും ജയവര്‍ധനയുമാണ് പാട്ടില്‍ ഉള്‍പ്പെട്ട ലങ്കന്‍ താരങ്ങള്‍. ളങ്കയില് നിന്ന ബ്രാവോ ഇന്ത്യയിലെത്തുമ്പോള്‍ നായകന് വിരാട് കോഹ്ലിയെയും മുന്നായകന് എംഎസ് ധോണിയെയുമാണ് താരം പരാമര്‍ശിക്കുന്നത്. പിന്നീട് ബംഗ്ലാദേശ് താരം ഷാകിബ് അല്‍ ഹസനിലേക്കും ബ്രാവോ കടക്കുന്നു.
പാകിസ്താനില്‍ നിന്ന് അഫ്രിദിയെയാണ് താരം പാട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പിന്നീട് അഫ്ഗാനിലേക്ക് കടക്കുന്ന ബ്രാവോ റാഷിദ് ഖാനെക്കുറിച്ച പറഞ്ഞുകൊണ്ട് പാട്ട് അവസാനിപ്പിക്കുകയും ചെയ്യുന്നു. ഐപിഎല്ലിനോടനബന്ധിച്ച് തന്നെയാണ് താരം പുതിയ ഗാനം പുറത്തിറക്കിയിരിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.