നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • PAK vs ENG | ന്യൂസിലന്‍ഡ് പാക് പര്യടനം റദ്ദാക്കിയതിന് പിന്നില്‍ ഇന്ത്യന്‍ ഇ മെയില്‍ എന്ന് പാകിസ്ഥാന്‍ മന്ത്രി

  PAK vs ENG | ന്യൂസിലന്‍ഡ് പാക് പര്യടനം റദ്ദാക്കിയതിന് പിന്നില്‍ ഇന്ത്യന്‍ ഇ മെയില്‍ എന്ന് പാകിസ്ഥാന്‍ മന്ത്രി

  ഹംസാ അഫ്രിദി എന്ന പേരില്‍ വ്യാജ ഐഡി ഉപയോഗിച്ച് മഹാരാഷ്ട്രയില്‍ നിന്നാണ് ഭീഷണി മെയില്‍ വന്നത് എന്നാണ് പാക് മന്ത്രിയുടെ ആരോപണം.

  News18

  News18

  • Share this:
   പാകിസ്ഥാനുമായി നടക്കാനിരുന്ന പരമ്പരയില്‍ നിന്നും ന്യൂസിലന്‍ഡ് ടീം ആദ്യ മത്സരത്തിന്റെ ടോസ്സിന് നിമിഷങ്ങള്‍ക്ക് മുന്‍പ് പിന്മാറിയതിന് പിന്നില്‍ ഇന്ത്യയില്‍നിന്നു ലഭിച്ച ഇമെയില്‍ സന്ദേശമാണെന്ന ആരോപണവുമായി പാകിസ്ഥാന്‍. ന്യൂസിലന്‍ഡ് ടീമിന് ഭീഷണി മുഴക്കി ലഭിച്ച ഇ-മെയില്‍ ഇന്ത്യയില്‍ നിന്നാണ് വന്നത് എന്ന് ബുധനാഴ്ച പാക് ആഭ്യന്തര മന്ത്രി ഷേക്ക് റഷീദ് അഹമ്മദിന്റെ സാന്നിധ്യത്തില്‍ പാക് പബ്ലിക്ക് റിലേഷന്‍ മന്ത്രി ഫവാദ് ചൗദരി പറഞ്ഞു.

   18 വര്‍ഷത്തിന് ശേഷമാണ് ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ടീം പാകിസ്ഥാനിലെത്തിയത്. സെപ്റ്റംബര്‍ 17 മുതല്‍ തുടങ്ങുന്ന മൂന്നു മത്സരങ്ങളടങ്ങുന്ന ഏകദിന പരമ്പരയും അഞ്ച് ടി20 യും കളിക്കാനായിരുന്നു സന്ദര്‍ശനം. സെപ്റ്റംബര്‍ 17, 19, 21 ദിവസങ്ങളില്‍ റാവല്‍പിണ്ടിയില്‍ ഏകദിന മത്സരങ്ങളും ലാഹോറില്‍ ടി 20 മത്സരങ്ങളുമാണ് സംഘടിപ്പിച്ചിരുന്നത്.

   പരമ്പരയില്‍നിന്നു കഴിഞ്ഞ വെള്ളിയാഴ്ചയാണു സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി കിവീസ് പിന്മാറിയത്. പിന്നാലെ ഇതേ കാരണത്താല്‍ അടുത്ത മാസം നിശ്ചയിച്ചിരുന്ന പരമ്പര ഇംഗ്ലണ്ടും റദ്ദാക്കി. രാജ്യത്ത് അടുത്തിടെ നടന്ന ചില ഭീകരാക്രമണങ്ങള്‍ക്കു പിന്നില്‍ ഇന്ത്യയാണെന്നു പാകിസ്ഥാന്‍ നേരത്തെ ആരോപിച്ചിരുന്നു.

   ഹംസാ അഫ്രിദി എന്ന പേരില്‍ ന്യൂസിലന്‍ഡ് ടീമിന് ഇ-മെയില്‍ വഴിയാണ് ഭീഷണി എത്തിയത് എന്ന് വ്യക്തമാക്കി. ഈ ഐഡി ഇന്ത്യയുമായി ബന്ധപ്പെട്ട ഒരു ഡിവൈസില്‍ നിന്നാണ് മെയില്‍ അയച്ചത് എന്നാണ് പാക് വൃത്തങ്ങള്‍ ഇപ്പോള്‍ അവകാശപ്പെടുന്നത്. വിപിഎന്‍ ഉപയോഗിച്ച് അയച്ച മെയില്‍ അയച്ച സെര്‍വര്‍ കാണിക്കുന്നത് സിംഗപ്പൂര്‍ ആണെന്നും പാക് മന്ത്രി ആരോപിക്കുന്നു. വ്യാജ ഐഡി ഉപയോഗിച്ച് മഹാരാഷ്ട്രയില്‍ നിന്നാണ് ഭീഷണി മെയില്‍ വന്നത് എന്നാണ് പാക് മന്ത്രിയുടെ ആരോപണം.

   PAK vs ENG | സുരക്ഷാ ഭീഷണി: ന്യൂസിലന്‍ഡിന് പിന്നാലെ പാകിസ്താന്‍ പര്യടനം ഉപേക്ഷിച്ച് ഇംഗ്ലണ്ട്

   ന്യൂസിലന്‍ഡിനു പിന്നാലെ പാകിസ്താന്‍ പര്യടനത്തില്‍ നിന്നു പിന്മാറ്റം പ്രഖ്യാപിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം. ഒക്ടോബറില്‍ നടക്കേണ്ടിയിരുന്ന പര്യടനം ഉപേക്ഷിച്ചതായി ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് (ഇസിബി) പത്രക്കുറിപ്പിലൂടെയാണ് അറിയിച്ചത്. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ന്യൂസിലന്‍ഡ് പാക് പര്യടനം ഉപേക്ഷിച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് ഇംഗ്ലണ്ടും പിന്മാറുന്നത്.

   'ട്വന്റി20 ലോകകപ്പിനു മുന്നോടിയായി ഒക്ടോബറില്‍ പാകിസ്താനില്‍ രണ്ട് ട്വന്റി20 മത്സരങ്ങള്‍ കളിക്കാമെന്ന് ഈ വര്‍ഷം ആദ്യം ഞങ്ങള്‍ സമ്മതിച്ചിരുന്നു. താരങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ഇംഗ്ലിഷ് ബോര്‍ഡ് എക്കാലവും പ്രാധാന്യം നല്‍കാറുണ്ട്. പാകിസ്താനില്‍ പര്യടനം നടത്തുന്നതിനേക്കുറിച്ച് ഇപ്പോള്‍ കടുത്ത ആശങ്ക ഉയരുന്നുണ്ട്. ഈ സാഹചര്യത്തില്‍ അവിടേക്കു പോകുന്നത് താരങ്ങള്‍ക്ക് കടുത്ത സമ്മര്‍ദ്ദം സൃഷ്ടിക്കുമെന്ന് ബോര്‍ഡ് മനസ്സിലാക്കുന്നു. ഈ പര്യടനങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞ ദിവസം ഞങ്ങള്‍ ഒരു യോഗം ചേര്‍ന്നു. അവിടെ നിന്നുള്ള തീരുമാനപ്രകാരം പുരുഷ, വനിതാ ടീമുകളുടെ പാക് പര്യടനത്തില്‍നിന്ന് ഞങ്ങള്‍ പിന്‍മാറുകയാണ്'- ഇംഗ്ലിഷ് ക്രിക്കറ്റ് ബോര്‍ഡ് പ്രസ്താവനയില്‍ അറിയിച്ചു.
   Published by:Sarath Mohanan
   First published:
   )}