നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • Erling Haaland | എർലിങ് ഹാലൻഡ് - ഫുട്ബോൾ ഭരിക്കാൻ വന്ന കൗമാരക്കാരൻ

  Erling Haaland | എർലിങ് ഹാലൻഡ് - ഫുട്ബോൾ ഭരിക്കാൻ വന്ന കൗമാരക്കാരൻ

  യൂറോപ്പിലെ രാജ്യമായ നോർവെയിൽ നിന്നും ലോക ഫുട്ബോളിന്‍റെ നെറുകയിലേക്ക് സഞ്ചരിക്കുന്ന പ്രതിഭ- അതാണ് ഹാലൻഡ്

  Haaland

  Haaland

  • Share this:
   സമകാലീന ഫുട്ബോളിലെ രാജാക്കന്മാർ ആരെന്ന് ചോദിച്ചാൽ അതിന് ഉത്തരങ്ങൾ രണ്ട്, മെസ്സിയും റൊണാൾഡോയും. ഇവർക്ക് മുന്നിലും പിന്നിലുമായി പല പേരുകളും പറഞ്ഞു കേൾക്കാമെങ്കിലും ഇവർ തന്നെയാണ് മുൻപന്തിയിൽ നിൽക്കുന്നത്. അതിനു കാരണം അവരുടെ പ്രതിഭാധാരാളിത്തവും പ്രയത്നവും ഒന്ന് കൊണ്ട് മാത്രമാണ്. ഇന്നത്തെ ഫുട്ബാളിൽ പല പല താരങ്ങൾ ഉയർന്നു വരുന്നുണ്ട്. അവരിൽ പലരും വരുംകാല ഫുട്ബാളിന്‍റെ മുൻപന്തിയിൽ ഉണ്ടാവുമെന്ന് നിസംശയം പറയാം. അത്തരത്തിൽ ഒരു കളിക്കാരൻ ആണ് എർലിങ് ഹാലൻഡ്.

   യൂറോപ്പിലെ രാജ്യമായ നോർവെയിൽ നിന്നും ലോക ഫുട്ബോളിന്‍റെ നെറുകയിലേക്ക് സഞ്ചരിക്കുന്ന പ്രതിഭ. നിലവിൽ ജർമൻ ക്ലബായ ബൊറൂസിയ ഡോർട്ട്മുണ്ടിന് വേണ്ടി ഗോളുകൾ അടിച്ചു കൂട്ടുക എന്നതാണ് ഹാലൻഡിന്‍റെ ജോലി. ഹാലൻഡിന്‍റെ ബൂട്ടിന്‍റെ ചൂട് അറിയാത്ത ടീമുകൾ ഇല്ല എന്ന് തന്നെ വേണമെങ്കിൽ പറയാം. ഈ ചെറുപ്പക്കാരന്‍റെ കഴിവ് ബോധ്യപ്പെടാൻ ഹാലൻഡ് നേടിയ ഗോളുകളുടെ എണ്ണം നോക്കിയാൽ മതിയാകും. ഇന്നലെ നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ രണ്ട് ഗോളുകളാണ് ഹാലൻഡ് നേടിയത് അത് വഴി തന്‍റെ ടീമിനെ ചാമ്പ്യൻസ് ലീഗിന്‍റെ ക്വാർട്ടറിൽ എത്തിക്കുകയും ചെയ്തു.

   സേവിയ്യക്കെതിരെ ആയിരുന്നു ഇന്നലെ മത്സരം. മത്സരം കഴിഞ്ഞ് സെവിയ്യയുടെ കോച്ച് പറഞ്ഞത് സേവിയ്യ തോറ്റത് ഫുട്ബാളിന്‍റെ ഒരു യുഗം ഭരിക്കാൻ പോകുന്ന താരത്തോട് ആയിരുന്നു എന്നാണ്. ഹാലൻഡ് ഗോളുകൾ അടിച്ചു കൂടികൊണ്ടിരിക്കുകയാണ്. പല റെക്കോർഡുകളും തകർത്ത് കൊണ്ടാണ് ഹാലൻഡ് മുന്നേറുന്നത്. ഇതിൽ ഇന്നലെ നേടിയ കുറഞ്ഞ പ്രായത്തിൽ 20 ചാമ്പ്യൻസ് ലീഗ് ഗോളുകൾ എന്നതും ഉൾപെടുന്നു.

   Also Read- മെസിയും റൊണാൾഡോയുമില്ലാതെ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ; 16 വർഷത്തിനിടെ ഇതാദ്യം

   16 വർഷങ്ങൾക്ക് ശേഷം ആദ്യമായിട്ടാണ് മെസ്സിയും റൊണാൾഡോയും ഇല്ലാതെ ഒരു ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ നടക്കുന്നത്. ഇവർ രണ്ടു പേരും ഇല്ലാതെയും ലീഗിന് ഒരു കോട്ടവും തട്ടില്ല എന്ന് കാണിച്ച് തരുകായാണ് ഈ ചെറുപ്പക്കാരൻ. ശെരിയാണ് ഹാലൻഡ് ഭരണം വരാൻ പോകുന്നതെയുള്ളൂ. കാത്തിരിക്കാം ഈ പ്രതിഭയുടെ തകർപ്പൻ പ്രകടനങ്ങൾക്കായി. സേവിയ്യ കോച്ചിന്‍റെ നാവ് പൊന്നാവട്ടെ എന്ന് പ്രാർത്ഥിക്കാം ഓരോ ഫുട്ബാൾ ആരാധകനും.

   എംബാപ്പെയും ഹാലൻഡും

   ഈ സീസണിലെ ചാമ്പ്യൻസ് ലീഗിൽ പ്രത്യേകിച്ചും, രണ്ട് താരങ്ങളുടെ ആധിപത്യം കൊണ്ടാണ് ശ്രദ്ധേയമായത്. ഇരുവരെയും ഫുട്ബോൾ ലോകം നോക്കികാണുന്നത് ഈ രണ്ട് മഹാരഥന്മാരുടെ പിൻഗാമികൾ ആയിട്ടാണ്. പി എസ് ജി യുടെ വിജയത്തിൽ നിർണായക പങ്ക് വഹിച്ച ഫ്രഞ്ച് താരം കിലിയൻ എംബാപ്പെ ആണ് ഒരാൾ, 25 ചാമ്പ്യൻസ് ലീഗ് ഗോളിൽ എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരൻ എന്ന റെക്കോർഡും എംബാപ്പെ സ്വന്തമാക്കിയിരുന്നു. ഡോർട്മുണ്ടിന് വേണ്ടി കളിക്കുന്ന ഏർലിംഗ് ഹാലൻഡ് ആണ് മറ്റൊരു കളിക്കാരൻ. സേവിയ്യയെ തോൽപ്പിച്ച് ഡോർട്മുണ്ടിന് ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ പ്രവേശനം നേടി കൊടുക്കുന്നതിലും ഹാലൻഡ് മുഖ്യ പങ്ക് വഹിച്ചു. ഈ അവസരത്തിൽ ആണ് 20 ചാമ്പ്യൻസ് ലീഗ് ഗോളുകൾ എന്ന നേട്ടത്തിൽ ഏറ്റവും ചെറിയ പ്രായത്തിൽ എത്തുന്ന കളിക്കാരൻ ആയത്.

   Summary- Haaland could dominate an era - says Sevilla coach
   Published by:Anuraj GR
   First published:
   )}