നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • ഹസാർഡ് റയൽ വിടാൻ ഉദ്ദേശിക്കുന്നില്ല; ചെൽസിയിലേക്ക് തിരികെ പോകുന്നു എന്ന അഭ്യൂഹങ്ങൾ നിഷേധിച്ച് താരം

  ഹസാർഡ് റയൽ വിടാൻ ഉദ്ദേശിക്കുന്നില്ല; ചെൽസിയിലേക്ക് തിരികെ പോകുന്നു എന്ന അഭ്യൂഹങ്ങൾ നിഷേധിച്ച് താരം

  വമ്പൻ തുകയ്ക്ക് റയലിൽ എത്തിയ താരത്തിന് പെരുമക്കൊത്ത പ്രകടനം പുറത്തെടുക്കാൻ സാധിച്ചിട്ടില്ല.

  Eden Hazard (Photo Credit: Reuters)

  Eden Hazard (Photo Credit: Reuters)

  • Share this:
   ഫുട്ബോൾ ലോകത്തെ നിലവിലുള്ള കളിക്കാരിൽ മികച്ച ഒരാളായാണ് ബെൽജിയം താരമായ ഏദൻ ഹസാർഡിനെ കണക്കാക്കുന്നത്. മികച്ച പ്രകടനങ്ങൾ കൊണ്ട് ലോക ശ്രദ്ധ പിടിച്ചു പറ്റിയ താരം 2019 ൽ വലിയ തുകയ്ക്കാണ് പ്രീമിയർ ലീഗ് ക്ലബ്ബായ ചെൽസിയിൽ നിന്നും റയൽ മാഡ്രിഡിലേക്ക് ചേക്കേറിയത്. റയലിൽ താരത്തിന് തിളങ്ങാൻ കഴിയാഞ്ഞതോടെ താരം തന്റെ പഴയ ടീമായ ചെൽസിയിലേക്ക് മടങ്ങി പോകും എന്ന തരത്തിൽ അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. എന്നാൽ ഇതെല്ലാം നിഷേധിച്ച് കൊണ്ട് റയലിൽ തന്നെ തുടരും എന്ന് വ്യക്തത വരുത്തിയിരിക്കുകയാണ് താരം.

   വമ്പൻ തുകയ്ക്ക് റയലിൽ എത്തിയ താരത്തിന് പെരുമക്കൊത്ത പ്രകടനം പുറത്തെടുക്കാൻ സാധിച്ചിട്ടില്ല. പരുക്കും ഫോമില്ലായ്മയും മൂലം റയൽ ജേഴ്സിയിൽ അധികം മത്സരങ്ങളിൽ ഇറങ്ങാനും കഴിഞ്ഞില്ല. ആദ്യ ഇലവനിൽ ഹസാർഡ് ഇടം നേടിയത് വളരെ ചുരുക്കം മത്സരങ്ങളിൽ മാത്രമായിരുന്നു. ഇത് റയലിന് ഈ സീസണിൽ തിരിച്ചടിയാവുകയും ചെയ്തു. ഒരു കിരീടം പോലുമില്ലാതെയാണ് റയൽ മാഡ്രിഡ് ഈ സീസൺ അവസാനിപ്പിച്ചത്.

   ക്ലബ്ബിനൊപ്പമുള്ള പ്രകടനങ്ങൾ മോശമായതോടെ ഹസാർഡ് മുൻ ടീമായ ചെൽസിയിലേക്ക് തന്നെ മടങ്ങി പോയേക്കുമെന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഇത്തരം അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെയാണ് ഹസാർഡ് ഇക്കാര്യത്തിൽ വ്യക്തത വരുത്തി രംഗത്തെത്തിയത്. ഇന്നലെ ഒരു പത്രസമ്മേളനത്തിൽ മാധ്യങ്ങളോട് സംസാരിക്കുന്നതിനിടെ റയൽ മാഡ്രിഡുമായി നിലവിൽ തനിക്ക് മൂന്ന് വർഷ കരാർ കൂടി ബാക്കിയുണ്ടെന്നും അതിനാൽ ചെൽസിയിലേക്ക് മടങ്ങുന്നു എന്ന തരത്തിൽ ഉള്ള ചോദ്യം ഉദിക്കുന്നില്ലെന്നും ഹസാർഡ് വ്യക്തമാക്കി. റയലിലെ ആദ്യ രണ്ട് വർഷങ്ങൾ തനിക്ക് അധികമൊന്നും ചെയ്യാൻ കഴിഞ്ഞില്ല. ഇനി കഴിവ് തെളിയിക്കാനുള്ള സമയമാണ്. ക്ലബ്ബിൽ നിന്നുകൊണ്ട് ഒരുപാട് കാര്യങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്നതായും ഇതിനോടൊപ്പം ഹസാർഡ് കൂട്ടിച്ചേർത്തു‌.

   You may also like:മികച്ച പ്രകടനത്തോടൊപ്പം കോപ്പ അമേരിക്ക കിരീടം കൂടിയാണ് തങ്ങളുടെ ലക്ഷ്യം; നയം വ്യക്തമാക്കി ലയണൽ മെസ്സി

   "റയൽ മാഡ്രിഡിലെ എന്റെ ആദ്യ രണ്ട് വർഷങ്ങൾ അത്ര മികച്ചതല്ലായിരുന്നു എന്നത് എല്ലാവർക്കും അറിയാം. അതിനാൽ ആദ്യം റയൽ മാഡ്രിഡിൽ കഴിവ് തെളിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അതിന് വേണ്ടി കഴിവിന്റെ പരമാവധി ഞാൻ ശ്രമിക്കും. കരാറിന്റെ കാര്യം നോക്കിയാൽ റയൽ മാഡ്രിഡിൽ നിന്നും ഒരു മാറ്റം ഞാൻ കാണുന്നില്ല. സ്വന്തം കഴിവുകളെ കുറിച്ച് എനിക്ക് നല്ല ബോധ്യമുണ്ട്. മികച്ച പ്രകടനം നടത്തിയാൽ ടീമിന് കിരീടങ്ങൾ നേടിക്കൊടുക്കാൻ കഴിയും അതാണ് ഞാൻ ലക്ഷ്യമിടുന്നത്." ഹസാർഡ് പറഞ്ഞു.

   2019ൽ റയൽ മാഡ്രിഡിലെത്തിയ താരം കഴിഞ്ഞ രണ്ട് സീസണുകളിലായി ക്ലബ്ബിന് വേണ്ടി വെറും 43 മത്സരങ്ങളിൽ മാത്രമാണ് കളത്തിൽ ഇറങ്ങിയത്. ഇത്രയും മത്സരങ്ങളിൽ അഞ്ച് ഗോളുകളും എട്ട് അസിസ്റ്റുകളുമാണ് ഈ ബെൽജിയൻ താരത്തിന്റെ സമ്പാദ്യം. മികച്ച പ്രകടനം നടത്തിയാൽ മാത്രമേ റയൽ പോലൊരു വലിയ ക്ലബ്ബിൽ ഭാവിയുള്ളൂ എന്ന് അറിയാവുന്ന താരം റയൽ ആരാധകർക്ക് വേണ്ടി മികച്ച പ്രകടനം തന്നെ പുറത്തെടുക്കുമെന്ന് പ്രതീക്ഷിക്കാം.
   Published by:Naseeba TC
   First published:
   )}