• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഇംഗ്ലണ്ട് പുറത്ത്; ഇന്ത്യയുടെ തുടക്കം തകർച്ചയോടെ


Updated: August 2, 2018, 6:05 PM IST
ഇംഗ്ലണ്ട് പുറത്ത്; ഇന്ത്യയുടെ തുടക്കം തകർച്ചയോടെ

Updated: August 2, 2018, 6:05 PM IST
എഡ്ജ്ബാസ്റ്റൺ: ഇന്ത്യയ്‌ക്കെതിരായ ഒന്നാം ടെസ്റ്റ് മത്സരത്തില്‍ ഇംഗ്ലണ്ട് 287 റണ്‍സിന് പുറത്ത്. ഉച്ചഭക്ഷണത്തിന് പിരിഞ്ഞപ്പോൾ ഇന്ത്യ 76ന് 3 എന്ന നിലയിലാണ്. 20 റൺസെടുത്ത മുരളി വിജയും 26 റണ്‍സെടുത്ത ശിഖര്‍ ധവാനും നാലു റൺസെടുത്ത ലോകേഷ് രാഹുലിന്റെയും വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്.

9 റൺസുമായി വിരാട് കോഹ്ലിയും 8 റൺസുമായി രഹാനെയുമാണ് ക്രീസിലുള്ളത്. സാം കുറനാണ് മൂന്നു വിക്കറ്റും വീഴ്ത്തിയത്.

285-9 എന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിംഗ് തുടങ്ങിയ ഇംഗ്ലണ്ടിന് തലേന്നത്തെ സ്‌കോറിനോട് രണ്ടു റണ്‍സ് മാത്രമേ കൂട്ടിച്ചേര്‍ക്കാന്‍ കഴിഞ്ഞുള്ളൂ. 24 റണ്‍സെടുത്ത സാം കുറന്‍, മുഹമ്മദ് ഷമിക്ക് വിക്കറ്റ് സമ്മാനിക്കുകയായിരുന്നു. ജോ റൂട്ട് (80), ജോണി ബെയര്‍സ്‌റ്റോവ് (70), കീറ്റണ്‍ ജെന്നിംഗ്‌സ് എന്നിവരാണ് ഇംഗ്ലീഷ് ബാറ്റിംഗ് നിരയില്‍ തിളങ്ങിയത്. ഇന്ത്യയ്ക്ക് വേണ്ടി രവിചന്ദ്ര അശ്വിന്‍ നാലും മുഹമ്മദ് ഷമി മൂന്നും വിക്കറ്റുകള്‍ വീഴ്ത്തി.

 
First published: August 2, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍