HOME » NEWS » Sports » EDINSON CAVANI HAS RENEWED HIS CONTRACT WITH MANCHESTER UNITED INT NAV

'തിങ്ങിനിറഞ്ഞ ഓൾഡ്ട്രാഫോർഡിൽ കളിക്കാനായി കാത്തിരിക്കുന്നു'; മാഞ്ചസ്റ്റർ യുണൈറ്റഡുമായി കരാർ പുതുക്കി എഡിൻസൺ കവാനി

കവാനിയെ നിലനിർത്താനായി പരിശീലകൻ ഒലെ ഗുണ്ണാർ സോൽഷ്യർ നടത്തിയ പ്രയത്നങ്ങൾ വിജയം കണ്ടതിൻ്റെ ഫലമായാണ് താരത്തിൻ്റെ കരാർ പുതുക്കൽ

News18 Malayalam | news18-malayalam
Updated: May 11, 2021, 3:29 PM IST
'തിങ്ങിനിറഞ്ഞ ഓൾഡ്ട്രാഫോർഡിൽ കളിക്കാനായി കാത്തിരിക്കുന്നു'; മാഞ്ചസ്റ്റർ യുണൈറ്റഡുമായി കരാർ പുതുക്കി എഡിൻസൺ കവാനി
Edison_cavani
  • Share this:
മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ട്രൈക്കർ കവാനി ക്ലബിൽ തുടരണം എന്ന ആരാധകരുടെ ആഗ്രഹം അങ്ങനെ സഫലമായി. കവാനി മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഒരു വർഷത്തേക്ക് കൂടി ഉണ്ടാവുമെന്നത് ഉറപ്പായി. ഈ സീസൺ അവസാനത്തോടെ ഫ്രീ ഏജൻ്റ് ആവുമായിരുന്ന കവാനിയെ ഈ സീസൺ കൂടി തങ്ങളുടെ ടീമിൽ നിലനിർത്തുന്നതിനായി താരവുമായുള്ള കരാർ യുണൈറ്റഡ് ഒരു വർഷത്തേക്ക് കൂടി പുതുക്കി.

കവാനിയെ നിലനിർത്താനായി പരിശീലകൻ ഒലെ ഗുണ്ണാർ സോൽഷ്യർ നടത്തിയ പ്രയത്നങ്ങൾ വിജയം കണ്ടതിൻ്റെ ഫലമായാണ് താരത്തിൻ്റെ കരാർ പുതുക്കൽ. ഈ സീസണിൽ തകർപ്പൻ ഫോമിൽ കളിക്കുന്ന കവാനി കഴിഞ്ഞ ദിവസം നടന്ന മത്സരത്തിലും യുണൈറ്റഡിനായി വല കുലുക്കിയിരുന്നു. അവസാന ഏഴു മത്സരങ്ങളിൽ എട്ടു ഗോളുകളും മൂന്ന് അസിസ്റ്റുകളും സംഭാവന ചെയ്ത താരം ഈ സീസണിൽ ഇതുവരെ യുണൈറ്റഡിനായി 15 ഗോളുകളും നേടി.

കഴിഞ്ഞ കുറച്ചു കാലമായി 'നമ്പർ 9' പൊസിഷനിൽ ഒരു മികച്ച താരമില്ലാതെ കളിക്കുകയായിരുന്ന യുണൈറ്റഡിന് കവാനിയുടെ വരവ് ഈ സീസണിൽ വലിയ ഗുണമായി. 34കാരനായ താരം കഴിഞ്ഞ സീസൺ അവസാനത്തിൽ ഫ്രീ ഏജന്റായാണ് മാഞ്ചസ്റ്ററിലേക്ക് എത്തിയത്.

Also Read- ആന്ദ്രെ പിര്‍ലോയെ കോച്ചായി നിലനിര്‍ത്താന്‍ യുവന്റസിന്റെ തീരുമാനം

അതേസമയം, ക്ലബ്ബുമായി കരാർ പുതുക്കിയതിന് ശേഷം തൻ്റെ പ്രതികരണവുമായി കവാനി രംഗത്ത് വന്നിരുന്നു.

ആരാധകർ നൽകുന്ന സ്നേഹം താൻ തിരിച്ചറിയുന്നുണ്ടെന്നും താൻ ക്ലബിൽ തന്നെ തുടരണം എന്നത് അവർ എത്രമാത്രം ആഗ്രഹിച്ചുവെന്നത് തനിക്ക് അറിയാമെന്നും കവാനി പറഞ്ഞു. ആരാധകരുടെ ഈ സ്നേഹത്തിന് ബദലായി അവർക്ക് കിരീടങ്ങൾ നേടിക്കൊടുത്ത് സന്തോഷം നൽകാൻ താൻ ആഗ്രഹിക്കുന്നു എന്നും അതിനായാണ് ക്ലബിൽ തുടരുന്നതെന്നും കവാനി പറഞ്ഞു.

ഓൾഡ്ട്രാഫോർഡിലെ തിങ്ങിനിറഞ്ഞ സ്റ്റേഡിയത്തിൽ കളിക്കാനായാണ് താൻ കാത്തിരിക്കുന്നത് എന്നും തൻ്റെ ഇപ്പോഴത്തെ ഏറ്റവും വലിയ ആഗ്രഹവും അതാണെന്നും കവാനി കൂട്ടിച്ചേർത്തു.

അതേസമയം, കവാനി താൻ അഗ്രഹിച്ചതിനേക്കാൾ ഒരു പടി മുകളിലുള്ള സംഭാവനകളാണ് ക്ലബിന് നൽകിയതെന്ന് യുണൈറ്റഡ് കൊച്ചായ ഒലെ പറഞ്ഞു. കവാനിയുടെ ഗോളുകളെക്കാൾ വലുതാണ് ക്ലബിലെ അദ്ദേഹത്തിന്റെ സാന്നിദ്ധ്യം എന്നും ഒലെ കൂട്ടിച്ചേർത്തു.

Summary- Uruguay striker Edinson Cavani signs Man United contract extension
Published by: Anuraj GR
First published: May 11, 2021, 3:29 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories