ഇന്റർഫേസ് /വാർത്ത /Sports / IPL 2022 | അണ്ടർ 19 ലോകകപ്പ് ജേതാക്കൾക്ക് ഐപിഎല്ലിൽ കളിക്കാനാകില്ല; കാരണമിതാണ്

IPL 2022 | അണ്ടർ 19 ലോകകപ്പ് ജേതാക്കൾക്ക് ഐപിഎല്ലിൽ കളിക്കാനാകില്ല; കാരണമിതാണ്

കിരീടം നേടിയ ടീമിലെ എട്ട് താരങ്ങളുടെ ഐപിഎൽ സ്വപ്നമാണ് തുലാസിൽ നിൽക്കുന്നത്.

കിരീടം നേടിയ ടീമിലെ എട്ട് താരങ്ങളുടെ ഐപിഎൽ സ്വപ്നമാണ് തുലാസിൽ നിൽക്കുന്നത്.

കിരീടം നേടിയ ടീമിലെ എട്ട് താരങ്ങളുടെ ഐപിഎൽ സ്വപ്നമാണ് തുലാസിൽ നിൽക്കുന്നത്.

  • Share this:

അണ്ടർ 19 ലോകകപ്പിൽ (U-19 World Cup) കിരീടം നേടി ഇന്ത്യയുടെ അഭിമാനമായി മാറുകയും ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി വാഗ്ദാനങ്ങളെന്ന വിശേഷണം സ്വന്തമാക്കുകയും ചെയ്ത കൗമാര ടീമിലെ (India U-19) എട്ട് താരങ്ങൾക്ക് ഈ വർഷത്തെ ഐപിഎല്ലിൽ (IPL 2022) കളിക്കാനായേക്കില്ല.

ലോകകപ്പിൽ ഇംഗ്ലണ്ടിനെ വീഴ്ത്തി കിരീടം നേടിയ ടീമിൽ ടൂർണമെന്റിലുടനീളം മിന്നും പ്രകടനങ്ങളുമായി ശ്രദ്ധ നേടിയ വൈസ് ക്യാപ്റ്റൻ ഷെയ്ക്‌ റഷീദ്, പേസ് ബോളർ രവി കുമാർ ഓള്‍റൗണ്ടര്‍മാരായ നിഷാന്ത് സിന്ധു, സിദ്ധാര്‍ഥ് യാദവ്, ഓപ്പണര്‍ ആംഗ്രിഷ് രഘുവംശി, മാനവ് പരാഖ്, ഗര്‍വ് സാങ്‌വാന്‍, ദിനേഷ് ബാന എന്നിവരുടെ ഐപിഎൽ സ്വപ്നങ്ങളാണ് തുലാസിൽ നിൽക്കുന്നത്. ഐപിഎല്ലിൽ ഭാഗമാകുന്ന താരങ്ങൾക്ക് ബാധകമാകുന്ന ബിസിസിഐയുടെ (BCCI) നിയമചട്ടമാണ് കൗമാര ലോകകപ്പിലെ ഈ മിന്നും താരങ്ങളുടെ ഐപിഎൽ സ്വപ്നങ്ങൾക്ക് വിലങ്ങുതടിയാകുന്നത്.

ഇന്ത്യൻ താരങ്ങൾക്ക് ഐപിഎല്ലിന്റെ ഭാഗമാകണമെങ്കിൽ അവർക്ക് കുറഞ്ഞത് 19 വയസ്സ് ആയിരിക്കണം. അതായത് വരും സീസണിന് മുന്നോടിയായി നടക്കാനിരിക്കുന്ന മെഗാ താരലേലത്തിന് മുമ്പ് 19 വയസ് പൂര്‍ത്തിയാകുന്ന താരങ്ങള്‍ക്ക് മാത്രമേ ടൂര്‍ണമെന്റിന്‍ ഭാഗമാകാനാകൂ. അല്ലെങ്കിൽ ഇതിനകം ഒരു ഫസ്റ്റ് ക്ലാസ് മത്സരമോ ലിസ്റ്റ് എ മത്സരമോ എങ്കിലും കളിച്ചിരിക്കണ൦. ബിസിസിഐയുടെ ഈ മാനദണ്ഡമാണ് കൗമാര ലോകകപ്പിലെ മിന്നും താരങ്ങൾക്ക് തിരിച്ചടിയാകുന്നത്.

അതേസമയം, ഇക്കാര്യം ബിസിസിഐ പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ബിസിസിഐയിലെ ഒരു വിഭാഗം കൗമാര താരങ്ങൾക്ക് ഇളവ് നൽകണമെന്ന് വാദിക്കുന്നവരാണ്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കഴി‍ഞ്ഞ രണ്ടു വർഷമായി ആഭ്യന്തര തലത്തിൽ ടൂർണമെന്റുകൾ കാര്യമായി നടക്കുന്നില്ല എന്ന കാര്യ൦ ചൂണ്ടിക്കാണിച്ചാണ് ഇവർ താരങ്ങൾക്ക് ഇളവ് നൽകാനായി വാദിക്കുന്നത്.

ഈ വർഷത്തെ രഞ്ജി ട്രോഫി സീസൺ ഫെബ്രുവരി 17ന് ആരംഭിക്കാനിരിക്കെ, അതാത് സംസ്ഥാനങ്ങൾ ഈ താരങ്ങളെ തങ്ങളുടെ രഞ്ജി ടീമിൽ ഉൾപ്പെടുത്തിയാലും ഇവർക്ക് ഐപിഎല്ലിൽ പങ്കെടുക്കാനാകില്ല. ഐപിഎൽ മെഗാ താരലേലം അതിനു മുന്നോടിയായി നടക്കും എന്നതാണ് ഇവിടെയും താരങ്ങൾക്ക് തിരിച്ചടിയാകുന്നത്.

Also read- IPL 2022 | താരലേലത്തിൽ 10 ടീമുകളും ഈ താരത്തിനായി പണമെറിയും; വൻ തുകയുറപ്പ്; പ്രവചനവുമായി ആകാശ് ചോപ്ര

ബെംഗളൂരുവില്‍ ഫെബ്രുവരി 12, 13 തിയതികളിലാണ് താരലേലം. 1214-ലധികം താരങ്ങള്‍ പേര് രജിസ്റ്റര്‍ ചെയ്തവരില്‍ 590 പേരാണ് ഈ സീസണിലെ ഐപിഎല്ലിൽ ഭാഗ്യം പരീക്ഷിക്കാൻ എത്തുന്നത്. ഇതിൽ 228 പേര്‍ വിവിധ ദേശീയ ടീമുകൾക്കായി കളിക്കുന്നവരും 355 പേര്‍ അണ്‍ക്യാപ്ഡ് താരങ്ങളുമാണ്. ഐസിസിയുടെ അസോസിയേറ്റ് രാജ്യങ്ങളില്‍ നിന്ന് ഏഴ് താരങ്ങളും അന്തിമ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.

രണ്ടു കോടി രൂപയാണ് ലേലത്തില്‍ മാര്‍ക്വീ പട്ടികയില്‍ ഇടംപിടിച്ച താരങ്ങളുടെ ഉയര്‍ന്ന അടിസ്ഥാന വില. നാല് ഇന്ത്യന്‍ താരങ്ങളടക്കം 10 പേരാണ് ഈ പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്. ശിഖര്‍ ധവാന്‍, മുഹമ്മദ് ഷമി, ഫാഫ് ഡുപ്ലസിസ്, ഡേവിഡ് വാര്‍ണര്‍, പാറ്റ് കമ്മിന്‍സ്, ശ്രേയസ് അയ്യര്‍, ആര്‍ അശ്വിന്‍, ക്വിന്റണ്‍ ഡികോക്ക്, കാഗിസോ റബാഡ, ട്രെന്‍ഡ് ബോള്‍ട്ട് എന്നിവരാണ് മാര്‍ക്വീ താരങ്ങള്‍.

First published:

Tags: ICC U-19 World Cup 2022, Indian cricket team, IPL 2022, Ipl player auction