നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • Tokyo Olympics| വനിതകളുടെ 100 മീറ്ററിൽ എലൈൻ തോംപ്സണ് സ്വർണം, ഒളിമ്പിക് റെക്കോർഡ്; വെള്ളിയും വെങ്കലവും ജമൈക്കൻ താരങ്ങൾക്ക്

  Tokyo Olympics| വനിതകളുടെ 100 മീറ്ററിൽ എലൈൻ തോംപ്സണ് സ്വർണം, ഒളിമ്പിക് റെക്കോർഡ്; വെള്ളിയും വെങ്കലവും ജമൈക്കൻ താരങ്ങൾക്ക്

  സ്വർണം നേടിയ എലൈൻ തോംപ്സൺ 10.61 സെക്കന്റിലും വെള്ളി നേടിയ ഷെല്ലി ആൻ ഫ്രേസർ 10.74 സെക്കന്റിലും വെങ്കലം നേടിയ ഷെറീക്ക ജാക്സൺ 10.76 സെക്കന്റിലുമാണ് ഫിനിഷ് ലൈൻ കടന്നത്.

  Elaine Thompson, Credits: Twitter

  Elaine Thompson, Credits: Twitter

  • Share this:
   വനിതകളുടെ 100 മീറ്ററിൽ ജമൈക്കയുടെ എലൈൻ തോംപ്സണ് സ്വർണം. വനിതകളുടെ 100 മീറ്ററിൽ ഒളിമ്പിക് ചാമ്പ്യൻ എന്ന ഖ്യാതിയോടെ മത്സരത്തിന് ഇറങ്ങിയ ജമൈക്കൻ താരം ടോക്യോയിലും സുവർണ നേട്ടം ആവർത്തിച്ചു. ഓട്ടം തുടങ്ങി 10.61 സെക്കന്റിൽ ഫിനിഷ് ലൈൻ തൊട്ട താരം പുതിയ ഒളിമ്പിക് റെക്കോർഡ് കൂടി സൃഷ്ടിച്ചു.

   ഫൈനലിൽ മികച്ച പ്രകടനം നടത്തിയ എലൈൻ തോംപ്സൺ 33 വർഷം പഴക്കമുള്ള ഒളിംപിക്സ് റെക്കോർഡ് തകർത്തെറിഞ്ഞാണ് ഒളിമ്പിക്സിലെ വേഗ റാണിയായത്. അമേരിക്കൻ സ്പ്രിന്റ് ഇതിഹാസമായ ഫ്ലോറൻസ് ​ഗ്രിഫിത്ത് ജോയ്നർ 1988ലെ സോൾ ഒളിമ്പിക്സിൽ സ്ഥാപിച്ച റെക്കോർഡാണ് ജമൈക്കൻ താരം പഴങ്കഥയാക്കിയത്.

   അതേസമയം, മത്സരത്തിൽ ജമൈക്കയുടെ വ്യക്തമായ ആധിപത്യമാണ് പ്രകടമായത്. എലൈൻ തോംപ്സൺ നേടിയ സ്വർണത്തോടൊപ്പം വെള്ളി, വെങ്കല മെ‍‍ഡലുകൾ കൂടി ജമൈക്കൻ താരങ്ങളാണ് നേടിയത്.   Also read- Tokyo Olympics| ഇന്ത്യയുടെ സ്വർണമോഹം പൊലിഞ്ഞു; വനിതാ ബാഡ്മിന്റണിൽ സിന്ധു സെമിയിൽ പുറത്ത്

   സ്വർണം പ്രതീക്ഷിച്ചെത്തിയ ജമൈക്കയുടെ വെറ്ററൻ താരമായ ഷെല്ലി ആന്‍ ഫ്രേസര്‍ക്ക് വെള്ളിയുമായി തൃപ്തിപ്പെടേണ്ടി വന്നു. 35 വയസ്സുകാരിയായ താരത്തിന്റെ അവസാന ഒളിമ്പിക്സ് ആയിരിക്കും ടോക്യോയിലെത്. ഫൈനലിൽ 10.74 സെക്കന്റിലാണ് താരം ഫിനിഷ് ലൈൻ തൊട്ടത് വെങ്കലം നേടിയ ജമൈക്കയുടെ മറ്റൊരു സ്പ്രിന്ററായ ഷെറീക്ക ജാക്സൺ 10.76 സെക്കന്റിലാണ് ഫിനിഷ് ചെയ്തത്. ഹീറ്റ്‌സിൽ മൊത്തത്തിൽ മികച്ച സമയം കുറിച്ച ഐവറി കോസ്റ്റ് താരമായ താ ലൂ നാലാം സ്ഥാനത്തായി. ഹീറ്റ്‌സിൽ 10.78 സെക്കന്റിൽ ഓടിയെത്തിയ താരം ഫൈനലിൽ 10.91 സെക്കന്റ് എടുത്താണ് മത്സരം അവസാനിപ്പിച്ചത്.

   Also read- Tokyo Olympics| ലോങ് ജമ്പിലും നിരാശ, ശ്രീശങ്കർ ഫൈനൽ റൗണ്ടിൽ എത്താതെ പുറത്ത്

   തുടർച്ചയായി നാലാം ഒളിമ്പിക്സിലും വനിതകളുടെ 100 മീറ്ററിൽ ജമൈക്ക സ്വർണം നിലനിർത്തി. ബീജിങിലും ലണ്ടനിലും ഷെല്ലി ആൻ ഫ്രേസർ ജമൈക്കയ്ക്ക് വേണ്ടി സ്വർണം നേടിയപ്പോൾ ഇവിടെയും റിയോയിലും എലൈൻ തോംപ്സൺ സ്വർണം നേടി.

   നേരത്തെ വനിതകളുടെ 100 മീറ്റര്‍ ഹീറ്റ്‌സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ദ്യുതി ചന്ദ് ഇറങ്ങിയിരുന്നെങ്കിലും മുന്നേറാൻ താരത്തിന് കഴിഞ്ഞിരുന്നില്ല. അഞ്ചാമത്തെ ഹീറ്റ്‌സില്‍ മത്സരിച്ച ദ്യുതി 11.54 സെക്കന്റിൽ ഏഴാമതായാണ് മത്സരം പൂർത്തിയാക്കിയത്
   Published by:Naveen
   First published:
   )}