നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • 'സോറി ഹിറ്റ്മാന്‍ ഇന്നത്തെ താരം ഈ മുത്തശ്ശിയാണ്' ബിര്‍മിങ്ഹാമിന്റെ ശ്രദ്ധനേടി ഒരു 'ആരാധിക'

  'സോറി ഹിറ്റ്മാന്‍ ഇന്നത്തെ താരം ഈ മുത്തശ്ശിയാണ്' ബിര്‍മിങ്ഹാമിന്റെ ശ്രദ്ധനേടി ഒരു 'ആരാധിക'

  കാണികളുടെ മനം കവര്‍ന്നത് ഇന്ത്യന്‍ താരങ്ങളെ പീപ്പിയും ഊതി പ്രോത്സാഹിപ്പിച്ച മുത്തശ്ശി

  Elderly Indian Fan

  Elderly Indian Fan

  • News18
  • Last Updated :
  • Share this:
   ബിര്‍മിങ്ഹാം: ഇന്ത്യ ബംഗ്ലാദേശ് ലോകകപ്പ് മത്സരം ആവേശത്തോടെ പുരോഗമിക്കുകയാണ്. ടോസ് നേടി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി ബാറ്റിങ്ങ് തെരഞ്ഞെടുത്തപ്പോള്‍ മിന്നുന്ന സെഞ്ച്വറിയോടെയാണ് രോഹിത് നായകന്റെ തീരുമാനം ശരിവെച്ചത്. മത്സരം പാതിവഴി പിന്നിട്ടതോടെ മത്സരത്തിലേക്ക് ബംഗ്ലാ ബൗളര്‍മാര്‍ തിരിച്ച് വരികയും മുസ്താഫിസുര്‍ റഹ്മാന്‍ അഞ്ച് വിക്കറ്റ് പ്രകടനത്തോടെ തിളങ്ങുകയും ചെയ്തു.

   എന്നാല്‍ ബിര്‍മിങാം സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ ഇന്നിങ്‌സിനിടെ കാണികളുടെ മനം കവര്‍ന്നത് ഇന്ത്യന്‍ താരങ്ങളെ പീപ്പിയും ഊതി പ്രോത്സാഹിപ്പിച്ച മുത്തശ്ശിയുടെ ദൃശ്യങ്ങളാണ്. ഋഷഭ് പന്തിന്റെ ബൗണ്ടറിക്ക് പിന്നാലെയാണ് ക്യാമറ കണ്ണുകള്‍ മുത്തശ്ശിയിലേക്കെത്തുന്നത്. പിന്നീട് ഇടയ്ക്കിടെ സ്‌ക്രീനില്‍ മുത്തശ്ശിയുടെ മുഖം തെളിഞ്ഞു.   സോഷ്യല്‍മീഡിയയിലും ഇതിന്റെ ചിത്രങ്ങളും വീഡിയോയും വൈറലായിക്കൊണ്ടിരിക്കുകയാണ്.

   First published:
   )}