• HOME
  • »
  • NEWS
  • »
  • sports
  • »
  • EMOTIONAL LUIS SUAREZ THANKS ATLETICO MADRID FOR RESCUING HIM FROM BARCELONA INT SAR

'ബാഴ്സലോണയിൽനിന്ന് രക്ഷിച്ചതിന് ​അ​ത്‌​ല​റ്റി​ക്കോ​ മാഡ്രിഡിന് നന്ദി'; വികാരാധീനനായി ലൂയിസ് സുവാരസ്

'ബാഴ്സലോണ എന്നെ വിലകുറച്ചു കണ്ടിരുന്നു. എനിക്ക് വേണ്ടത്ര ബഹുമാനം അവിടെ നിന്ന് ലഭിച്ചിരുന്നില്ല. ബാഴ്സലോണ ക്ലബ് വിടാന്‍ പറഞ്ഞ സമയം ഞാന്‍ തകര്‍ന്നു പോയി. എന്നാല്‍ അ​ത്‌​ല​റ്റി​ക്കോ​ മാഡ്രിഡ് എന്നെ രണ്ടു കയ്യും നീട്ടി ആ സമയത്ത് സ്വീകരിക്കുകയായിരുന്നു'- സുവാരസ്‌

luis-suarez

luis-suarez

  • Share this:
    ആറു വര്‍ഷത്തെ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് ലാ ലിഗ കിരീടത്തിൽ മുത്തമിട്ട് സിമിയോണിയുടെ അത്‌ലറ്റിക്കോ മാഡ്രിഡ്. ഫോട്ടോഫിനിഷിലേക്ക് നീങ്ങിയ ലീഗിലെ നിര്‍ണായകമായ അവസാന മത്സരത്തില്‍ വല്ലാഡോളിഡിനെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് തകര്‍ത്താണ് അത്‌ലറ്റിക്കോ കിരീടത്തില്‍ മുത്തമിട്ടത്. കിരീടം നേടാൻ ​അ​ത്‌​ല​റ്റി​ക്കോ​ മാഡ്രിഡ് 'ജീവന്‍ നല്‍കുമെന്ന്' ഡീഗോ സിമിയോണി പറഞ്ഞിരുന്നു. അത് അർത്ഥവത്താക്കുന്ന പ്രകടനമാണ് അത്‌ലറ്റിക്കോ മാഡ്രിഡ് കാഴ്ച കാഴ്ചവെച്ചതും.

    തുടക്കത്തില്‍ ഒരു ഗോളിന് പിറകില്‍ പോയ ശേഷം പൊരുതിയാണ് അത്‌ലറ്റിക്കോ മാഡ്രിഡ് വിജയം നേടിയത്. 57ആം മിനിറ്റില്‍ ഏയ്ഞ്ചല്‍ കോറിയയിലൂടെ അത്‌ലറ്റിക്കോ സമനില പിടിച്ചു. 67ആം മിനിറ്റില്‍ ലൂയിസ് സുവാരസാണ് അത്‌ലറ്റിക്കോയുടെ കിരീടമുറപ്പിച്ച ഗോള്‍ നേടിയത്. മുൻ ബാഴ്‌സ താരം ലൂയിസ് സുവാരസിന്റെ മിന്നും പ്രകടനമാണ് ​അ​ത്‌​ല​റ്റി​ക്കോ​യുടെ വിജയക്കുതിപ്പിൽ നിർണായകമായത്. ​അ​ത്‌​ല​റ്റി​ക്കോ​ മാഡ്രിഡിന് കിരീടം ഉറപ്പിച്ച ഗോളടക്കം 21 ലീഗു ഗോളുകള്‍ നേടിക്കൊണ്ട് സുവാരസ് സീസണിലെ ടോപ് സ്‌കോറർ ആയി മാറി.

    Also Read- La Liga | സുവാരസിന്‍റെ ഗോളിൽ അത്ലറ്റികോ മാഡ്രിഡിന് ലാലിഗ കിരീടം

    അത്ലറ്റിക്കോ കിരീടം ഉയര്‍ത്തിയപ്പോള്‍ ലോകം കണ്ടത് കണ്ണുനീരടക്കാനാവാതെ ​ഗ്രൗണ്ടില്‍ ഇരിക്കുന്ന സുവാരസിനെയാണ്. കണ്ണീരണിഞ്ഞായിരുന്നു സുവാരസ് സീസണ്‍ തുടങ്ങിയതും. ബാഴ്‌സലോണ തന്നെ വിറ്റപ്പോള്‍ ഏറ്റുവാങ്ങിയ അ​ത്‌​ല​റ്റി​ക്കോ​ മാഡ്രിഡിനോടുള്ള നന്ദി സുവാരസ് കിരീട നേട്ട വേളയില്‍ പ്രകടമാക്കിയിരുന്നു. ബാഴ്സലോണ സുവാരസിനെ വിറ്റു എന്നതിനേക്കാള്‍ അവരുടെ വൈരികള്‍ക്ക് തന്നെ സുവാരസിനെ വിറ്റു എന്നതാണ് ബാഴ്സലോണ ആരാധകരെ കൂടുതൽ നിരാശരാക്കുന്നത്. മത്സരശേഷം ബാഴ്സലോണ ക്ലബ് തന്നോട് കാണിച്ച അവഗണനക്കെതിരെ ലൂയിസ് സുവാരസ് തുറന്ന് സംസാരിച്ചിരുന്നു. 'ബാഴ്സലോണ എന്നെ വിലകുറച്ചു കണ്ടിരുന്നു. എനിക്ക് വേണ്ടത്ര ബഹുമാനം അവിടെ നിന്ന് ലഭിച്ചിരുന്നില്ല. ബാഴ്സലോണ ക്ലബ് വിടാന്‍ പറഞ്ഞ സമയം ഞാന്‍ തകര്‍ന്നു പോയി. എന്നാല്‍ അ​ത്‌​ല​റ്റി​ക്കോ​ മാഡ്രിഡ് എന്നെ രണ്ടു കയ്യും നീട്ടി ആ സമയത്ത് സ്വീകരിക്കുകയായിരുന്നു'- സുവാരസ്‌ പറഞ്ഞു.

    അ​ത്‌​ല​റ്റി​ക്കോ​ മാഡ്രിഡ് തന്നെ വിശ്വസിച്ചു എന്നും തനിക്ക് ആവശ്യമുള്ള അവസരം ഒരുക്കി തന്നത് ഈ ക്ലബ് ആണെന്നും അദ്ദേഹം വെളിപ്പെടുത്തി. അ​ത്‌​ല​റ്റി​ക്കോ​ മാഡ്രിഡിനോട് തനിക്ക് എന്നും നന്ദി ഉണ്ടായിരിക്കും എന്നും സുവാരസ് പറഞ്ഞു. സുവാരസ് 2018-19 സീസണില്‍ ബാഴ്സലോണ കിരീടം നേടിയ സീസണിലും 21 ഗോളുകള്‍ ആയിരുന്നു നേടിയിരുന്നത്. പണ്ട് 2013ല്‍ ഡേവിഡ് വിയ്യയെ ബാഴ്സലോണ ഇതുപോലെ അ​ത്‌​ല​റ്റി​ക്കോ​ മാഡ്രിഡിന് കൈമാറിയിരുന്നു. അന്നും അ​ത്‌​ല​റ്റി​ക്കോ​ മാഡ്രിഡ് കിരീടം നേടിയിരുന്നു. അതു തന്നെയാണ് ഇത്തവണയും ആവര്‍ത്തിച്ചത്.

    News summary: Luis Suarez says thanks to Atletico Madrid after being disrespected at Barcelona.
    Published by:Anuraj GR
    First published:
    )}