ഓവല്‍: ക്രിക്കറ്റ് മത്സരങ്ങളില്‍ താരങ്ങള്‍ അത്ഭുത പ്രകടനങ്ങള്‍കൊണ്ട് വിസ്മയിപ്പിക്കുന്നത് പതിവ് കാഴ്ചയാണ്. എന്നാല്‍ ചില മത്സരങ്ങളില്‍ വീണു കിട്ടുന്ന അവസരം മുതലാക്കുന്ന താരങ്ങളെയും കാണാന്‍ കഴിയാറുണ്ട്. ഗ്യാലറിയിലേക്കെത്തുന്ന പന്തുകള്‍ കൈയ്യിലൊതുക്കുന്ന ആരാധകര്‍ ചിലപ്പോഴൊക്കെ വാര്‍ത്തകളിലും ഇടംപിടിക്കാറുണ്ട്. ഇത്തരത്തില്‍ ഒരു കാഴ്ചയ്ക്ക് ഇന്നലെ ഓവല്‍ സ്റ്റേഡിയവും സാക്ഷ്യം വഹിച്ചിരുന്നു.
ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്ങ്സിന്റെ 39 ാം ഓവറിലായിരുന്നു സുന്ദര നിമിഷം പിറന്നത്. പ്ലങ്കറ്റ് എറിഞ്ഞ ഓവറിലെ നാലാം പന്ത് പോര്‍ട്ടീസ് താരം ലൂംഗി എങ്കിടിയാണ് സിക്സര്‍ പറത്തിയത്. പന്ത് ആരാധകര്‍ക്കിടയിലേക്ക് പറന്നിറങ്ങിയപ്പോള്‍ കാണികള്‍ക്കിടയില്‍ നിന്ന് ഒരു ആരാധകന് ക്യാച്ചെടുക്കുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.