'നീയെന്താ ധോണിക്ക് പഠിക്കുവാണോ' എംഎസ്ഡി സ്റ്റൈല്‍ റണ്‍ഔട്ടുമായി ഇംഗ്ലീഷ് നായകന്; മോര്‍ഗന്റെ തകര്‍പ്പന്‍ പ്രകടനം
'നീയെന്താ ധോണിക്ക് പഠിക്കുവാണോ' എംഎസ്ഡി സ്റ്റൈല്‍ റണ്‍ഔട്ടുമായി ഇംഗ്ലീഷ് നായകന്; മോര്‍ഗന്റെ തകര്‍പ്പന്‍ പ്രകടനം
ഒരു പന്തില്‍ ഒരു റണ്‍സുമായാണ് പ്രിടോറിയസ് പുറത്തായത്
Pretorius run out
Last Updated :
Share this:
ഓവല്‍: ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും തമ്മില്‍ നടന്ന ഒന്നാം ലോകകപ്പ് മത്സരത്തില്‍ നിരവധി രസകരമായ മുഹൂര്‍ത്തങ്ങളായിരുന്നു പിറന്നത്. സ്റ്റോക്സിന്റെ തകര്‍പ്പന്‍ ക്യാച്ചും റൂട്ടിന്റെ പന്ത് തപ്പലും ആരാധകരെ ത്രസിപ്പിച്ച നിമിഷങ്ങളായിരുന്നെങ്കില് അതിനേക്കാള്‍ മികച്ചതായിരുന്നു പ്രിടോറിയസിനെ ഇംഗ്ലീഷ് നായകന് മോര്ഗന് പുറത്താക്കിയത്.
ഇന്ത്യയുടെ മുന്‍ നായകനും സൂപ്പര്‍ താരവുമായ എംഎസ് ധോണിയുടെ സ്റ്റൈലിലായിരുന്നു മോര്‍ഗന്റെ സ്റ്റംപിങ്. സ്റ്റംപ്സിനു പുറംതിരിഞ്ഞ് നിക്കുമ്പോള്‍ കയ്യില്‍ കിട്ടുന്ന പന്ത് സ്റ്റംപ്സ് നോക്കാതെ തന്നെ തെറിപ്പിക്കുന്നതാണ് ധോണിയുടെ സ്റ്റൈല്‍. ഈ രീതിയിലായിരുന്നു ഇംഗ്ലണ്ട് നായകന് പ്രിടോറിയസിനെ വീഴ്ത്തിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.