നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • PAK vs ENG | സുരക്ഷാ ഭീഷണി: ന്യൂസിലന്‍ഡിന് പിന്നാലെ പാകിസ്താന്‍ പര്യടനം ഉപേക്ഷിച്ച് ഇംഗ്ലണ്ട്

  PAK vs ENG | സുരക്ഷാ ഭീഷണി: ന്യൂസിലന്‍ഡിന് പിന്നാലെ പാകിസ്താന്‍ പര്യടനം ഉപേക്ഷിച്ച് ഇംഗ്ലണ്ട്

  ഇംഗ്ലണ്ട് അവരുടെ പ്രതിബദ്ധതയില്‍ നിന്ന് പിന്‍വാങ്ങുകയാണെന്നും ഏറ്റവും ആവശ്യമുള്ള ഘട്ടത്തില്‍ ക്രിക്കറ്റിലെ അവരുടെ സാഹോദര അംഗത്തെ പരാജയപ്പെടുത്തുകയാണെന്നും പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ റമീസ് രാജ പറഞ്ഞു.

  News18

  News18

  • Share this:
   ന്യൂസിലന്‍ഡിനു പിന്നാലെ പാകിസ്താന്‍ പര്യടനത്തില്‍ നിന്നു പിന്മാറ്റം പ്രഖ്യാപിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം. ഒക്ടോബറില്‍ നടക്കേണ്ടിയിരുന്ന പര്യടനം ഉപേക്ഷിച്ചതായി ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് (ഇസിബി) പത്രക്കുറിപ്പിലൂടെയാണ് അറിയിച്ചത്. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ന്യൂസിലന്‍ഡ് പാക് പര്യടനം ഉപേക്ഷിച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് ഇംഗ്ലണ്ടും പിന്മാറുന്നത്.

   'ട്വന്റി20 ലോകകപ്പിനു മുന്നോടിയായി ഒക്ടോബറില്‍ പാകിസ്താനില്‍ രണ്ട് ട്വന്റി20 മത്സരങ്ങള്‍ കളിക്കാമെന്ന് ഈ വര്‍ഷം ആദ്യം ഞങ്ങള്‍ സമ്മതിച്ചിരുന്നു. ഇതിനൊപ്പം വനിതാ ടീമിന്റെ പാക്കിസ്ഥാന്‍ പര്യടനത്തിനും പദ്ധതിയിട്ടിരുന്നു. ഈ പര്യടനങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞ ദിവസം ഞങ്ങള്‍ ഒരു യോഗം ചേര്‍ന്നു. അവിടെ നിന്നുള്ള തീരുമാനപ്രകാരം പുരുഷ, വനിതാ ടീമുകളുടെ പാക് പര്യടനത്തില്‍നിന്ന് ഞങ്ങള്‍ പിന്‍മാറുകയാണ്' - ഇംഗ്ലിഷ് ക്രിക്കറ്റ് ബോര്‍ഡ് പ്രസ്താവനയില്‍ അറിയിച്ചു.


   സുരക്ഷാ ഭീഷണി ചൂണ്ടിക്കാട്ടി ന്യൂസിലന്‍ഡ് ടീം ആദ്യ മത്സരത്തിന്റെ ടോസ്സിന് മിനിറ്റുകള്‍ക്ക് മുമ്പ് പര്യടനത്തില്‍ നിന്ന് പിന്മാറിയതിന്റെ പിന്നാലെയാണ് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് പാക് പര്യടനത്തെക്കുറിച്ച് പുനര്‍വിചിന്തനം നടത്തിയത്.

   'താരങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ഇംഗ്ലിഷ് ബോര്‍ഡ് എക്കാലവും പ്രാധാന്യം നല്‍കാറുണ്ട്. പാകിസ്താനില്‍ പര്യടനം നടത്തുന്നതിനേക്കുറിച്ച് ഇപ്പോള്‍ കടുത്ത ആശങ്ക ഉയരുന്നുണ്ട്. ഈ സാഹചര്യത്തില്‍ അവിടേക്കു പോകുന്നത് താരങ്ങള്‍ക്ക് കടുത്ത സമ്മര്‍ദ്ദം സൃഷ്ടിക്കുമെന്ന് ബോര്‍ഡ് മനസ്സിലാക്കുന്നു'- ഇംഗ്ലിഷ് ക്രിക്കറ്റ് ബോര്‍ഡ് പ്രസ്താവനയില്‍ പറയുന്നു.

   'തങ്ങളുടെ രാജ്യത്ത് അന്താരാഷ്ട്ര ക്രിക്കറ്റിന്റെ തിരിച്ചുവരവിന് അവസരമുണ്ടാക്കാന്‍ പ്രയത്‌നിച്ച പിസിബിയെ സംബന്ധിച്ചിടത്തോളം ഈ തീരുമാനം വലിയ നിരാശയുണ്ടാക്കുമെന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു. കഴിഞ്ഞ രണ്ട് വേനല്‍ക്കാലത്തും അവര്‍ ഇംഗ്ലീഷ് ക്രിക്കറ്റിനെ പിന്തുണച്ചത് വലിയ സൗഹൃദ പ്രകടനമാണ്. ഇത് കാരണം പാകിസ്താന്‍ ക്രിക്കറ്റിന് ഉണ്ടാകുന്ന ബുദ്ധിമുട്ടുകളില്‍ ഞങ്ങള്‍ ആത്മാര്‍ത്ഥമായി ഖേദിക്കുന്നു,'- പ്രസ്താവനയില്‍ വ്യകത്മാക്കി.

   ഇംഗ്ലണ്ട് നിരാശപ്പെടുത്തിയെന്ന് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ റമീസ് രാജ പറഞ്ഞു. ഇംഗ്ലണ്ട് അവരുടെ പ്രതിബദ്ധതയില്‍ നിന്ന് പിന്‍വാങ്ങുകയാണെന്നും ഏറ്റവും ആവശ്യമുള്ള ഘട്ടത്തില്‍ ക്രിക്കറ്റിലെ അവരുടെ സാഹോദര അംഗത്തെ പരാജയപ്പെടുത്തുകയാണെന്നും റമീസ് രാജ ട്വിറ്ററിലൂടെ പറഞ്ഞു.

   അടുത്ത മാസം റാവല്‍പിണ്ടിയില്‍ വെച്ചാണ് ഇംഗ്ലണ്ട് പുരുഷ- വനിതാ ടീമുകള്‍ ട്വന്റി 20 മത്സരങ്ങള്‍ കളിക്കാന്‍ നിശ്ചയിച്ചിരുന്നത്.

   അവസാന നിമിഷം പര്യടനത്തില്‍ നിന്ന് പിന്മാറിയ ന്യൂസിലന്‍ഡ് ടീമിനെതിരെ രൂക്ഷ വിമര്‍ശനമാണ് പാകിസ്താന്‍ ക്രിക്കറ്റ് ലോകത്ത് നിന്നും ഉണ്ടായത്. മൂന്ന് ഏകദിനങ്ങളും രണ്ട് ടി-20 മത്സരങ്ങളുമാണ് പര്യടനത്തില്‍ ഉണ്ടായിരുന്നത്. 18 വര്‍ഷത്തിന് ശേഷമാണ് ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ടീം പാകിസ്താനിലെത്തിയത്. സെപ്റ്റംബര്‍ 17 മുതല്‍ തുടങ്ങുന്ന മൂന്നു മത്സരങ്ങളടങ്ങുന്ന ഏകദിന പരമ്പരയും അഞ്ച് ടി20 യും കളിക്കാനായിരുന്നു സന്ദര്‍ശനം. സെപ്റ്റംബര്‍ 17, 19, 21 ദിവസങ്ങളില്‍ റാവല്‍പിണ്ടിയില്‍ ഏകദിന മത്സരങ്ങളും ലാഹോറില്‍ ടി 20 മത്സരങ്ങളുമാണ് സംഘടിപ്പിച്ചിരുന്നത്.
   Published by:Sarath Mohanan
   First published:
   )}