'ഇതെന്താ പാടത്തെ കളിയോ' ലോകകപ്പിനിടെ പന്ത് കാണാതെയായി; തപ്പിയെടുത്ത് ജോ റൂട്ട്
22 ാം ഓവറിലായിരുന്നു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.
news18
Updated: May 31, 2019, 9:28 AM IST

root
- News18
- Last Updated: May 31, 2019, 9:28 AM IST
ഓവല്‍: ലോകകപ്പ് മത്സരത്തിനിടെ പന്ത് കാണാതായെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ കഴിയുമോ?. കഴിയണം. ഇന്നലെ ഇംഗ്ലണ്ട് ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിനിടെയാണ് ബൗണ്ടറി ലൈന്‍ കടന്ന പന്ത് താരങ്ങളെയും അമ്പയറെയും കബളപ്പിച്ചത്. 'സൈറ്റ് സ്ക്രീനിനു' പിന്നില്‍ പോയ പന്ത് കണ്ടെത്താന്‍ പ്രയാസപ്പെട്ടതാണ് മൈതാനത്ത് ചിരി പടര്‍ത്തിയത്.
ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്ങ്സിന്റെ 22 ാം ഓവറിലായിരുന്നു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. വാന്‍ഡര്‍ഡസനും ഡീകോക്കുമായിരുന്നു ഈ നിമിഷം ക്രീസില്‍. മോയീന്‍ അലിയെറിഞ്ഞ ഒന്നാം പന്ത് അതിര്‍ത്തി കടന്നതിനു പിന്നാലെ കര്‍ട്ടന്റെ ഇടയില്‍ പെട്ടുപോവുകയായിരുന്നു. പന്ത് കണ്ടെത്താന്‍ വിഷമിച്ചതോടെ അമ്പയര്‍മാര്‍ മറ്റൊരു പന്ത് കളത്തിലെത്തിക്കാന്‍ ശ്രമവും ആരംഭിച്ചു. Also Read: അനുമതിയില്ലാതെ ടി20 ടൂര്‍ണമെന്റില്‍ കളിച്ചു; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരത്തിന് ബിസിസിഐ വിലക്ക്
എന്നാല്‍ തലങ്ങും വിലങ്ങും പരിശോധിച്ച റൂട്ട് പന്ത് കണ്ടെത്തുകയായിരുന്നു. ജോഫ്ര ആര്‍ച്ചറും ഗ്രൗണ്ട് സ്റ്റാഫും റൂട്ടിനൊപ്പം പന്ത് തപ്പിയിറങ്ങിയിരുന്നു. ലോകകപ്പിനിടെയുണ്ടായ നാടകീയ രംഗങ്ങള്‍ മൈതാനത്ത് ചിരിപടര്‍ത്തുകയും ചെയ്തു. മത്സരത്തില്‍ 104 റണ്‍സിനായിരുന്നു ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയെ വീഴ്ത്തിയത്.
ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്ങ്സിന്റെ 22 ാം ഓവറിലായിരുന്നു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. വാന്‍ഡര്‍ഡസനും ഡീകോക്കുമായിരുന്നു ഈ നിമിഷം ക്രീസില്‍. മോയീന്‍ അലിയെറിഞ്ഞ ഒന്നാം പന്ത് അതിര്‍ത്തി കടന്നതിനു പിന്നാലെ കര്‍ട്ടന്റെ ഇടയില്‍ പെട്ടുപോവുകയായിരുന്നു. പന്ത് കണ്ടെത്താന്‍ വിഷമിച്ചതോടെ അമ്പയര്‍മാര്‍ മറ്റൊരു പന്ത് കളത്തിലെത്തിക്കാന്‍ ശ്രമവും ആരംഭിച്ചു.
എന്നാല്‍ തലങ്ങും വിലങ്ങും പരിശോധിച്ച റൂട്ട് പന്ത് കണ്ടെത്തുകയായിരുന്നു. ജോഫ്ര ആര്‍ച്ചറും ഗ്രൗണ്ട് സ്റ്റാഫും റൂട്ടിനൊപ്പം പന്ത് തപ്പിയിറങ്ങിയിരുന്നു. ലോകകപ്പിനിടെയുണ്ടായ നാടകീയ രംഗങ്ങള്‍ മൈതാനത്ത് ചിരിപടര്‍ത്തുകയും ചെയ്തു. മത്സരത്തില്‍ 104 റണ്‍സിനായിരുന്നു ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയെ വീഴ്ത്തിയത്.
CWC19: Eng v SA – Joe Root goes looking for the missing ball! #CWC19 via @cricketworldcup https://t.co/4BLkdq4kHn
— Lijin Kadukkaram (@KadukkaramLijin) May 31, 2019