• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ലോകചാമ്പ്യൻമാരെ ഞെട്ടിച്ച് അയർലൻഡ്; ഇംഗ്ലണ്ട് 85ന് പുറത്ത്

13 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റെടുത്ത ടിം മുര്‍ത്താഗ് ആണ് ഇംഗ്ലണ്ടിനെ എറിഞ്ഞിട്ടത്

news18
Updated: July 24, 2019, 6:58 PM IST
ലോകചാമ്പ്യൻമാരെ ഞെട്ടിച്ച് അയർലൻഡ്; ഇംഗ്ലണ്ട് 85ന് പുറത്ത്
അയർലൻഡ് ടീം
news18
Updated: July 24, 2019, 6:58 PM IST
ലോക ചാമ്പ്യൻമാരെ ഞെട്ടിച്ച് ഒരു ടീം ഇതുപോലൊരു നേട്ടം സ്വന്തമാക്കുന്നത് ഒരുപക്ഷേ ചരിത്രത്തിൽ തന്നെ ആദ്യമായിട്ടാകും.  ക്രിക്കറ്റ് ടെസ്റ്റില്‍ ലോക ചാമ്പ്യൻമാരായ ഇംഗ്ലണ്ടിനെ 85 റൺസിന് പുറത്താക്കിയാണ് അയര്‍ലന്‍ഡ് കരുത്തുകാട്ടിയത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത 23.4 ഓവറിൽ ഓൾഔട്ടായി. 23 റൺസെടുത്ത ജോ ഡെൻലിയാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ.

13 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റെടുത്ത ടിം മുര്‍ത്താഗ് ആണ് ഇംഗ്ലണ്ടിനെ എറിഞ്ഞിട്ടത്. സ്കോര്‍ ബോര്‍ഡില്‍ എട്ടു റണ്‍സെത്തിയപ്പോഴേക്കും ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് നഷ്ടമായി. ഏകദിനത്തിലെ ബാറ്റിംഗ് മികവില്‍ ടെസ്റ്റില്‍ അരങ്ങേറിയ ജേസണ്‍ റോയ് അഞ്ച് റണ്‍സെടുത്തു പുറത്ത്.

പിന്നീട് റോറി ബേണ്‍സും ജോണ്‍ ഡെന്‍ലിയും ചേര്‍ന്ന് ഇംഗ്ലണ്ടിനെ 36 റണ്‍സിലെത്തിച്ചു. ഇതിനുശേഷമായിരുന്നു ഇംഗ്ലണ്ടിന്റെ നാടകീയ തകര്‍ച്ച. ജോ ഡെന്‍ലിയെ(23) വീഴ്ത്തിയ മാര്‍ക്ക് അഡെയര്‍ ആണ് ഇംഗ്ലണ്ടിന്റെ അവിശ്വസനീയ തകര്‍ച്ചക്ക് തുടക്കമിട്ടത്. റോറി ബേണ്‍സിനെ(6) മുര്‍ട്ടാഗും ക്യാപ്റ്റന്‍ ജോ റൂട്ടിനെ(2) അഡെയറും മടക്കിയതോടെ ഇംഗ്ലണ്ട് ഞെട്ടി.

Loading...

ജോണി ബെയര്‍സ്റ്റോ(0), മോയിന്‍ അലി(0), ക്രിസ് വോക്സ്(0) എന്നിവരെകൂടി മുര്‍ത്താഗ് വീഴ്ത്തിയതോടെ ഇംഗ്ലണ്ട് 43/7ലേക്ക് കൂപ്പുകുത്തി. അഡെയർ മൂന്ന് വിക്കറ്റും റാങ്കിൻ രണ്ട് വിക്കറ്റും നേടി.ഒരു ടെസ്റ്റ് മാത്രമാണ് പരമ്പരയിലുള്ളത്.
First published: July 24, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...