• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഇന്ത്യക്കെതിരായ പരമ്പര: ഇംഗ്ലണ്ട് ടീമിൽ ബെൻ സ്റ്റോക്സ് തിരിച്ചെത്തി


Updated: June 29, 2018, 7:28 PM IST
ഇന്ത്യക്കെതിരായ പരമ്പര: ഇംഗ്ലണ്ട് ടീമിൽ ബെൻ സ്റ്റോക്സ് തിരിച്ചെത്തി

Updated: June 29, 2018, 7:28 PM IST
ലണ്ടൻ: ഇന്ത്യക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള 14 അംഗ ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. പരിക്കിനെത്തുടർന്ന് ഓസ്ട്രേലിയക്കെതിരെ നടന്ന പരമ്പരയിൽ കളിക്കാതിരുന്ന സൂപ്പർ ഓൾ റൗണ്ടർ ബെൻ സ്റ്റോക്ക്സിന്റെ തിരിച്ചുവരവാണ് ഇംഗ്ലണ്ട് ടീമിലെ പ്രധാന പ്രത്യേകത. സ്റ്റോക്ക്സ് തിരിച്ചെത്തിയപ്പോൾ യുവ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ സാം ബില്ലിംഗ്സ് ടീമിൽ നിന്ന് പുറത്തായി. ഇയാൻ മോർഗനാണ് പരമ്പരയിൽ ഇംഗ്ലണ്ടിനെ നയിക്കുന്നത്.

യുവതാരം സാം കുറാനും ടീമിൽ നിന്ന് പുറത്തായപ്പോൾ, സഹോദരൻ ടോം കുറാൻ പതിനാലംഗ ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ മാസം പാകിസ്ഥാനെതിരെ നടന്ന ടെസ്റ്റ് മത്സരത്തിലായിരുന്നു സ്റ്റോക്ക്സിന് പരിക്കേറ്റത്. പരിക്കിനെത്തുടർന്ന് ഓസ്ട്രേലിയക്കെതിരെയുള്ള ഏകദിന, ടി20 പരമ്പരകൾ താരത്തിന് പൂർണമായും നഷ്ടമായിരുന്നു. മൂന്ന് ഏകദിനങ്ങളുള്ള പരമ്പര ജൂലൈ 17നാണ് ആരംഭിക്കുന്നത്.

ഏകദിന പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീം : ഇയാൻ മോർഗൻ (ക്യാപ്റ്റൻ), മോയിൻ അലി, ജോണി ബെയർസ്റ്റോ, ജേക് ബാൾ, ജോസ് ബട്ലർ, ടോം കുറാൻ, അലക്സ് ഹെയിൽസ്, ലിയാം പ്ലങ്കറ്റ്, ആദിൽ റഷീദ്, ജോ റൂട്ട്, ജേസൺ റോയ്, ബെൻ സ്റ്റോക്സ്, ഡേവിഡ് വില്ലി, മാർക്ക് വുഡ്.

 
First published: June 29, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍