HOME » NEWS » Sports » ENGLAND ARE SECOND IN THE LIST OF VICTORIES AGAINST INDIA IN INTERNATIONAL CRICKET JJ INT

ഇന്ത്യക്കെതിരെ മറ്റൊരു സെഞ്ച്വറി! ഇന്ത്യക്കെതിരായ വിജയങ്ങളുടെ റെക്കോർഡിൽ ഇംഗ്ലണ്ട് രണ്ടാം സ്ഥാനത്ത്

2007ലെ ഒരു മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 330 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 9 റൺസ് അകലെ തോൽവി സമ്മതിച്ചിരുന്നു.

News18 Malayalam | news18
Updated: March 27, 2021, 10:37 AM IST
ഇന്ത്യക്കെതിരെ മറ്റൊരു സെഞ്ച്വറി! ഇന്ത്യക്കെതിരായ വിജയങ്ങളുടെ റെക്കോർഡിൽ ഇംഗ്ലണ്ട് രണ്ടാം സ്ഥാനത്ത്
india england
  • News18
  • Last Updated: March 27, 2021, 10:37 AM IST
  • Share this:
ഇന്ത്യ - ഇംഗ്ലണ്ട് രണ്ടാം ഏകദിന മല്‍സരത്തില്‍ ജയം നേടിക്കൊണ്ട് തങ്ങളുടെ പരമ്പര സാധ്യത നിലനിർത്തിയിരിക്കുകയാണ് ഇംഗ്ലണ്ട് ടീം. ഇന്നലത്തെ മത്സരത്തോടെ പരമ്പര സമനിലയായത് കൊണ്ട് അടുത്ത മല്‍സരം തീ പാറുമെന്നതിൽ ഒരു സംശയവുമില്ല. നാളെയാണ് പരമ്പരയിലെ അവസാന മത്സരം.

തകര്‍പ്പന്‍ വിജയമാണ് ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ആതിഥേയരായ ഇന്ത്യയ്ക്കെതിരെ ഇംഗ്ലണ്ട് നേടിയത്. മത്സരത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 338 റണ്‍സിന്റെ വിജയലക്ഷ്യം 43.3 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഇംഗ്ലണ്ട് മറികടന്നു. ജോണി ബെയര്‍സ്റ്റോയുടെയും ബെന്‍ സ്റ്റോക്സിന്റെ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനമാണ് ഇംഗ്ലണ്ടിന് അനായാസ വിജയം സമ്മാനിച്ചത്.

Petrol Diesel Price| മാറ്റമില്ലാതെ ഇന്ധനവില; പെട്രോളിനും ഡീസലിനും കേരളത്തിൽ ഏറ്റവും കൂടുതൽ വില തിരുവനന്തപുരത്ത്

ഇന്നലത്തെ മത്സര വിജയത്തോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യയ്ക്കെതിരെ 100 വിജയം നേടുന്ന രണ്ടാമത്തെ ടീമായി ഇംഗ്ലണ്ട് മാറി. ഓസ്ട്രേലിയ ആണ് ഇതിൽ ഏറ്റവും മുന്നിൽ. 132 മത്സരങ്ങളില്‍ ഓസ്ട്രേലിയ ഇന്ത്യയെ പരാജയപെടുത്തിയിട്ടുണ്ട്. ഇന്നലെ വരെ 99 വിജയം നേടിയ വെസ്റ്റ് ഇൻഡീസിന് ഒപ്പമായിരുന്നു ഇംഗ്ലണ്ട് ടീം. വെസ്റ്റ് ഇന്ത്യർമെസ് തന്നെയാണ് ഈ റെക്കോർഡിൽ മൂന്നാം സ്ഥാനത്ത്.

കൂടാതെ ഇത് ആദ്യമായാണ് ഇംഗ്ലണ്ട് ഇന്ത്യയില്‍ 300 ന് മുകളിൽ വിജയലക്ഷ്യം പിന്തുടര്‍ന്ന് വിജയിക്കുന്നത്. ഇത് പന്ത്രണ്ടാം തവണയാണ് ഇംഗ്ലണ്ട് ഏകദിനത്തില്‍ 300ന് മുകളിൽ വിജയലക്ഷ്യം പിന്തുടര്‍ന്ന് വിജയിക്കുന്നത്. ഇതോടെ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ തവണ 300+ വിജയലക്ഷ്യം മറികടന്ന ടീമെന്ന നേട്ടത്തില്‍ ഓസ്‌ട്രേലിയയെ പിന്നിലാക്കി ഇംഗ്ലണ്ട് രണ്ടാം സ്ഥാനത്തെത്തി. ഇന്ത്യയാണ് ഈ റെക്കോർഡിൽ തലപ്പത്തുള്ളത്. 19 തവണയാണ് ഇന്ത്യ ഏകദിനത്തില്‍ 300+ വിജയലക്ഷ്യം പിന്തുടര്‍ന്ന് വിജയിച്ചിട്ടുള്ളത്.

ക്രിക്കറ്റ് ഇവർക്ക് കുടുംബകാര്യം; അന്താരാഷ്ട്ര ക്രിക്കറ്റിൽ ഒരുമിച്ച് കളിച്ച അഞ്ച് പ്രശസ്ത സഹോദരങ്ങൾ


1974 ലാണ് ഇംഗ്ലണ്ട് ഇന്ത്യക്കെതിരെ ഏറ്റവും ഉയർന്ന വിജയകരമായ റൺവേട്ട നടത്തിയത്. ഇന്ത്യ ഉയർത്തിയ 265 റൺസ് വിജയലക്ഷ്യം 23 പന്ത് ബാക്കി നിൽക്കെ ഇംഗ്ലണ്ട് മറികടന്നിരുന്നു. രണ്ടാം ഇന്നിങ്സിൽ ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന്റെ ഏറ്റവും വലിയ സ്കോർ എട്ട് വിക്കറ്റ് നഷ്ടത്തിൽ 366 ആയിരുന്നു. 2016/17 ലെ ഇന്ത്യൻ പര്യടനത്തിലായിരുന്നു അത് സംഭവിച്ചത്.

എന്നാൽ, ആ മത്സരത്തിൽ 15 റൺസിന് ഇന്ത്യ വിജയിക്കുകയും ചെയ്തു. അതിനു മുമ്പ് 2011ലെ ലോകകപ്പിലെ പ്രശസ്തമായ മത്സരത്തിൽ ഇരു ടീമുകളും 338 റൺസിൽ സമനിലയിലും എത്തിയിരുന്നു. 2007ലെ ഒരു മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 330 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 9 റൺസ് അകലെ തോൽവി സമ്മതിച്ചിരുന്നു.
Published by: Joys Joy
First published: March 27, 2021, 10:37 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories