പാകിസ്ഥാനെ മലർത്തിയടിച്ച് ഇംഗ്ലണ്ട്; ടി20 പരമ്പരയിൽ 1-0ന് മുന്നിൽ

തകർപ്പൻ ബാറ്റിങ്ങ് കെട്ടഴിച്ച ക്യാപ്റ്റൻ ഇയൻ മോർഗൻ തന്നെയാണ് കളിയിലെ താരവും...

News18 Malayalam | news18-malayalam
Updated: August 30, 2020, 11:32 PM IST
പാകിസ്ഥാനെ മലർത്തിയടിച്ച് ഇംഗ്ലണ്ട്; ടി20 പരമ്പരയിൽ 1-0ന് മുന്നിൽ
Morgan Batting
  • Share this:
മാഞ്ചസ്റ്റർ: പാകിസ്ഥാനെതിരായ രണ്ടാം ടി20 മത്സരത്തിൽ ഇംഗ്ലണ്ടിന് ത്രസിപ്പിക്കുന്ന ജയം. പാകിസ്ഥാൻ ഉയർത്തിയ 136 റൺസ് വിജയലക്ഷ്യം അഞ്ചു പന്തും അഞ്ചു വിക്കറ്റും ശേഷിക്കെയാണ് ആതിഥേയരായ ഇംഗ്ലണ്ട് മറികടന്നത്. ഇംഗ്ലീഷ് ക്യാപ്റ്റൻ ഇയൻ മോർഗൻ(66), ഡേവിഡ് മാലാൻ(54) എന്നിവരുടെ മികച്ച ബാറ്റിങ്ങാണ് ഇംഗ്ലണ്ടിന്‍റെ ജയം അനായാസമാക്കിയത്. ഓപ്പണർ ജോണി ബെയർസ്റ്റോ 44 റൺസും നേടി. പാകിസ്ഥാനുവേണ്ടി ശതാബ് ഖാൻ മൂന്നു വിക്കറ്റെടുത്തു. മൂന്നു മത്സരങ്ങളുടെ പരമ്പരയിൽ ഇംഗ്ലണ്ട് 1-0ന് മുന്നിലാണ്.

വമ്പൻ ലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് ഓപ്പണർമാർ ഭേദപ്പെട്ട തുടക്കമാണ് സമ്മാനിച്ചത്. ബെയർസ്റ്റോയും ബാന്‍റണും ചേർന്ന് ഒന്നാം വിക്കറ്റിൽ 66 റൺസ് കൂട്ടിച്ചേർത്തു. 24 പന്ത് നേരിട്ടാണ് ബെയർസ്റ്റോ 44 റൺസെടുത്തത്. ഓപ്പണർമാർ മടങ്ങിയെങ്കിലും പിന്നീട് എത്തിയ ഡേവിഡ് മാലാനും മോർഗനും ചേർന്ന് ഇംഗ്ലണ്ടിനെ കൂടുതൽ ശക്തമായന നിലയിലേക്ക് നയിച്ചു.

മാലാൻ 36 പന്തിൽ 54 റൺസെടുത്ത് പുറത്താകാതെ നിന്നു. മോർഗൻ 33 പന്തിൽ 66 റൺസെടുത്താണ് പുറത്തായത്. നാലു സിക്സറുകളും ആറു ഫോറുകളും ഉൾപ്പെടുന്നതാണ് മോർഗന്‍റെ ഇന്നിംഗ്സ്.
You may also like:Suresh Raina| 'കുഞ്ഞുങ്ങളെക്കാൾ വലുതായി ഒന്നുമില്ല'; ഐപിഎൽ ഉപേക്ഷിക്കാനുള്ള കാരണം വ്യക്തമാക്കി സുരേഷ് റെയ്ന [NEWS]Life Mission | 'മിനിട്സ് നശിപ്പിക്കാൻ ഗൂഡാലോചന; മുഖ്യമന്ത്രിയെയും തദ്ദേശ മന്ത്രിയെയും നുണപരിശോധനയ്ക്ക് വിധേയമാക്കണം': അനിൽ അക്കര [NEWS] കണ്ണൂരിൽ രണ്ട് മക്കളുമൊത്ത് അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു; ഇളയമകൾ മരിച്ചു [NEWS]
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത പാകിസ്ഥാൻ മികച്ച സ്കോറാണ് പടുത്തുയർത്തിയത്. മൊഹമ്മദ് ഹഫീസ്(69), ബാബർ അസം(56) എന്നിവർ അർദ്ധസെഞ്ച്വറി നേടി. ഫക്തർ സമൻ 36 റൺസെടുത്തു. ഇംഗ്ളണ്ടിനുവേണ്ടി ആദിൽ റഷീദ് രണ്ടു വിക്കറ്റെടുത്തു.
Published by: Anuraj GR
First published: August 30, 2020, 11:32 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading