• HOME
  • »
  • NEWS
  • »
  • sports
  • »
  • ലോകകപ്പിന് മണിക്കൂറുകള്‍ ശേഷിക്കെ ഇംഗ്ലണ്ടിന് കനത്ത തിരിച്ചടി; ആതിഥേയരുടെ നായകന് പരുക്ക്

ലോകകപ്പിന് മണിക്കൂറുകള്‍ ശേഷിക്കെ ഇംഗ്ലണ്ടിന് കനത്ത തിരിച്ചടി; ആതിഥേയരുടെ നായകന് പരുക്ക്

സതാംപ്ടണില്‍ പരിശീലനത്തില്‍ ഏര്‍പ്പെട്ടപ്പോഴാണ് നായകന് പരുക്കേല്‍ക്കുന്നത്

eoin morgan

eoin morgan

  • Last Updated :
  • Share this:
    ലണ്ടന്‍: ലോകകപ്പ് ക്രിക്കറ്റിന് മണിക്കൂറകള്‍ ശേഷിക്കെ ഇംഗ്ലണ്ടിന് തിരിച്ചടിയായ നായകന്റെ പരുക്ക്. പരിശീലനത്തിനിടെ ഓയിന്‍ മോര്‍ഗന്റെ വിരലിനാണ് പരുക്കേറ്റത്. മോര്‍ഗന് മത്സരങ്ങള്‍ നഷ്ടമാകുമോയെന്നും പരുക്ക് എത്രത്തോളം ഗൗരമുള്ളതാണെന്നും ഇതുവരെ വ്യക്തമായിട്ടില്ല.

    പരുക്കേറ്റ താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. നാളെ ഓസീസുമായി സന്നാഹ മത്സരം കളിക്കാനുള്ള ഇംഗ്ലണ്ട് സതാംപ്ടണില്‍ പരിശീലനത്തില്‍ ഏര്‍പ്പെട്ടപ്പോഴാണ് നായകന് പരുക്കേല്‍ക്കുന്നത്. താരത്തെ എക്‌സ് റേ യ്ക്കും വിധേയനാക്കിയിരുന്നു.

    Also Read: 'ഒടുവില്‍ നായകന്മാര്‍ കണ്ടുമുട്ടി' വിരാടിനെ സന്ദര്‍ശിച്ച് ഇംഗ്ലീഷ് ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍

    വിരലിനു പരുക്കേറ്റ മോര്‍ഗന്‍ നാളത്തെ മത്സരം കളിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മോര്‍ഗന്‍ പുറത്തിരിക്കുകയാണെങ്കില്‍ ജോ റൂട്ടാകും ആതിഥേയരെ നയിക്കുക. മെയ് 30 നാണ് ഇംഗ്ലണ്ട് ലോകകപ്പ് ആരംഭിക്കുന്നത്. ദക്ഷിണാഫ്രിക്കയും ഇംഗ്ലണ്ടും തമ്മിലാണ് ഉദ്ഘാടന മത്സരം.

    First published: