ലണ്ടന്‍: പന്തുചുരണ്ടല്‍ വിവാദത്തിനുശേഷം ഓസീസ് ടീമില്‍ തിരിച്ചെത്തിയ വാര്‍ണറെയും സ്മിത്തിനെയും കൂവി വിളിച്ച് ഇംഗ്ലീഷ് ആരാധകര്‍. ലോകകപ്പിനു മുന്നോടിയായി സന്നാഹ മത്സരത്തിനിറങ്ങിയപ്പോഴാണ് ഓസീസ് സൂപ്പര്‍ താരങ്ങള്‍ക്കെതിരെ ആരാധകര്‍ രംഗത്തെത്തിയത്. ഓപ്പണറായി എത്തിയ വാര്‍ണറിനോട് തിരികെ പോകാന്‍ ആവശ്യപ്പെട്ടായിരുന്നു ഇംഗ്ലീഷ് ആരാധകരുടെ പ്രതിഷേധം.
'ചതിയന്‍ വാര്‍ണര്‍ പുറത്ത് പോ' എന്നായിരുന്നു ആരാധകരുടെ ആക്രോശം. പിന്നാലെ ക്രീസിലെത്തിയ മുന്‍ നായകന് സ്മിത്തിനെയും കാണികള്‍ ഇതുപോലെയാണ് സ്വീകരിച്ചത്. എന്നാല്‍ ആരാധകരുടെ വാക്കുകള്‍ക്ക് ചെവികൊടുക്കാതെ കളിച്ച താരം സെഞ്ച്വറി നേടി ടീമിനെ വിജയത്തിലേക്ക് നയിക്കുകയും ചെയ്തു.
Also Read: 'ധോണി ധോണി' ബൗണ്ടറി ലൈനില്‍ ഫീല്‍ഡ് ചെയ്ത് മഹി; ആര്‍പ്പുവിളികളുമായി ആരാധകര്‍
പിന്നീട് ഇതിനെക്കുറിച്ച് പ്രതികരിച്ച സ്മിത്ത ഇതിനൊന്നും താന്‍ ചെവികൊടുക്കാറില്ലെന്നായിരുന്നു പറഞ്ഞത്. 'ബാറ്റ് ചെയ്യാനിറങ്ങിയപ്പോള്‍ ചിലതൊക്കെ ഞാനും കേട്ടിരുന്നു. എന്നാല്‍ അതൊന്നും എന്റെ ചെവിയില്‍ കയറിയില്ല. തലതാഴ്ത്തി ക്രീസിലേക്ക് നടക്കാനാണ് ഞാന്‍ ശ്രമിച്ചത്. അവിടെയെത്തി എന്റെ ജോലി ഭംഗിയായി ചെയ്യാനും.' താരം പറഞ്ഞു.
ഗ്യാലറിയില്‍ കാണികളുയര്‍ത്തുന്ന ശബ്ദത്തിന് ഞാന്‍ ചെവി കൊടുക്കാറില്ലെന്നും ക്രിസീലെത്തിയാല്‍ എന്റെ സ്വാഭാവിക കളി പുറത്തെടുക്കാനാണ് ശ്രമിക്കാറുള്ളതെന്നും സ്മിത്ത് കൂട്ടിച്ചേര്‍ത്തു. പന്തുചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് ഒരു വര്‍ഷത്തെ വിലക്ക് നേരിട്ട ഡേവിഡ് വാര്‍ണറും സ്റ്റീവ് സ്മിത്തും ഈ മാസമാണ് ടീമിലേക്ക് മടങ്ങിയെത്തിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Cricket australia, England, ICC World Cup 2019, ഐസിസി ലോകകപ്പ്